ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് നിർമിക്കുന്നത്തിനു എത്ര ഗഡുകള്ളായിട്ടാണ് ക്യാഷ് നൽകുന്നത്.? ഇതൊക്കെ നിര്‍മാണ ഘട്ടം പൂർത്തി ആകുമ്പോൾ ആണ് ക്യാഷ് നൽകുന്നത് ? ഓരോ ഗഡുവും എത്ര വെച്ചാണ് നൽകുന്നത്?






ലൈഫ് ധനസഹായത്തിന്റെ തുക വിതരണം സംബന്ധിച്ച വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
ഭവന നിര്‍മ്മാണത്തിനുള്ള നാല് ലക്ഷം രൂപയുടെ ധനസഹായം 4 ഗഡുക്കളായി (10% -40,000 രൂപ, 40% - 1.60 ലക്ഷം രൂപ, 25 % 1 ലക്ഷം രൂപ , 25 % 1 ലക്ഷം രൂപ) കരാര്‍ ചമയ്ക്കുന്ന മുറയ്ക്ക് അഡ്വാന്‍സായി 10 % തുകയും ബേയ്സ്മെന്റ് പൂര്‍ത്തീകരണത്തിന് ശേഷം 40 % തുകയും ലിന്റില്‍ മട്ടം പൂര്‍ത്തീകരിക്കുമ്പോള്‍ 25 % തുകയും ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കുമ്പോള്‍ ബാക്കി 25 % തുകയും വീതം വിതരണം ചെയ്യാവുന്നതാണ്.
(സർക്കാർ ഉത്തരവ് (സാധാ)നം.3218/2018/ത.സ്വ.ഭ.വ. തീയതി:21/ 12/ 2018 കാണുക)

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question