ജനനിസുരക്ഷ യോജന (JSY) വിവരിക്കാമോ ?






Manu Manu
Answered on June 06,2020

ആശുപത്രിയില്‍ നടക്കുന്ന പ്രസവങ്ങള്‍ പ്രോത്സാഹിപ്പിച്ച്‌ മാതൃമരണവും ശിശുമരണവും കുറയ്ക്കാനുള്ള പദ്ധതിയാണ്‌ ജനനിസുരക്ഷായോജന (ജെ. എസ്‌. വൈ).

ബി. പി. എല്‍. കുടുംബങ്ങളിലെ 19 വയസ്സിനു മുകളിലുള്ള ഗര്‍ഭിണികളാണ്‌ ഇതിന്റെ ഗുണഭോക്താക്കള്‍.

ഇവരെക്കൂടാതെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട എല്ലാ ഗര്‍ഭിണികള്‍ക്കം ബി. പി. എല്‍. സര്‍ട്ടിഫിക്കറ്റ്‌ ഇല്ലെങ്കില്‍പ്പോലും ഈ സേവനം ലഭ്യമാണ്‌.

സര്‍ക്കാരാശുപത്രികളിലെയും പ്രത്യേക അംഗീകാരം നല്‍കിയ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെയും പ്രസവങ്ങള്‍ക്കാണ്‌ ഈ സാകര്യം ലഭ്യമാക്കുന്നത്‌.

സര്‍ക്കാരാശുപത്രികളില്‍ ആശുപത്രി സൂപ്രണ്ടില്‍നിന്നോ ചാര്‍ജ്ജ്മെഡിക്കല്‍ ഓഫീസറില്‍നിന്നോ ചെക്ക്‌ കൈപ്പറ്റണം.

അംഗീകൃത സ്വകാര്യ ആശുപത്രിയുടെ കാര്യത്തില്‍ വരുമാന സര്‍ട്ടിഫിക്കറ്റ്‌, ജാതി സര്‍ട്ടിഫിക്കറ്റ്‌ (പട്ടികജാതി -പട്ടികവര്‍ഗ്ഗക്കാര്‍ക്ക്‌) എന്നിവ ഹാജരാക്കി സാമൂഹികാരോഗ്യകേന്ദ്രത്തിലെ കോ ഓര്‍ഡിനേറ്ററില്‍നിന്ന്‌ ചെക്ക്‌ കൈപ്പറ്റാം.

നഗരങ്ങളില്‍ നടക്കുന്ന പ്രസവങ്ങള്‍ക്ക്‌ 600 രൂപവച്ചും ഗ്രാമങ്ങളില്‍ നടക്കുന്ന പ്രസവങ്ങള്‍ക്ക്‌ 700 രൂപവച്ചും ഈ പദ്ധതിപ്രകാരം ധനസഹായം നല്‍കുന്നു.

ഇതുകൂടാതെ സാമ്പത്തികനില പരിഗണിക്കാതെ പട്ടികജാതി-പട്ടികവര്‍ഗ്ഗങ്ങളില്‍പ്പെടുന്ന എല്ലാ അമ്മമാര്‍ക്കും 500 രൂപ വീട്ടില്‍വച്ചുള്ള പ്രസവങ്ങള്‍ക്കും നല്‍കുന്നു.


tesz.in
Hey , can you help?
Answer this question