വിവാഹസമയത്ത് രെജിസ്ട്രേഷൻ നടത്താതിരിക്കുകയും തുടർന്ന് അഞ്ച് കൊല്ലം കഴിയുകയും ചെയ്താൽ വിവാഹം എങ്ങനെ രജിസ്റ്റർ ചെയ്യാം?
Answered on August 12,2020
ഈ കേസിൽ അപേക്ഷ തദ്ദേശ റെജിസ്ട്രർ മുഖേന വിവാഹ പൊതു റെജിസ്ട്രർ ജനറലിനാണു (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ) കൊടുക്കേണ്ടത്.
സമർപ്പിക്കേണ്ട രേഖകൾ
കാലതാമസം മാപ്പാക്കുന്നതിനുള്ള അപേക്ഷ, നിശ്ചിത ഫോറത്തിലുള്ള മെമ്മോറാണ്ടത്തിന്റെ രണ്ട് കോപ്പികൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, ജനനത്തീയതി തെളിയിക്കുന്ന രേഖ, വിവാഹ നടന്നു എന്നു തെളിയിക്കുന്ന എന്തെങ്കിലും രേഖ.
രെജിസ്ട്രേഷൻ ഫീസ് 100/ രൂപ, പിഴ 250/ രൂപ, സർട്ടിഫിക്കറ്റ് 20/
രണ്ടു മത വിഭാഗത്തിൽ പെട്ട ആളുകൾ തമ്മിലുള്ള വിവാഹം ആയാലും, statutory വ്യവസ്ഥകൾ പ്രകാരമായാൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
വിവാഹമെന്ന പേരിൽ കരാർ പ്രകാരമോ മറ്റേതെങ്കിലും ഉണ്ടാക്കുന്ന ബന്ധം രജിസ്റ്റർ ചെയ്യുവാൻ പറ്റില്ല. ഭാര്യയും ഭർത്താവും നിർബന്ധമായും രെജിസ്റ്ററിൽ ഒപ്പ് വച്ചിരിക്കണം. ഒരാൾ മരണപെട്ടു എന്നിരിക്കിൽ മരണ സെര്ടിഫിക്കറ് ഹാജരാക്കി വിവാഹം രജിസ്റ്റർ ചെയ്യാം. മതം മാറി നടന്ന വിവാഹത്തിൽ പേര് ഗസറ്റ് വിജ്ഞാപന പ്രകാരം മാറ്റിയിട്ടുണ്ടെങ്കിൽ വിവാഹ സമയത്തുള്ള പേരാണ് രെജിസ്റ്ററിൽ ചേർക്കേണ്ടത്.
How to get Marriage Certificate in Kerala?
Marriage certificate is a document that provides valuable evidence of marriage, social security, self-confidence particularly among married women. Certificate of marriage is an official docu..  Click here to get a detailed guide