വിധവ പെൻഷൻ കിട്ടുവാൻ എങ്ങനെ അപേക്ക്ഷിക്കണം? എന്തെല്ലാം രേഖകൾ വേണം?






ചുവടെ പറയുന്നവയാണ് വിധവ പെൻഷൻ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ.

  1. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
  2. അപേക്ഷക വിധവ/ 7 വര്‍ഷത്തിലധികമായി ഭര്‍ത്താവിനെ കാണാന്‍ ഇല്ലാത്തതോ/ഭര്‍ത്താവു ഉപേക്ഷിച്ചു 7 വര്ഷം കഴിഞ്ഞതും പുനര്‍ വിവാഹിതര്‍ അല്ലാത്തവരും ആയിരിക്കണം
  3. അപേക്ഷക സര്‍വ്വീസ് പെന്‍ഷണര്‍/ കുടുംബ പെൻഷൻ ലഭിക്കുന്നവർ ആകരുത്. (4000 രൂപ വരെ എക്സ്ഗ്രേഷിയ /എന്‍.പി.എസ് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഈ നിബന്ധന ബാധകം അല്ല.)
  4. അപേക്ഷക ആദായനികുതി നല്‍കുന്ന വ്യക്തിയാകരുത്
  5. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല(വികലാംഗരാണെങ്കില്‍ ബാധകമല്ല)(ഇ പി എഫ് ഉള്‍പ്പടെ പരമാവധി രണ്ടു പെന്‍ഷനു മാത്രമേ അര്‍ഹത ഉള്ളു ).
  6. അപേക്ഷകയുടെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറില്‍ കൂടുതല്‍ വസ്തു ഉണ്ടാകരുത്. (പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് ഇത് ബാധകമല്ല)
  7. 1000 സി സി യിൽ കൂടുതൽ എഞ്ചിൻ കപ്പാസിറ്റിയുള്ള, ടാക്സിയല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ(അംബസഡര്‍ കാര്‍ ഒഴികെ) സ്വന്തമായി /കുടുംബത്തില്‍ ഉള്ള വ്യക്തി ആകരുത്
  8. അപേക്ഷക മറ്റാരുടെയും സംരക്ഷണത്തിലായിരിക്കാന്‍ പാടില്ല
  9. അപേക്ഷക കേന്ദ്ര സര്‍ക്കാര്‍ / മറ്റു സംസ്ഥാന സര്‍ക്കാര്‍ എന്നിവിടങ്ങളില്‍ നിന്നും ശമ്പളം / പെന്‍ഷന്‍ /കുടുംബ പെന്‍ഷന്‍ ലഭിക്കുന്ന വ്യക്തി ആകരുത്.
  10. അപേക്ഷക യാചകയാകാന്‍ പാടില്ല
  11. അപേക്ഷക കേന്ദ്ര / സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും വിരമിക്കുകയും ടി സ്ഥാപനത്തിലെ സ്കീം പ്രകാരം പെന്‍ഷന്‍ / കുടുംബ പെന്‍ഷന്‍ ലഭിക്കുകയും ചെയ്യുന്ന വ്യക്തി ആകരുത്.
  12. അപേക്ഷക അഗതി മന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല
  13. വ്യത്യസ്ത പ്രാദേശിക സര്‍ക്കാരില്‍ നിന്നും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുവാന്‍ പാടുള്ളതല്ല.
  14. സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ അപേക്ഷിക്കണം
  15. തുടര്‍ച്ച ആയി രണ്ടു വർഷം എങ്കിലും കേരളത്തില്‍ സ്ഥിരതാമസം ആയിരിക്കണം
  16. പ്രായ പരിധി ഇല്ല
  17. അപേക്ഷക 2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണം ഉള്ളതും ആധുനിക രീതിയില്‍ ഫ്ലോറിംഗ് നടത്തിയതുമായ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉള്ളവരായിരിക്കരുത്

വിധവ പെൻഷൻ ലഭിക്കുന്നതിനായി നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ ഗ്രാമപഞ്ചായത്ത്/ നഗരസഭയുടെ ഫ്രണ്ട് ഓഫീസിൽ നൽകണം.

  • ക്രമനമ്പർ (1),(2) എന്നിവ തെളിയിക്കുന്നതിനുള്ള വില്ലജ് ഓഫീസിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ
  • ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ്
  • ആധാർകാർഡിന്റെ പകർപ്പ്
  • റേഷൻ കാർഡിന്റെ പകർപ്പ്
  • ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പ്
  • പാസ്പോർട്ട് സൈസ് ഫോട്ടോ

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question