റേഷൻ കടയുമായി ബന്ധപ്പെട്ട പരാതി എവിടെയാണ് നൽകേണ്ടത്?






Vinod Vinod
Answered on May 20,2020

പരാതി പരിഹാര വെബ്സൈറ്റില്‍  ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാം. പരാതി പരിഹാര വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്താല്‍ പരാതികള്‍ /അഴിമതി എന്നിവ രണ്ടു വിഭാഗങ്ങളായി ലോഗിന്‍ ചെയ്യാം.

സേവനങ്ങൾ സംബന്ധിച്ചവ/ അഴിമതി സംബന്ധിച്ചവ എന്നിങ്ങനെ പരാതികള്‍ രണ്ട്‌ രീതിയില്‍ തരം തിരിച്ചിട്ടുണ്ട്‌. ഇതിലേതെങ്കിലുമൊന്നു തിരഞ്ഞെടുത്താല്‍ സത്യപ്രസ്താവനാ ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക. അടുത്ത പേജില്‍ പരാതിപ്പെടുന്ന വ്യക്തിയുടെ പേര്‍, വിലാസം ഇ-മെയില്‍, ഫോണ്‍ നമ്പര്‍, ആധാര്‍ തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ നല്‍കണം. റേഷന്‍ കാര്‍ഡ്‌ സംബന്ധിച്ച പരാതികളാണെങ്കില്‍ റേഷന്‍ കാര്‍ഡ്‌ നമ്പറും നല്‍കണം. തുടര്‍ന്ന്‌ പരാതി രേഖപ്പെടുത്താം. ആഡിയോ, വീഡിയോ ഫോട്ടോ തുടങ്ങിയവയും പരാതിയോടൊപ്പം അപ്‌ ലോഡ്‌ ചെയ്യാം. ഉടന്‍തന്നെ പരാതി രജിസ്റ്റര്‍ ചെയ്യപ്പെടുകയും പരാതി നല്‍കിയ വ്യക്തിയുടെ മൊബൈല്‍ നമ്പറിലേക്ക്‌ സന്ദേശം എത്തുകയും ചെയ്യും. ഇതേ വെബ്സൈറ്റിലൂടെ തന്നെ പരാതിയുടെ അന്വേഷണ പുരോഗതി അറിയുവാന്‍ കഴിയും.


Ramesh Ramesh
Answered on May 22,2020

കേരളത്തിലെ ഒരു റേഷൻ കടയെക്കുറിച്ച് പരാതിപ്പെടാൻ താഴെ പറയുന്ന രീതി പിന്തുടരുക .

  • നിങ്ങളുടെ പരാതി മുകളിൽ സൂചിപ്പിച്ച ഏതെങ്കിലും തരത്തിലുള്ളവയല്ലെന്ന് സ്ഥിരീകരിക്കുക. "സമര്‍പ്പിക്കുക" ക്ലിക്കുചെയ്യുക.
  • നിങ്ങളുടെ അടിസ്ഥാന വിശദാംശങ്ങളായ പേര്, വിലാസം, മൊബൈൽ നമ്പർ എന്നിവ നൽകുക.
  • നിങ്ങളുടെ പരാതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുക.

  • ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് പരാതി സമർപ്പിക്കുക.

tesz.in
Hey , can you help?
Answer this question