ഒരു റേഷന്‍ കാര്‍ഡിലെ മുഴുവന്‍ അംഗങ്ങളും മറ്റൊരു താലൂക്കിലേക്ക് മാറുകയാണെങ്കില്‍(Transfer of Cards) ആവശ്യമായ രേഖകള്‍?






thousif mohammed thousif mohammed
Answered on July 07,2020
ഇതിന് രണ്ട് ഘട്ടമായിട്ടാണ് അപേക്ഷിക്കേണ്ടത്. ആദ്യം നിലവിലുള്ള താലൂക്കിൽ നിന്നും ഈ കാർഡ് ഡാറ്റ പുതിയ താലൂക്കിന്റെ പരിധിയിലേക്ക് മാറ്റുന്നതിനായി Transfer of Cards എന്ന online അപേക്ഷ അക്ഷയ വഴി നൽകണം. റേഷൻ കാർഡ്, ആ കാർഡ് വേറെ താലൂക്കിലേക്ക് മാറ്റുന്നതിന് സമ്മതമാണെന്ന് വെള്ളപേപ്പറിലെഴുതി കാർഡുടമ ഒപ്പിട്ട സമ്മപത്രം എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. അതിന് ശേഷം ആ അപേക്ഷയുടെ printout-ഉം റേഷൻ കാർഡും ആദ്യത്തെ സപ്ലൈ ഓഫീസിൽ ഹാജരാക്കി താലൂക്ക് സപ്ലൈ ഓഫീസർ approve ചെയ്ത് ലഭിച്ച ശേഷം, അത് സംബന്ധിച്ച രേഖയും പുതിയ താലൂക്കിലെ വിലാസവുമായി ബന്ധപ്പെട്ട രേഖകളും സഹിതം അക്ഷയ വഴി Add Transferred Cards എന്ന online അപേക്ഷ നൽകണം. അതിന് ശേഷം ആ അപേക്ഷയുടെ printout-ഉം റേഷൻ കാർഡും പുതിയ താലൂക്ക് സപ്ലൈ ഓഫീസിൽ ഹാജരാക്കുക

Vinod Vinod
Answered on June 29,2020
അപേക്ഷ, , റേഷന്‍ കാര്‍‍ഡ് പകര്‍പ്പ്.   അപ്ലൈ ചെയ്ത ശേഷം ലഭിക്കുന്ന Application Number ഉപയോഗിച്ച് മാറിപ്പോകുന്ന താലൂക്കില്‍ മുഴുവല്‍ കാര്‍‍ഡ് അംഗങ്ങളുടെയും വിവരം ലഭ്യമാകും. പുതിയ താലൂക്കിലെ Address മാറ്റുന്നതിന് Residential Certificate ഹാജരാക്കണം.

അംഗങ്ങളുടെ വിവരങ്ങള്‍ തിരുത്തുന്നതിന് കാര്‍ഡ് അപ്രൂവ് ചെയ്ത ശേഷം ബന്ധപ്പെട്ട അപേക്ഷയും രേഖകളും സമര്‍പ്പിക്കുക.


tesz.in
Hey , can you help?
Answer this question