താലോലം പദ്ധതി എന്താണ് ?
Answered on May 28,2020
18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കുണ്ടാകുന്ന ഹൃദയ സംബന്ധമായ രോഗങ്ങള്‍, നാഡീരോഗങ്ങള്‍, സെറിബ്രല്‍പാള്‍സി, ഓട്ടിസം, അസ്ഥി വൈകല്യങ്ങള്‍, എന്‍ഡോസള്‍ഫാന്‍ രോഗബാധിതരുടെ രോഗങ്ങള്‍,ഡയാലിസിസ്, ശസ്ത്രക്രിയ അടക്കമുള്ള ചികിത്സാചെലവ് വഹിക്കുന്ന പദ്ധതിയാണ്താലോലം. കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമായവര്‍ക്കും ചികിത്സാ ചെലവിന് പരിധി ഏര്‍പ്പെടുത്തിയിട്ടില്ല.
മാനദണ്ഡങ്ങള്‍
1. നിയമാനുസൃത ആശുപത്രികളിലെ ചികിത്സ തേടുന്ന മാരക രോഗങ്ങളുള്ള 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് ഈ പദ്ധതി യുടെ പ്രയോജനം ലഭിക്കുന്നത്.
2. രോഗികൾക്ക്ഫറ്റാലറ്റി/മാലിഗ്നൻസി ഉണ്ടെന്ന്സ്ഥിരീകരിച്ചതിനു ശേഷം മാത്രമേ രോഗികളെ രജിസ്റ്റർ ചെയ്യാൻ കഴിയുകയുള്ളൂ.
3. ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ കഴിയാത്ത കുടുംബങ്ങളിലെ കുട്ടികള്‍ക്ക് എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ പദ്ധതിയുടെ പ്രയോജനം ലഭ്യമാകും.
4. ചികിത്സ ആരംഭിച്ചതിനു ശേഷം രോഗികൾക്ക് 18 വയസ്സ് പൂർത്തിയാ വുകയാ ണെങ്കിൽ പദ്ധതിയുടെ കൂടുതൽ സഹായങ്ങൾ പരമാവധി 19 വയസ്സുവരെ മാത്രമാ യിരിക്കും നീട്ടി നൽകുക.
5. നിയമാനുസൃത ആശുപത്രികളുടെ പേവാർഡുകളിൽ ചികിത്സ തേടുന്ന കുട്ടികൾക്ക് ഈ സ്കീം ബാധകമല്ല.
6. ഒരു കുട്ടിക്ക് 50,000 രൂപ എന്ന പരിധി നിശ്ചയിച്ചാണ് ആദ്യ ധനസഹായം അനുവദിക്കുന്നത്. എന്നിരുന്നാലും, ബന്ധപ്പെട്ട വകുപ്പിന്‍റെ തലവൻ, റേഡിയോളജി വിഭാഗം മേധാവി, സൂപ്രണ്ട്, മിഷൻ അംഗീകാരം നൽകി ക്കൊണ്ടുള്ള കമ്മിറ്റി റിപ്പോർട്ടിດന്‍റ അടിസ്ഥാനത്തിൽ ആശുപത്രി അധിക ച്ചെലവ് വഹിക്കും.
സൗജന്യ ചികിത്സ ലഭിക്കുന്ന ആശുപത്രികള്‍
-
ഗവ: മെഡിക്കല്‍ കോളേജ്ആശുപത്രി, തിരുവനന്തപുരം
-
ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി, തൃശ്ശൂര്‍
-
ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി, ആലപ്പുഴ
-
എസ്എ. ടി ഹോസ്പിറ്റല്‍, തിരുവനന്തപുരം
-
ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി, കോട്ടയം
-
ഐ.എം. സി. എച്ച്, കോഴിക്കോട്
-
ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട്
-
ഐ. സി. എച്ച്, കോട്ടയം
-
കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളേജ്, കണ്ണൂര്‍
-
റീജിയണല്‍ ക്യാന്‍സര്‍ സെന്‍റര്‍, തിരുവനന്തപുരം
-
ജില്ലാ ആശുപത്രി, ആലുവ, എറണാകുളം
-
ശ്രീ ചിത്തിര തിരുനാള്‍ ആശുപത്രി, തിരുവനന്തപുരം
-
ഗവ. മെഡിക്കല്‍ കോളേജ്, എറണാകുളം
-
ചെസ്റ്റ് ഹോസ്പിറ്റല്‍, തൃശ്ശൂര്‍
-
ICCONS, ഷൊര്‍ണ്ണൂര്‍
-
ICCONS, തിരുവനന്തപുരം
-
മലബാര്‍ ക്യാന്‍സര്‍ സെന്‍റര്‍, കണ്ണൂര്‍
-
ഗവ. എം.സി.എച്ച്, മഞ്ചേരി, മലപ്പുറം
അപേക്ഷിക്കേണ്ടവിധം
പ്രത്യേക അപേക്ഷ ആവശ്യമില്ല. അതാത് ആശുപത്രികളില്‍ നിയോഗിച്ചിട്ടുള്ള സുരക്ഷമിഷന്‍റെ കൗണ്‍സലര്‍മാര്‍ നടത്തുന്ന സാമ്പത്തിക, സാമൂഹ്യ വിശകലനത്തിന്‍റെ അടിസ്ഥാനത്തില്‍ ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ കഴിയാത്ത കുടുംബങ്ങളിലെ കുട്ടികള്‍ക്ക് എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ പദ്ധതിയുടെ പ്രയോജനം ലഭ്യമാകും.