എ൯െറ വീട്ടില് ഭാര്യയുടെ പേരിലാണ് റേഷ൯കാ൪ഡ്. അതില് മക൯െറ പേരുമുണ്ട്. പക്ഷെ എ൯െറ പേര് കുടുംബ കാ൪ഡിലാണുള്ളത്. അത് മാറ്റി ഭാര്യയുടെ പിങ്ക് കള൪ കാ൪ഡിലേക്ക് പേര് ചേ൪ക്കാ൯ എന്താണ് ചെയ്യേണ്ടതു ? രണ്ടു കാര്‍ഡും same taluk അല്ല.






Vinod Vinod
Answered on May 24,2020

രണ്ട് ഘട്ടമായിട്ടാണ് അപേക്ഷ നൽകേണ്ടത്. ആദ്യം നിലവിൽ പേരുള്ള റേഷൻ കാർഡ്, ആ കാർഡിൽ നിന്നും പേര് കുറയ്ക്കുന്നതിന് സമ്മതമാണെന്ന് വെള്ളപേപ്പറിലെഴുതി ആ കാർഡിന്റെ ഉടമ ഒപ്പിട്ട സമ്മപത്രം എന്നിവ സഹിതം അക്ഷയ കേന്ദ്രം വഴി Transfer of Member എന്ന online അപേക്ഷ നല്കുക.

ആ അപേക്ഷ ആദ്യത്തെ താലൂക്ക് സപ്ലൈ ഓഫീസർ approve ചെയ്ത് ലഭിച്ച ശേഷം, പേര് കുറവ് ചെയ്ത് ലഭിച്ച രേഖ, പുതിയ താലൂക്കിലെ റേഷന്‍ കാര്ഡ്ക എന്നിവ സഹിതം അക്ഷയ കേന്ദ്രം വഴി Addition of Member എന്ന online അപേക്ഷ നല്കുക.


tesz.in
Hey , can you help?
Answer this question