മിശ്രവിവാഹിതര്‍ക്കുള്ള ധനസഹായത്തിന് അപേക്ഷിക്കുന്നതിനുള്ള കാലാവധി എത്ര വര്‍ഷമാണ്. സമയം കഴിഞ്ഞ് അപേക്ഷിച്ചാല്‍ സഹായം കിട്ടുമോ






പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടാത്ത മിശ്രവിവാഹിതരുടെ കാര്യത്തിൽ വിവാഹ തീയതിക്ക് ഒരു വർഷം കഴിഞ്ഞ ശേഷം, വിവാഹ തീയതിക്ക് രണ്ട് വർഷത്തിനുള്ളിൽ അപേക്ഷ നൽകണം.
ഇപ്രകാരം രണ്ടു വർഷത്തിനുള്ളിൽ അപേക്ഷ നല്കാൻ കഴിയാത്തവർ വിവാഹ തീയതിക്ക് മൂന്ന് വർഷത്തിനുള്ളിൽ കാല താമസത്തിനുള്ള മാപ്പപേക്ഷ നൽകിയാൽ കാലതാമസം മാപ്പാക്കി ലഭിക്കും.
മൂന്ന് വർഷത്തിന് ശേഷമുള്ള അപേക്ഷകൾ പരിഗണിക്കുകയില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question