പ്രി-മെട്രിക്  സ്‌കോളർഷിപ്പിന് എങ്ങനെ അപേക്ഷിക്കാം ?






Ramesh Ramesh
Answered on June 09,2020

കേരളത്തിലെ വിദ്യാലയങ്ങളിൽ ഒന്നുമുതൽ പത്തുവരെ ക്ലാസ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷസമുദായങ്ങളിൽപ്പെട്ട, സാമ്പത്തികപിന്നാക്കാവസ്ഥ അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രീമെട്രിക് സ്‌കോളർഷിപ്പ് നൽകിവരുന്നു.

അപേക്ഷിക്കേ‌ണ്ട‌ രീ‌തി‌:Education Department Website അല്ലെങ്കിൽ ഈ കണ്ണിയിൽ അമർത്തുക എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനാ‌യി‌.

അർഹ‌ത‌:സർക്കാർ, എയ്ഡഡ്, സർക്കാരംഗീകൃത അൺ എയ്ഡഡ്, അഫിലിയേഷനുള്ള സി.ബി.എസ്.സി.‌, ഐ.സി.എസ്.സി. സ്ക്കൂളുകളിൽ പഠിക്കുന്ന നിർധനരായ, വാർഷികവരുമാനം ഒരുലക്ഷം രൂപയ്ക്കുതാഴെ വരുന്ന, മുൻ അദ്ധ്യയനവർഷങ്ങളിൽ 50%-ൽ കൂടുതൽ മാർക്കു വാങ്ങിയ വിദ്യാർത്ഥികൾക്ക്‌.

ഒരു കുടുംബത്തിൽനിന്നു പരമാവധി രണ്ടു വിദ്യാർത്ഥികൾക്ക്.

30% സ്‌കോളർഷിപ്പുകൾ പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. ഇവരു‌ടെ‌ അഭാവത്തിൽ ആൺകുട്ടികളെയും പരിഗണിക്കും.

ഫോൺ: 0471-2328438, 232460‌1‌


Vinod Vinod
Answered on October 15,2020

Please check these videos.

 


tesz.in
Hey , can you help?
Answer this question