റേഷൻ കാർഡിൽ ഒരു സ്ഥലത്ത് പേരുള്ള ആളുടെ പേരെ മറ്റൊരു സ്ഥലത്തേക്ക് എങ്ങനെ മാറ്റാൻ പറ്റും. കോട്ടയത്ത് ഉള്ള ആൾ കല്യാണം കഴിഞ്ഞ് പത്തനംതിട്ടയ്ക്ക് വന്നു. റേഷൻ കാർഡിൽ നിന്ന് എങ്ങനെ പേര് മാറ്റാം ?






Manu Manu
Answered on June 19,2020

ആദ്യം കോട്ടയത്തെ റേഷൻ കാർഡ്, ആ കാർഡിൽ നിന്നും പേര് കുറയ്ക്കുന്നതിന് സമ്മതമാണെന്ന് വെള്ളപേപ്പറിലെഴുതി ആ കാർഡിന്റെ ഉടമ ഒപ്പിട്ട സമ്മപത്രം എന്നിവ സഹിതം അക്ഷയ കേന്ദ്രം വഴി Transfer of Member എന്ന online അപേക്ഷ നല്കുക.

ആ അപേക്ഷയുടെ Printout-ഉം റേഷന്‍ കാര്‍ഡും കോട്ടയത്തെ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കുക

പത്തനംതിട്ടയിൽ നിലവിലുള്ള റേഷൻ കാർഡിലേക്കാണ് ആണ് പേര് മാറ്റേണ്ടതെങ്കിൽ :  കോട്ടയത്തെ താലൂക്ക് സപ്ലൈ ഓഫീസർ  approve ചെയ്ത് പേര് കുറവ് ചെയ്ത് നല്കിയ ശേഷം, പേര് കുറവ് ചെയ്ത് ലഭിച്ച രേഖ, പത്തനംതിട്ടയിലെ റേഷന്‍ കാര്‍ഡ് എന്നിവ സഹിതം അക്ഷയ കേന്ദ്രം വഴി Addition of Member എന്ന online അപേക്ഷ നല്കുക.

ആ അപേക്ഷയുടെ Printout-ഉം റേഷന്‍ കാര്‍ഡും പത്തനംതിട്ടയിലെ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കുക


tesz.in
Hey , can you help?
Answer this question