ഞാൻ വാടക വീട്ടിൽ ആണ് താമസം.Bpl റേഷൻ കാർഡ് ആണ്.എന്റെ ഭർത്താവ് കൂലി പണി ആണ്.ഞങ്ങൾക്കു യാതൊരു നിവർത്തിയില്ല. വാടക കൊടുക്കാൻ പോലും.രണ്ട് മക്കൾ ഉണ്ട്. ലൈഫ് മിഷൻ പോലുള്ള ഏതിലെങ്കിലും സ്കീം ഉണ്ടോ ഞങ്ങള്ക് ?


സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്നതിനായി ധാരാളം ആനുകൂല്യങ്ങൾ സർക്കാരും തദ്ദേശ ഭരണ സ്ഥാപനങ്ങളും നൽകുന്നുണ്ട്. നിങ്ങളുടെ വാർഡ് മെമ്പർ/ കൗൺസിലറുടെ അടുത്ത് നിങ്ങളുടെ ബുദ്ധിമുട്ട് അറിയിക്കുക. ഗ്രാമസഭ/ വാർഡുകമ്മിറ്റിയിൽ പങ്കെടുത്ത് ആവശ്യങ്ങൾ ഉന്നയിക്കണം. ലൈഫ് പദ്ധതിയിൽ വീടിനായി അപേക്ഷ വിളിക്കുമ്പോൾ നൽകുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question