കോർപ്പറേഷൻ മുൻസിപ്പാലിറ്റി പഞ്ചായത്ത് ഇവിടങ്ങളിൽ  വീടിന് നമ്പർ  നൽകുന്നത് എപ്രകാരമാണ് ക്ലാസിഫിക്കേഷൻ ഉണ്ടോ ആരാണ് നമ്പർ വീട്ടിൽ പതിപ്പിക്കേണ്ടത് നമ്പർ കിട്ടിയിട്ട് വീട്ടിൽ കൊണ്ടുവന്നു എഴുതിയില്ലെങ്കിൽ  എഴുതാൻ എവിടെ അപേക്ഷ കൊടുക്കണം?






പഞ്ചായത്തുകളിൽ 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 235 ഉം കോർപറേഷൻ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ 1994 ലെ കേരള മുനിസിപ്പാലിറ്റി നിയമം വകുപ്പ് 380 ഉം നൽകുന്ന അധികാരങ്ങൾ ഉപയോഗിച്ചാണ് നിയമാനുസൃതം നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ള കെട്ടിടങ്ങൾക്ക്  നമ്പറുകൾ നൽകുന്നത്. സാധാരണയായി സമീപത്തുള്ള ഒരു വീട്ടുനമ്പറിനോടൊപ്പം 'എ', 'ബി' തുടങ്ങിയ അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് വാർഡടിസ്ഥാനത്തിലാണ് കെട്ടിട നമ്പറുകൾ അനുവദിക്കുന്നത്. അനുവദിച്ചിട്ടുള്ള നമ്പർ കെട്ടിട ഉടമസ്ഥനുതന്നെ കെട്ടിടത്തിലേക്കുള്ള പ്രവേശന കവാടത്തിന്റെ അനുയോജ്യമായ ഏതെങ്കിലും സ്ഥലത്ത് എഴുതാവുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question