നിലവിൽ റേഷൻ കാർഡിൽ പേര് ഇല്ലാത്തവർക്ക് പേര് ചേർക്കാൻ എന്തൊക്കെ വേണം?






Vinod Vinod
Answered on May 21,2020

ഓണ്‍ലൈന്‍ വഴി Civil Supplies Website ൽ  ചെയ്യാവുന്നതാണ്.

റേഷനിംഗ്‌ സംവിധാനത്തില്‍ “Adult” അഥവാ പ്രായ പൂര്‍ത്തിയായ കുടുംബാംഗം എന്നാല്‍ 12 വയസ്‌ പൂര്‍ത്തിയാക്കിയ വ്യക്തിയാണ്‌. 

'Child' അഥവാ കൂട്ടി എന്നാലോ 12 വയസ്സു പൂര്‍ത്തിയാകാത്തതും 2 വയസ്‌ കഴിഞ്ഞതുമായ വ്യക്തിയാണ്‌. 2 വയസിനു താഴെയുള്ള വരൊക്കെ ശിശു എന്നാണ്‌ അറിയപ്പെടുക.

പ്രായപൂര്‍ത്തിയായ വ്യക്തികളെ ചേര്‍ക്കുന്നതിന്‌

നിശ്ചിത ഫോമില്‍ അപേക്ഷ സമര്‍പ്പിക്കുക.

കാര്‍ഡുടമയുടെ സമ്മതപ്രതം, മുന്‍ കാര്‍ഡില്‍ നിന്നും കുറവ്‌ ചെയ്ത റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ്‌, കാര്‍ഡുടമയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ്‌, പ്രായം / ജനന തെളിയിക്കുന്ന രേഖ, വരുമാന സര്‍ട്ടിഫിക്കറ്റ്‌ 

പ്രായപൂർത്തിയാകാത്ത കുട്ടികളെ ചേര്‍ക്കുന്നതിന്‌

ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്‌

മൂന്‍കാര്‍ഡുകളില്‍ പേര്‌ ഉള്‍പ്പെട്ടിട്ടില്ലാത്ത വ്യക്തികളെ

ടി വ്യക്തിയുടെ പേരില്‍ എം എല്‍ എ നല്കുന്ന സര്‍ട്ടിഫിക്കറ്റേോ വ്യക്തിയുടെ ആധാറോ, കാര്‍ഡുടമയുടെ സമ്മതപത്രം  കാര്‍ഡുടമയുമായുള്ള ബന്ധം തെളിയിക്കുന്ന
രേഖകളുടെ പകര്‍പ്പ്‌, വരുമാന സര്‍ട്ടിഫിക്കറ്റ്‌.


tesz.in
Hey , can you help?
Answer this question