റേഷൻ കാർഡുകൾ വെള്ള നീല മഞ്ഞ പിങ്ക് എന്നിങ്ങനെ തിരിക്കാനുള്ള എന്തിന്റെ അടിസ്ഥാനത്തിലാ ?






Vinod Vinod
Answered on May 20,2020

അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തല്‍

കേരളത്തില്‍ നാലുതരം റേഷന്‍ കാര്‍ഡുകളാണ്‌ അനുവദിക്കപ്പെടുന്നത്‌.

  1. എ.എ.വൈ. അന്ത്യോദയ അന്നയോജന. (Yellow) 

  2. പ്രയോരിറ്റി ഹസ്‌ ഹോള്‍ഡ്സ്‌ മുന്‍ഗണനാ വിഭാഗം. (Pink)

  3. NPS നോണ്‍ പ്രയോരിറ്റി സബ്സിഡി (സംസ്ഥാന സബ്‌സിഡി). (Blue)

  4. NPNS നോണ്‍ പ്രയോരിറ്റി നോണ്‍ സബ്സിഡി. (White)

എ.എ.വൈ. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന്‌ വ്യക്തമായ കേന്ദ്ര മാനദണ്ഡങ്ങള്‍ ഉണ്ട്‌. അവക്കനുസരിച്ച്‌ മാത്രമേ എ.എ.വൈ. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുവാന്‍ കഴിയുകയുള്ളു.

സമൂഹത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്കാണ്‌ എ.എ.വൈ. കാര്‍ഡ്‌ ലഭിക്കുക. സംസ്ഥാനത്ത്‌ 5.95 ലക്ഷം കുടുംബങ്ങള്‍ക്ക്‌ എ.എ.വൈ. കാര്‍ഡ്‌ നല്‍കാമെന്ന തരത്തിലാണ്‌ കേന്ദ്രസര്‍ക്കാര്‍ ക്വാട്ട നിശ്ചയിച്ചിരിക്കുന്നത്‌.

മാനദണ്ഡങ്ങള്‍ എന്തൊക്കെ,നിശ്ചയിക്കുന്നതാരാണ്‌

എ.എ.വൈ. മാനദണ്ഡങ്ങള്‍

അന്ത്യോദയ അന്നയോജന പദ്ധതിയില്‍ ഉള്‍പ്പെടാന്‍ കേന്ര്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍

  1. ഭൂരഹിതരായ കര്‍ഷക തൊഴിലാളികള്‍ ഗ്രാമീണലയില്‍ കൈത്തൊഴിലുകള്‍ ചെയ്യുന്നവര്‍, ദിവസനത്തില്‍ പണിയെടുക്കുന്ന തുച്ഛവരുമാനക്കാര്‍,വലിക്കുന്നവര്‍ തുടങ്ങിയവര്‍.

  2. വിധവകള്‍/ഭിന്നശേഷിയുള്ള വ്യക്തികള്‍ /സ്ഥിരവരുമാനമില്ലാത്തവരും സാമൂഹിക പിന്തുണയില്ലാത്തതുമായ 60 വയസിന്‌ മേല്‍ പ്രായമുള്ളവര്‍ /മാരകമായ രോഗങ്ങള്‍ ബാധിച്ചവര്‍ തുടങ്ങിയവര്‍ കുടുംബനാഥരായി വരുന്ന കുടുംബങ്ങള്‍.

  3. ഒറ്റക്കു താമസിക്കുന്ന വിധവകള്‍,/ഭിന്നശേഷിക്കാര്‍/സാമൂഹികമായും സാമ്പത്തികമായും നിലനില്പിനായി സ്ഥിരവരുമാനമില്ലാത്ത, കുടുംബമില്ലാത്ത 60 വയസു കഴിഞ്ഞവര്‍ /തുടങ്ങിയ വ്യക്തികള്‍.

  4. എല്ലാ ആദിവാസി വിഭാഗങ്ങള്‍ക്കും.

