ലൈഫ് മിഷൻ പദ്ധതി ഭവനം പണിയാൻ ആരംഭിക്കുന്ന/പണി കഴിഞ്ഞ പുരയിടത്തിൻ്റെ ഒരു ഭാഗം മാത്രം വിൽകാൻ സാധിക്കുമോ?






പന്ത്രണ്ട് വർഷം കഴിഞ്ഞു മാത്രമേ ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് കൈമാറ്റം ചെയ്യുകയുള്ളൂ എന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥനുമായി  കരാര്‍ വയ്ക്കുന്നുണ്ടെങ്കിലും അത് രജിസ്റ്റര്‍ ചെയ്യുന്നില്ല എന്നതിനാല്‍  ലൈഫ് ഭവന പദ്ധതിയിൽ നിന്നും ധനസഹായം കൈപറ്റി നിർമിച്ച വീടുനിൽക്കുന്ന പുരയിടത്തിന്റെ ഒരു ഭാഗം വിൽക്കുന്നതിന് സാങ്കേതികമായി തടസ്സം ഒന്നും ഇല്ല. 

പക്ഷെ കരാര്‍ ലംഘനത്തിന് നല്കിയ ധനസഹായം  പഞ്ചായത്ത് പലിശസഹിതം ഈടാക്കും. പഞ്ചായത്തുകളില്‍ ലൈഫ് ധനസഹായം ലഭിക്കണമെങ്കില്‍ കുറഞ്ഞത് 3 സെന്റ്‌ ഭൂമി മതിയെന്നതിനാല്‍ അതില്‍ കൂടുതലുള്ള ഭൂമി വില്‍ക്കുന്നതില്‍ തടസം കാണുന്നില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question