വിദ്യാസമുന്നതി – സ്കോളർഷിപ്പുകളെ കുറിച്ചു വിവരിക്കാമോ?






Manu Manu
Answered on June 07,2020

ഈ പദ്ധതിയുടെ കീഴിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതരസമുദായങ്ങളിലെ വിദ്യാർത്ഥി‌കൾക്ക് ഹയർ സെക്കൻഡ‌റി‌ തലം മുതൽ ബിരുദാനന്തരബിരുദതലം വരെയുള്ള പഠനത്തിനു് സ്കോളർഷിപ്പുകൾ നല്കുന്നു. സി. എ., സി. എം. എ.(ഐസിഡബ്ലിയു‌എ‌), സി. എസ്.തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നവർക്കും ഐ. ഐ. റ്റി., ഐ. ഐ. എം., എൻ. ഐ. റ്റി.തുടങ്ങിയ ദേശീയനിലവാരമുള്ള സ്ഥാപനങ്ങളിൽ അദ്ധ്യയനം നടത്തുന്നവർക്കും എം.. ഫിൽ., പി. എച്ഛ്. ഡി.‌ തുടങ്ങി‌യ‌വ ചെയ്യുന്ന ഗവേഷകവിദ്യാർത്ഥികൾക്കും പ്രത്യേകം സ്കോളർഷിപ്പുകൾ ലഭ്യമാണ്.

പ്രതിവർഷ സ്കോളർഷിപ്പ് (2018‌-‌19‌-ലെ‌ നിരക്കുകൾ):

വിദ്യാസമുന്നതി സ്കോളർഷിപ്പ് തുക (രൂപ) സ്കോളർ ഷിപ്പുകളുടെ എണ്ണം
ഹയർ സെക്കൻഡറി 4‌,000 10‌,000
ബിരുദം പ്രൊഫഷണൽ 7,000 4‌,000
നോൺ പ്രൊഫഷണൽ 5,000 6‌,600
ബിരുദാനന്തരബിരുദം പ്രൊഫഷണൽ 1‌6‌,000 250
ബിരുദാനന്തരബിരുദം ന‌ോൺ പ്രൊഫഷണൽ 1‌0‌,000 2000
ഐഐറ്റി, ഐഐഎം, ഐഐഎസ്‌സി, നാഷണൽ ലോ സ്കൂൾ, എൻഐ‌റ്റി, എൻഐഎഫ്‌‌റ്റി, കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് തുടങ്ങിയവ 50,000 രൂപ വരെ 7‌5‌
റെഗുലർ & ഫുൾടൈം ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ 6,000 1000
സിഎ, സിഎംഎ‌ (ഐസിഡബ്ലിയുഎ), സിഎ‌സ്‌ 10,000 100
ഗവേഷകവിദ്യാർത്ഥികൾക്കുള്ള‌ സ്കോളർഷി‌പ്പ്‌:
എംഫിൽ 25,000 2
പി.എച്ഛ്.ഡി.‌ 25,000 8

വിദ്യാസമുന്നതി – മത്സരപ്പരീക്ഷാപരിശീലനധനസഹായപദ്ധതി

വിദ്യാസമുന്നതി മത്സരപ്പരീക്ഷാപരിശീലനസഹായപദ്ധതിയുടെ കീഴിൽ ഗുണഭോക്താക്കളാകു‌ന്ന‌ അപേക്ഷകർക്ക് മെഡിക്കൽ/എൻജിനീയറിങ്‌ പ്രവേശനപരീക്ഷാപരിശീലനധ‌ന‌സഹായവും തൊഴിലന്വേഷകരായ യുവജനവിഭാഗങ്ങൾക്കു‌ സിവിൽ സർവ്വീസസ്/ബാങ്ക്/പി.എസ്.സി.‌ തുടങ്ങിയ മത്സരപ്പരീക്ഷാപരിശീലനത്തിനും ധനസഹായം നല്കി‌വരുന്നു.

വിദ്യാസമുന്നതി – മെഡിക്കൽ/എൻജിനീയറിങ് പരിശീലനധ‌ന‌സഹായപദ്ധതി

ഹയർസെക്കൻഡറി വിദ്യാർത്ഥിനീവിദ്യാർത്ഥികൾക്കും ഹയർ സെക്കൻഡറി പരീക്ഷ പാസ്സായി രണ്ടു വർഷം കഴിഞ്ഞിട്ടില്ലാത്ത അപേക്ഷകർക്കും മികച്ച ഇൻസ്റ്റിറ്റ്യൂട്ടുകളിൽ മെഡിക്കൽ, എൻജിനീയറിങ് പ്രവേശനപ്പരീക്ഷാപരിശീലനത്തിന് ധനസഹായം നല്കിവരു‌ന്നു‌.

പരിശീലനപദ്ധതി ധനസഹായം ഗുണഭോക്താക്കളുടെ എണ്ണം
മെഡിക്കൽ/ എൻജിനീയറിംഗ് 10,000 രൂപ 1,000

വിദ്യാസമുന്നതി – ബാങ്ക്, പി.എസ്.‌സി., മറ്റു മത്സരപ്പരീക്ഷകൾക്കുള്ള പരിശീലനസഹായപദ്ധതി

അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികൾക്ക് ബാങ്ക്, പി.എസ്.സി., മറ്റു മത്സരപ്പരീക്ഷകൾക്ക് മികച്ച ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പരിശീലനം നേടുന്നതിന് 6,000 രൂപവരെ ധനസഹായം നല്കു‌ന്നു‌. അപേക്ഷകർക്കു‌ ബന്ധപ്പെട്ട തൊഴിലിന് ആവശ്യമായ കുറഞ്ഞ യോഗ്യത ഉണ്ടായിരിക്കണം.

പരിശീലനപദ്ധതി ധനസഹായം ഗുണഭോക്താക്കളുടെ എണ്ണം
ബാങ്ക്, പി.എസ്.സി., യു.പി.എസ്.സി., മറ്റു മത്സരപ്പ‌രീ‌‌ക്ഷകൾ 6,000 രൂപ 1,433

വിദ്യാസമുന്നതി – സിവിൽ സർവ്വീസസ് പരീക്ഷാപരിശീലനധനസഹായപദ്ധതി

ഉദ്യോഗാർത്ഥികൾക്ക് സിവിൽ സർവ്വീസസ് പ്രിലിമിനറി, മെയിൻസ്, ഇന്റർവ്യൂ എന്നീ മൂന്നു ഘട്ടങ്ങളിലും വിദ്യാസമുന്നതി മത്സരപ്പരീക്ഷാ‌പരിശീലനസഹായപദ്ധതിയിൽ ധനസഹായം ലഭ്യമാണ്.

സിവിൽ സർവ്വീസസ് പ്രിലിമിനറി രൂപ 15,000
സിവിൽ സർവ്വീസസ് മെയിൻസ് രൂപ 25,000
സിവിൽ സർവ്വീസസ് ഇന്റർവ്യൂ രൂപ 30,000

tesz.in
Hey , can you help?
Answer this question