  5. HIV പോസിറ്റീവ്‌ ആയ അംഗങ്ങള്‍ ഉള്ള BPL കൂടുംബങ്ങള്‍ എന്നീ സാമൂഹിക /സാമ്പത്തിക സാഹചര്യങ്ങളില്‍ ഉള്ള കുടുംബങ്ങള്‍ / വ്യക്തികളെയാണ്‌ AAY പദ്ധതിയുടെ ആനുകുല്യം ലഭിക്കുന്നതിനായി സംസ്ഥാന/സര്‍ക്കാര്‍ തിരഞ്ഞെടുക്കേണ്ടത്‌.

മുൻഗണന പട്ടികയിൽ ഉൾപ്പെടുത്താനുള്ള മാനദണ്ഡങ്ങള്‍

  1. നിര്‍ദ്ധനയും നിരാലംബയുമായ സ്ത്രീ ഗൃഹനാഥയായ കുടുംബം, വിധവ ഗൃഹനാഥയായ (21 വയസ്സിനു മുകളില്‍ പ്രായമായ പുരുഷന്മാരില്ലാത്ത) കുടുംബം, അവിവാഹിതയായ അമ്മ, ഉപേക്ഷിക്കപ്പെട്ട സ്ത്രീ എന്നിവരാല്‍ നയിക്കപ്പെടുന്ന കുടുംബം

  2. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം ബി പി എല്‍ പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ (സാമ്പത്തിക സ്ഥിതിയില്‍ മാറ്റം വന്നിട്ടില്ലെങ്കില്‍) 

  3. പട്ടിക വര്‍ഗ്ഗം

  4. ആശ്രയ പദ്ധതിയില്‍ അംഗങ്ങളായുള്ളവര്‍ (തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പട്ടിക ്രകാരം സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ച വന്നിട്ടില്ലെങ്കില്‍) 

  5. കുടുംബത്തില്‍ ആര്‍ക്കെങ്കിലും താഴെ പറയുന്ന ഗുരുതര രോഗങ്ങളുണ്ടെങ്കില്‍ - എയ്ഡ്സ്‌, കാന്‍സര്‍, ഓട്ടിസം, ശാരീരിക മാനസിക വെല്ലുവിളികള്‍, സ്ഥിരമായ കുഷ്ഠം അല്ലെങ്കില്‍ എന്‍ഡോ സള്‍ഫാന്‍ ബാധിതര്‍, സ്ഥിരമായ ഡയാലിസിസിനു വിധേയരാകുന്നവര്‍, ഹൃദയം, കിഡ്നി മാറ്റിവയ്ക്കല്‍ ശസ്രതക്രിയയ്ക്കു വിധേയരായവര്‍, പക്ഷാഘാതം പോലുള്ള രോഗങ്ങളാല്‍ പരസഹായമില്ലാതെ ജീവിക്കുവാന്‍ സാധിക്കാത്തവര്‍, ശരീരം തളര്‍ന്ന്‌ ശയ്യാവലംബരായവര്‍,

  6. പരമ്പരാഗത അസംഘടിത തൊഴിലാളികളുടെ കുടുംബങ്ങള്‍

മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാക്കഷെടുന്നതിനുള്ള മാനദണ്ഡങ്ങള്‍

  1. സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ / പൊതുമേഖലാ /സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍,സര്‍വീസ്‌ പെന്‍ഷന്‍കാര്‍ (പാര്‍ട്ട്‌ ടൈം ജീവനക്കാര്‍,താല്ക്കാലിക ജീവനക്കാര്‍, ക്ലാസ്സ്‌ 4 തസ്തികയിൽ പെന്‍ഷനായവര്‍, 5,000 രൂപയില്‍ താഴെ വാങ്ങുന്നവര്‍, 10,000 രൂപയില്‍ താഴെ സ്വാതന്ത്ര്യ (പെന്‍ഷന്‍ വാങ്ങുന്നവര്‍ ഒഴികെ)

