നാഷണൽ സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട വിധം, ആനുകൂല്യം, അർഹത എന്നിവ വിശദീകരിക്കാമോ ?






Amritha Amritha
Answered on June 16,2020

ആനുകൂല്യം:ജനറൽ — 300 രൂപ, ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന കുട്ടികൾക്ക് — 1000 രൂപ, ട്യൂഷൻ ഫീസ് കൊടുത്തു പഠിക്കുന്ന കുട്ടികൾക്ക് — 400 രൂപ.

അർഹത:ഗ്രാമപ്രദേശങ്ങളിലെ സമർത്ഥരായ വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പ് ലഭിക്കുന്നു. അപ്പർ സെക്കൻഡറി സ്കോളർഷിപ്പിനായി (യു.എസ്.എസ്) പരീക്ഷാക്കമ്മിഷണർ നടത്തുന്ന പരീക്ഷയുടെ റിസൾട്ടിൽനിന്നാണ് നാഷണൽ സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.

സംസ്ഥാനത്തെ സ്‌കൂളുകളെ ബ്ലോക്കടിസ്ഥാനത്തിൽ തരം തിരിച്ച് ഓരോ ബ്ലോക്കിലും ജനറൽ — 4, ഭൂരഹിതർ — 2, പട്ടികവർഗ്ഗം — 2 , പട്ടികജാതി — 2 എന്ന ക്രമത്തിൽ കുട്ടികൾക്ക് വാർഷിക സ്കോളർഷിപ്പ് നൽകുന്നു. യു.എസ്.എസ്.സ്കോളർഷിപ്പ് ലഭിക്കുന്ന കുട്ടികൾക്ക് നാഷണൽ സ്കോളർഷിപ്പ് ലഭിക്കുന്നതല്ല.

അപേക്ഷിക്കേണ്ടത്:സ്‌കൂളുകൾ വഴി ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർക്ക്

സമയപരിധി:ഉണ്ട്

പ്രത്യേക ഫോം:ഉണ്ട്

നടപ്പിലാക്കുന്ന ഓഫീസ്:പൊതുവിദ്യാഭ്യാസ ഡയറക്ടർ


tesz.in
Hey , can you help?
Answer this question