എയ്ഡഡ് സ്കൂളുകളിൽ അദ്ധ്യാപകരായി ജോലി ചെയ്യുന്നവർക്ക് ലോക്കൽ ബോഡി (പഞ്ചായത്ത്, മുനിസിപ്പാലിറ്റി) മെംബെർമാരവാൻ നിയമപരമായി സാധിക്കുമോ.രണ്ടും government പൊസിഷൻ അല്ലെ?






കഴിയും. എയ്ഡഡ് സ്കൂളുകൾ സർക്കാരിന്റെ ഉടമസ്ഥതയിൽ അല്ല. അത് ഒരു സ്വകാര്യ മാനേജ്മെന്റിന് കീഴിലുള്ള സ്ഥാപനമാണ്. അവിടെ ജോലി നോക്കുന്ന അധ്യാപകരുൾപ്പെടെയുള്ള ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും സർക്കാർ നൽകുന്നു എന്ന് മാത്രമേ ഉള്ളൂ. സർക്കാർ ജീവനക്കാർ എന്ന പരിധിയിൽ ആ സ്ഥാപനങ്ങളിലെ ജീവനക്കാർ ഉൾപെടുകയില്ല. അതനുസരിച്ച് ആ ജീവനക്കാർക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് വിലക്കില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question