മൊബൈൽ ഫോൺ സർവീസ് പ്രൊവൈഡറെ കുറിച്ചുള്ള പരാതികൾ എവിടെ കൊടുക്കണം ?






Step 1
ടെലികോം കൺസ്യൂമേഴ്സ് പ്രൊട്ടക്ഷൻ ആൻഡ് റീഡറെസ്സെൽ ഓഫ് റെഗുലേഷൻസ് 2007 ആക്ട് (TRAI) അനുസരിച്ച്,
സേവന ദാതാക്കളെക്കുറിച്ച് പരാതി ഉണ്ടായാൽ ആദ്യം പരാതിപ്പെടേണ്ടത്
ടെലികോം കമ്പനികളിൽ തന്നെയുള്ള ടോൾഫ്രീ customer care നമ്പറുകളിൽ ആണ്. ടോൾ ഫ്രീ നമ്പറിൽ രജിസ്റ്റർ ചെയ്യുമ്പോൾ ഒരു ഡോക്കറ്റ് നമ്പർ ഉപഭോക്താവിന് SMS വഴി ലഭിക്കു ന്നതാണ്. ഈ ഡോക്കറ്റ് നമ്പർ ഉപഭോക്താവ് സൂക്ഷിച്ച് വയ്ക്കേണ്ടതാണ്/ കിട്ടിയില്ലെങ്കിൽ ചോദിച്ച് വാങ്ങേണ്ടതുമാണ്.

Step 2
Customer care ൽ പരാതി പരിഹരിക്കപ്പെട്ടില്ലെങ്കിൽ, അതാതു സർവീസ് പ്രൊവൈഡറിന്റെ വെബ്സൈറ്റിൽ കമ്പനികളുടെ അപ്പലേറ്റ് ഓഫീസറുടെ അഡ്രസ്സും ഫോൺ നമ്പറും ഉണ്ടാകും. ഈ ഓഫീസറേ ബന്ധപ്പെട്ട് പരാതി എഴുതി ഡോക്കറ്റ് നമ്പർ സഹിതം സമർപ്പിക്കണം.
ഓൺലൈനായി താഴെക്കാണുന്ന ലിങ്ക് വഴി പരാതി കൊടുക്കാവുന്നതാണ്.
Link

Step 3
ഇപ്പോഴും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ നിങ്ങൾക്ക
കേന്ദ്ര സർക്കാരിന്റെ ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റിനെ ഓൺലൈനിൽ പരാതി അറിയിക്കാവുന്നതാണ്.
Link

Step 4
വീണ്ടും പരാതി പരിഹരിക്കപ്പെട്ടില്ലെങ്കിൽ
ഉപഭോക്ത പരിഹാര കമ്മീഷനെ സമീപിക്കാവുന്നതാണ്..

ശ്രദ്ധിക്കുക
ബിൽ, ഓഫർ ലെറ്റർ, subscription payment details എന്നിവ സൂക്ഷിക്കുക
TRAI നേരിട്ട് ഉപഭോക്താക്കളുടെ പരാതി സ്വീകരിക്കുന്നില്ല. ട്റായ്ക്ക് കിട്ടുന്ന പരാതികൾ അവർ ബന്ധപ്പെട്ട കമ്പനികൾക്ക് അയച്ചു കൊടുക്കുകയാണ് ചെയ്യുന്നത്

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question