ജനനി ശിശു സുരക്ഷാകാര്യക്രമം (അമ്മയും കുഞ്ഞും പദ്ധതി) വിവരിക്കാമോ ?






Manu Manu
Answered on June 07,2020

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസംരക്ഷണത്തിനായുള്ള  സൗജന്യചികിത്സാപദ്ധതിയാണ്‌ അമ്മയും കുഞ്ഞും പദ്ധതി. സര്‍ക്കാരാശുപത്രിയില്‍ ചികിത്സ തേടുന്ന എല്ലാ ഗര്‍ഭിണികളും 30 ദിവസം വരെയുള്ള നവജാതശിശുക്കളുമാണ്‌ ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഈ പദ്ധതിവഴിയുള്ള സേവനങ്ങള്‍ അമ്മയുടെയും കുഞ്ഞിന്റെയും അവകാശമായി പരിഗണിക്കുന്നു.

ഗര്‍ഭിണികള്‍ക്കുള്ള അവകാശങ്ങള്‍

  • സൗജന്യ പ്രസവചികിത്സ, സൗജന്യ സിസേറിയന്‍
  • സൗജന്യ പരിശോധനകള്‍, മരുന്നുകള്‍
  • സൗജന്യ താമസവും ഭക്ഷണവും - സാധാരണപ്രസവത്തിന്‌ മൂന്നു ദിവസം, സിസേറിയന്‌ ഏഴുദിവസം (പേവാര്‍ഡ്‌ ഉപയോഗിച്ചാല്‍ വാടക ഇതില്‍ പെടുന്നില്ല)
    സഈജന്യരക്തദാനം
  • പ്രസവത്തിനായി ആശുപത്രിയിലേക്കു പ്രസവാനന്തരം വീട്ടിലേക്കും റഫര്‍ ചെയ്യുമ്പോഴും സൌജന്യയാത്രാസായകര്യം.
  • എല്ലാ ആശുപത്രിച്ചെലവുകളും (ഒ. പി. ടിക്കറ്റ്‌ ചാര്‍ജ്‌ ഉള്‍പ്പെടെ) സൗജന്യം.
  • പ്രസവാനന്തരം 42 ദിവസം വരെ ചികിത്സാച്ചെലവു സൗജന്യം

ജനിച്ച്‌ 30 ദിവസം വരെ നവജാതശിശുക്കള്‍ക്കുള്ള അവകാശങ്ങള്‍

  • സൗജന്യ മരുന്നും മറ്റ പരിശോധന, ചികിത്സാ സൌകര്യങ്ങളും
  • വീട്ടില്‍നിന്ന്‌ ആശുപത്രിയിലേക്കും റഫര്‍ ചെയ്യുമ്പോള്‍ മറ്റ്‌ ആശുപത്രിയിലേക്കും തിരിച്ച്‌ വീട്ടിലേക്കും സൂജന്യയാത്ര

tesz.in
Hey , can you help?
Answer this question