ലൈഫ് മിഷൻ ഭവന പദ്ധതി 2020ന് അപേക്ഷിക്കുന്നതിന്   മുമ്പ് എന്തെലാം കാര്യങ്ങൾ ശ്രദ്ധിക്കണം ?






Ramesh Ramesh
Answered on July 30,2020

നിലവില്‍ ഭവനം ഇല്ലാത്തവരും സ്വന്തമായി വീട്‌ നിര്‍മ്മിക്കുവാന്‍ ശേഷിയില്ലാത്തവരുമായ കുടുബങ്ങളെ മാത്രമാണ്‌ ലൈഫ്‌ മിഷനിലൂടെ പരിഗണിക്കുന്നത്‌.

  • മാര്‍ഗ്ഗരേഖയില്‍ പറയുന്ന 7 അര്‍ഹതാ മാനദണ്ഡങ്ങള്‍ പരിശോധിച്ച്‌ തങ്ങളുടെ കുടുബത്തിന്‌ അപേക്ഷിക്കാന്‍ യോഗ്യതയുണ്ടെങ്കില്‍ മാത്രമേ അപേക്ഷ സമര്‍പ്പിക്കേണ്ടതുള്ളൂ.

  • ഒരേ റേഷന്‍ കാര്‍ഡിലെങ്കിലും പ്രത്യേക കുടുംബമായി കഴിയുന്ന SC/ST കുടുംബങ്ങള്‍ക്കും ഈ വിഭാഗങ്ങളില്‍ 25 സെന്റില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍ക്കും മറ്റ്‌ അര്‍ഹതകള്‍ ഉണ്ടെങ്കില്‍ അപേക്ഷ നല്ലാവുന്നതാണ്‌.

  • ജീര്‍ണ്ണിച്ച ഭവനങ്ങള്‍ ഒരു കാരണവശാലും വാസയോഗ്യമല്ലങ്കില്‍ മാത്രമേ അപേക്ഷ സമര്‍പ്പിക്കേണ്ടതുള്ളു

  • അപേക്ഷ സമര്‍പ്പിക്കാന്‍ യോഗ്യതയുണ്ട്‌ എന്ന്‌ ബോധ്യപ്പെടുന്നവര്‍ താഴെ പറയുന്ന രേഖകള്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനു മുമ്പായി സംഘടിപ്പിക്കണം (ഈ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ചാല്‍ മാത്രമേ അപേക്ഷ അയയ്കാന്‍ കഴിയൂ)

    • റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്‌

    • അപേക്ഷകന്റെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്‌

    • വില്ലേജ്‌ ഓഫീസര്‍ നൽകുന്ന  വരുമാന സര്‍ട്ടിഫിക്കറ്റ്‌

    • റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട കുടുംബാംഗങ്ങളുടെ പേരില്‍ ബന്ധപ്പെട്ട

    • തദ്ദേശസ്വയംഭരണ സ്ഥാപന ഏരിയയില്‍ ഭുമി ഇല്ലെന്ന വില്ലേജ്‌ ഒഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രവും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന ഏരിയായിലോ  മറ്റ്‌ സ്ഥലങ്ങളിലോ കുടുംബാഗങ്ങളുടെ പേരില്‍ ഭൂമിയില്ലായെന്ന  ഗുണഭോക്താവിന്റെ സാക്ഷ്യപത്രവും (ഭൂരഹിതരുടെ കാര്യത്തില്‍ മാത്രം) അര്‍ഹരായ കുടുംബങ്ങള്‍ അതു സംബന്ധിച്ച സാക്ഷ്യപ്രതങ്ങള്‍

    • മുന്‍ഗണനാ മാനദണ്ഡങ്ങള്‍ ലഭിക്കാന്‍ അര്‍ഹരായ കുടുംബങ്ങള്‍ അതു സംബന്ധിച്ച സാക്ഷ്യപ്രതങ്ങള്‍ ഹാജരാകണം.

  • നിലവില്‍ 2017 ലെ ലിസ്റ്റില്‍ ഉണ്ടായിരിക്കുകയും റേഷന്‍ കാര്‍ഡ്‌ തുടങ്ങിയ മാനദണ്ഡങ്ങളുടെ ഭാഗമായി വീട്‌ ലഭിക്കാതിരിക്കുകയും ചെയ്തവര്‍ പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹതയുണ്ടെങ്കില്‍ പുതുതായി അപേക്ഷ നൽകണം 

  • PMAY /ആശ്രയ / ലൈഫ്‌ സപ്ലിമെന്ററി ലിസ്റ്റില്‍ ഉണ്ടായിരിക്കുകയും വീട്‌ ലഭിക്കാതിരുന്നവരും ഇപ്പോള്‍ പുതിയ അപേക്ഷ നൽകണം .

  • ലൈഫ്‌ മിഷന്‍ ഇപ്പോള്‍ തയ്യാറാക്കി വരുന്ന SC/ST/Fish ലിസ്റ്റില്‍ അര്‍ഹതയുള്ളതായി കണ്ടെത്തിയിട്ടുള്ളവര്‍ വീണ്ടും അപേക്ഷ നല്കേണ്ടതില്ല.

  • ലൈഫ്‌ 2,3 ഘട്ടങ്ങളില്‍ Eligible ആയിട്ടും ഇതുവരെ സഹായം കിട്ടാത്തവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അവര്‍ക്ക്‌ നിലവിലുള്ള ലിസ്റ്റിന്റെ ഭാഗമായി തന്നെ സഹായം നല്ലാന്‍ കഴിയും

  • കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ നിയന്ത്രണം പാലിച്ച്‌ തിരക്ക്‌ ഒഴിവാക്കി മാത്രമേ പൊതു ഇടങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ എത്താന്‍ പാടുള്ളൂ. അതു കൊണ്ട്‌ സ്വന്തം അര്‍ഹത തിരിച്ചറിഞ്ഞും രേഖകള്‍ മുന്‍കൂട്ടി സംഘടിപ്പിച്ചും മാത്രം അപേക്ഷ നൽകണം.


tesz.in
Hey , can you help?
Answer this question