വീട് 1550 square feet ഉണ്ട് . വരുമാനം 2.5 lakh ത്തിൽ താഴെയാണ്. വീട് ഇരിയ്ക്കുന്ന സ്ഥലം പഞ്ചായത്തിൽ 25 cent -ൽ ആണ് കേരള മെഡി സിനു EWS കോട്ടായിൽ admission കിട്ടുമോ?


സംസ്ഥാന മാനദണ്ഡങ്ങൾ അനുസരിച്ച് [G.O(Ms)No.2/2020/P&ARD Dated:12/02/2020], SC, ST, OBC കൾക്കുള്ള സംവരണ പദ്ധതിയിൽ ഉൾപ്പെടാത്തവരും കുടുംബത്തിന് മൊത്തം വാർഷിക വരുമാനം 4 ലക്ഷം രൂപ (നാല് ലക്ഷം രൂപ മാത്രം)  വരെ ഉള്ളവരുമായ വ്യക്തികളെ EWS സംവരണത്തിനായി  പരിഗണിക്കും. അതോടൊപ്പം, കുടുംബ വരുമാനം പരിഗണിക്കാതെ, താഴെപ്പറയുന്ന ഏതെങ്കിലും ആസ്തികൾ സ്വന്തമായതോ കൈവശമുള്ളതോ ആയ വ്യക്തികളെ EWS നിന്ന് ഒഴിവാക്കുകയും ചെയ്യും.

  • പഞ്ചായത്ത് പരിധിയിൽ രണ്ടര ഏക്കറിലധികം ഭൂമി

  • നഗരസഭാ പരിധിയിൽ 75 സെന്റിലധികം ഭൂമി

  • മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ 50 സെന്റിലധികം ഭൂമി

  • മുനിസിപ്പാലിറ്റി പ്രദേശത്ത് 20 സെന്റിലധികം റസിഡൻഷ്യൽ പ്ലോട്ട്

  • മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ 15 സെന്റിലധികം റസിഡൻഷ്യൽ പ്ലോട്ട്

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question