  2. ആദായ നികുതി ദാതാക്കള്‍

  3. പ്രതിമാസം 25,000/രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍

    സ്വന്തമായി ഒരേക്കറിനു മുകളില്‍ ഭൂമിയുള്ളവര്‍

  4. സ്വന്തമായി 1000 ചതുരശ്ര അടിക്കു മുകളില്‍ വിസ്തീര്‍ണ്ണമുള്ള വീടോ ഫ്‌ളാറ്റോ ഉള്ളവര്‍

  5. നാലു ച്രക വാഹനം സ്വന്തമായുള്ളവര്‍ (ഏക ഉപജീവന മാര്‍ഗ്ഗമായ ടാക്‌സി ഒഴികെ )

  6. കുടുംബത്തില്‍ ആര്‍ക്കെങ്കിലും വിദേശ ജോലിയില്‍ നിന്നോ സ്വകാര്യ സ്ഥാപനത്തിലെ ജോലിയില്‍ നിന്നോപ്രതിമാസം 25000/ രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍


Raghu Raghu
Answered on May 20,2020

മഞ്ഞ കാർഡ്

  • സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗം.
  • അന്ത്യോദയ അന്ന യോജന ഗുണഭോക്താക്കൾ
  • 35 കിലോ ഭക്ഷ്യധാന്യങ്ങൾ പൂർണ്ണമായും സൗജന്യമാണ്
  • അരി - 30 കിലോ, ഗോതമ്പ് - 5 കിലോ

പിങ്ക് കാർഡ്

  • മുൻ‌ഗണന അല്ലെങ്കിൽ ദാരിദ്ര്യരേഖയ്ക്ക് താഴെ (ബിപി‌എൽ)
  • കുടുംബത്തിലെ ഓരോ അംഗത്തിനും 5 കിലോ ഭക്ഷ്യധാന്യങ്ങൾ പൂർണ്ണമായും സൗജന്യമാണ്.
  • അരി - 4 കിലോ, ഗോതമ്പ് - 1 കിലോ

നീല കാർഡ്

  • മുൻ‌ഗണനയില്ലാത്ത സബ്‌സിഡി അല്ലെങ്കിൽ ദാരിദ്ര്യരേഖയ്ക്ക് മുകളിൽ (APL)
  • 15 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും

വെള്ള കാർഡ്

  • നോൺ – മുൻ‌ഗണന
  • 15 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും

Manu Manu
Answered on July 11,2020

നിലവിലുള്ള നിയമ പ്രകാരം ഒരു റേഷൻ കാർഡിലും പേരില്ലാത്ത ഒരു കുടുംബം പുതിയ കാർഡെടുക്കുമ്പോൾ സാമ്പത്തിക ഭേദമന്യെ വെള്ള നിറത്തിലുള്ള (NPNS) കാർഡാണ് ലഭിക്കുക.

സർക്കാർ/അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ/സർവ്വീസ് പെൻഷണർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം, ആദായ നികുതി അടയ്ക്കുന്നവർ ഇതിലേതെങ്കിലും “ഒന്ന് എങ്കിലും” ഉള്ളവർക്ക് വെള്ള (NPNS) കാര്‍ഡ് തന്നെയായിരിക്കും.

1000 square feet-ൽ കൂടുതൽ വലിപ്പമുള്ള വീട്, ഒരേക്കറിൽ കൂടുതൽ പുരയിടം, നാല് ചക്ര വാഹനമുള്ളവർ എന്നിവയിൽ ഏതെങ്കിലും “രണ്ടെണ്ണം ഒരുമിച്ച്” ഉള്ളവർക്കും വെള്ള (NPNS) കാര്‍ഡ് തന്നെയായിരിക്കും.

