എല്ലാ അളവുകളും നിയമങ്ങളും പാലിച്ചു വീട് വയ്ക്കുകയും വേണ്ട എല്ല രേഖകളും ഹാജരാക്കി വീട്ടു നമ്പറിനു അപേക്ഷിച്ചാലും ആവശ്യമില്ലാതെ അധികം രേഖകൾ ആവശ്യപ്പെടുകയും പഞ്ചായത്തിൽ നടത്തിക്കുകയും നമ്പർ കിട്ടാൻ താമസം എടുക്കുകയും ചെയ്താൽ എന്താണ് ചെയ്യേണ്ടത്?






കെട്ടിടനിർമ്മാണചട്ടങ്ങൾ അനുസരിച്ച് കെട്ടിടം പണി പൂർത്തിയായിക്കഴിഞ്ഞാൽ അപേക്ഷയുടെ അടിസ്ഥാനത്തിൽ ആദ്യം ഒക്കുപൻസി സർട്ടിഫിക്കറ്റാണ് പഞ്ചായത്തിൽ നിന്നും അനുവദിക്കേണ്ടത്. ഇതിനുള്ള കാലാവധി 15 ദിവസമാണ്. (കെട്ടിടനിർമ്മാണ ചട്ടങ്ങളിലെ ചട്ടം 20 കാണുക.) അതിനുശേഷം പ്രസ്തുത സാക്ഷ്യപത്രം സഹിതം നികുതി നിർണ്ണയത്തിനുള്ള അപേക്ഷ സമർപ്പിക്കുന്ന മുറയ്‌ക്കാണ്‌ കെട്ടിടത്തിന് നമ്പർ നൽകി നികുതി നിർണ്ണയിക്കുന്നത്. ഇതിനുള്ള കാലാവധി അതാത് പഞ്ചായത്തുകളുടെ പൗരാവകാശരേഖ പ്രകാരമാണ് നിശ്ചയിക്കുന്നത്. കെട്ടിടത്തിന് നമ്പർ നല്‌കുന്നതിനുള്ള അപേക്ഷയിൽ തീരുമാനമെടുക്കാൻ വൈകിയാൽ ബന്ധപ്പെട്ട പഞ്ചായത്ത് കമ്മിറ്റിക്ക് അപ്പീൽ നൽകാവുന്നതും അതിന്റെ തീരുമാനത്തിൻ സംതൃപ്തിയില്ലായെങ്കില്‍ ബഹുമാനപെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രിബുണൽ മുൻപാകെ റിവിഷൻ നല്കാവുന്നതുമാണ്. കൂടാതെ പഞ്ചായത്ത് വകുപ്പിലെ മേൽ ഉദ്യോഗസ്ഥർക്കും കാലതാമസത്തിനെതിരെ പരാതി നൽകാവുന്നതാണ്. ആവശ്യമില്ലാത്ത രേഖകൾ ആവശ്യപ്പെട്ടതായി പരാതിയുണ്ടെങ്കിൽ അതുസംബന്ധിച്ച് ബന്ധപ്പെട്ട ജില്ലയിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question