1000 square feet-ൽ കൂടുതൽ വലിപ്പമുള്ള വീട്, ഒരേക്കറിൽ കൂടുതൽ പുരയിടം, നാല് ചക്ര വാഹനമുള്ളവർ എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം മാത്രമുള്ളവര്‍ക്ക് നീല കാര്‍ഡിന് അര്‍ഹതയുണ്ട് (NB: നിലവില്‍ നീല കാര്‍ഡിലേക്ക് മാറ്റുന്നത് നിര്‍ത്തിയിരിക്കുകയാണ്)

സർക്കാർ/അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ/സർവ്വീസ് പെൻഷണർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം, 1000 square feet-ൽ കൂടുതൽ വലിപ്പമുള്ള വീട്, ഒരേക്കറിൽ കൂടുതൽ പുരയിടം, ആദായ നികുതി അടയ്ക്കുന്നവർ, ഏക ഉപജീവനമാർഗ്ഗമല്ലാത്ത നാല് ചക്ര വാഹനമുള്ളവർ എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം പോലും ഇല്ലാത്ത ആർക്കും മുൻഗണനാ കാർഡിന് വേണ്ടി അപേക്ഷിക്കാം (Pink).

എ.എ.വൈ. മാനദണ്ഡങ്ങള്‍ (Yellow)

അന്ത്യോദയ അന്നയോജന പദ്ധതിയില്‍ ഉള്‍പ്പെടാന്‍ കേന്ര്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍

  1. ഭൂരഹിതരായ കര്‍ഷക തൊഴിലാളികള്‍ ഗ്രാമീണലയില്‍ കൈത്തൊഴിലുകള്‍ ചെയ്യുന്നവര്‍, ദിവസനത്തില്‍ പണിയെടുക്കുന്ന തുച്ഛവരുമാനക്കാര്‍,വലിക്കുന്നവര്‍ തുടങ്ങിയവര്‍.

  2. വിധവകള്‍/ഭിന്നശേഷിയുള്ള വ്യക്തികള്‍ /സ്ഥിരവരുമാനമില്ലാത്തവരും സാമൂഹിക പിന്തുണയില്ലാത്തതുമായ 60 വയസിന്‌ മേല്‍ പ്രായമുള്ളവര്‍ /മാരകമായ രോഗങ്ങള്‍ ബാധിച്ചവര്‍ തുടങ്ങിയവര്‍ കുടുംബനാഥരായി വരുന്ന കുടുംബങ്ങള്‍.

  3. ഒറ്റക്കു താമസിക്കുന്ന വിധവകള്‍,/ഭിന്നശേഷിക്കാര്‍/സാമൂഹികമായും സാമ്പത്തികമായും നിലനില്പിനായി സ്ഥിരവരുമാനമില്ലാത്ത, കുടുംബമില്ലാത്ത 60 വയസു കഴിഞ്ഞവര്‍ /തുടങ്ങിയ വ്യക്തികള്‍.

  4. എല്ലാ ആദിവാസി വിഭാഗങ്ങള്‍ക്കും.

  5. HIV പോസിറ്റീവ്‌ ആയ അംഗങ്ങള്‍ ഉള്ള BPL കൂടുംബങ്ങള്‍ എന്നീ സാമൂഹിക /സാമ്പത്തിക സാഹചര്യങ്ങളില്‍ ഉള്ള കുടുംബങ്ങള്‍ / വ്യക്തികളെയാണ്‌ AAY പദ്ധതിയുടെ ആനുകുല്യം ലഭിക്കുന്നതിനായി സംസ്ഥാന/സര്‍ക്കാര്‍ തിരഞ്ഞെടുക്കേണ്ടത്‌.

തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം

അപേക്ഷിക്കുന്നവരുടെ റേഷൻ കാർഡ് ഡാറ്റയിലെ വിവരങ്ങൾക്കനുസരിച്ച് ഓരോ ഫീൽഡിനും നിശ്ചിത മാർക്ക് നൽകുകയും ഹിയറിംഗ് നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ (കുറഞ്ഞത് 30 മാർക്ക് ലഭിക്കുന്നവരെ ഉൾപ്പെടുത്തി) ഒരു പട്ടിക തയ്യാറാക്കുകയുമാണ് ആദ്യം ചെയ്യുന്നത്. ആ പട്ടികയിലുൾപ്പെടുന്നവരുടെ അപേക്ഷകൾ മാത്രമേ പിന്നീട് കാർഡ് മാറ്റുന്നതിന് പരിഗണിക്കുകയുള്ളൂ.

അപേക്ഷാ പട്ടികയിലെ സീനിയോരിറ്റി അനുസരിച്ച് കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റി നല്കുകയാണ് ചെയ്യുന്നത്. 

എന്നാൽ ഈ പട്ടികയിലുൾപ്പെടുന്ന എല്ലാവർക്കും മുൻഗണനാ കാർഡ് ഉടനെ നല്കാനും കഴിയില്ല. കാരണം അതിനുംമാത്രം vacancy മുൻഗണനാ വിഭാഗത്തിനുണ്ടാകില്ല. നിലവിലുള്ള നിയമങ്ങൾ പ്രകാരം ഓരോ സംസ്ഥാനത്തിലെയും ജനസംഖ്യയും സോഷ്യോ - ഇകണോമിക് ഡാറ്റയും അനുസരിച്ച് ഒരു സംസ്ഥാനത്തിലെ ആകെ മുൻഗണനാ വിഭാഗത്തിലെ കാർഡുകളിലുണ്ടാകേണ്ട ആകെ അംഗങ്ങളുടെ എണ്ണം ഓരോ സംസ്ഥാനത്തിനും ലിമിറ്റ് ചെയ്തിട്ടുണ്ട്. ആ ലിമിറ്റ് ചെയ്യപ്പെട്ട എണ്ണത്തിനപ്പുറം അത് കൂട്ടി നൽകുന്നതിന് ഒരു സംസ്ഥാനത്തിലും കഴിയില്ല. അതിനാലാണ് അപേക്ഷിക്കുന്ന എല്ലാവർക്കും നൽകാൻ കഴിയാത്തത്.

ഓരോ മാസവും സംസ്ഥാനത്ത് മുൻഗണനാ കാർഡുകളിലുണ്ടാകുന്ന ഒഴിവുകളുടെ എണ്ണം കണക്കാക്കുകയും അത് ഓരോ താലൂക്കുകൾക്കായി വിഭജിച്ച് നല്കുകയും ചെയ്യും. അതിന് ശേഷം, അതാത് താലൂക്ക് സപ്ലൈ ഓഫീസിലെ നിലവിലുള്ള അപേക്ഷാ പട്ടികയിലുൾപ്പെട്ട അപേക്ഷകരെ പരിഗണിച്ച് അത്രയും ഒഴിവുകളുടെ എണ്ണമനുസരിച്ച് കാർഡ് മാറ്റി നല്കുകയാണ് ചെയ്യുന്നത്. മിക്കവാറും എല്ലാ മാസങ്ങളിലും ഓരോ താലൂക്കിലും ഉണ്ടാകുന്ന ഒഴിവുകളുടെ എണ്ണത്തിന്റെ ഇരട്ടിയലധികം അപേക്ഷകർ പട്ടികയിൽ ഉണ്ടാകാറുണ്ട്. അപ്പോൾ അപേക്ഷാ പട്ടികയിലെ സീനിയോരിറ്റി അനുസരിച്ച് കാർഡ് മാറ്റി നല്കുകയാണ് ചെയ്യുന്നത്.

മാരകമായ അസുഖങ്ങളുള്ളവർ (ക്യാൻസർ, എയ്ഡ്സ്, വൃക്കരോഗം, ഹൃദ്രോഗം മുതലായവ), ഓട്ടിസം ബാധിച്ച കുട്ടികളുള്ളവർ, നിരാലംബരായ വിധവകൾ, സർക്കാരിന് കീഴിലുള്ള ആശ്രയ പദ്ധതിയിലുൾപ്പെട്ടവർ, പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത അവശർ, കിടപ്പുരോഗികൾ എന്നിവരുടെ അപേക്ഷകൾക്ക് ഇതിൽ പ്രത്യേക പരിഗണന നല്കും.


tesz.in
Hey , can you help?
Answer this question