വ്യാവസായികാടിസ്ഥാനത്തിൽ ഉള്ള ആടുവളർത്തൽ പദ്ധതി വിവരിക്കാമോ ?
Answered on August 29,2020
വീട്ടിൽ ആടുവളർത്തലിന് സർക്കാരിൻറെ വക ഒരു ലക്ഷം രൂപയുടെ ധനസഹായം, യാതൊരുവിധ തിരിച്ചടവുമില്ല
വീട്ടിൽ ആടുവളർത്തലിന് സർക്കാരിൻറെ വക ഒരു ലക്ഷം രൂപയുടെ ധനസഹായം, ഇതിനായി യാതൊരുവിധ തിരിച്ചടവും നൽകേണ്ടതില്ല. 2020 തൊഴിലുറപ്പുപദ്ധതിയുടെ കൂടെയാണ് ആടുവളർത്തലിന് ധനസഹായം സർക്കാർ നിശ്ചയിച്ചിരിക്കുന്നത്, വീട്ടിൽ ആടുകൾ ഉണ്ടെങ്കിൽ അതിന് വേണ്ടി കൂട് നിർമിക്കാൻ ഈ തുക നമ്മുക്ക് വിനിയോഗിക്കാം.
എ.പി.എൽ, ബി.പി.എൽ എന്ന വ്യത്യാസമില്ലാതെ ആർക്കുവേണമെങ്കിലും ഈ പദ്ധതിക്കായി അപേക്ഷിക്കാവുന്നതാണ്. നിങ്ങൾക്കും ഈ തുക ലഭ്യമാവണമെങ്കിൽ അടുത്തുള്ള പഞ്ചായത്തിൽ പോയി അവിടത്തെ തൊഴിലുറപ്പിന്റെ വകുപ്പിൽ പോയി അവിടെയുള്ള അധികാരിയെ കണ്ട്..വിവരങ്ങൾ പറഞ്ഞ് കഴിഞ്ഞാൽ, ഈ അപേക്ഷ പരിഗണിച്ചുകൊണ്ട് എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരുകയും, അതുപോലെ ചെയ്താൽ അപേക്ഷ പരിഗണിച്ചുകൊണ്ട് അവിടെ നിന്ന് ഒരാൾ വന്നു നിങ്ങളുടെ അവിടെ വന്നു എല്ലാം പരിശോധിച്ച് തൃപ്തികരം എങ്കിൽ അപേക്ഷ സാങ്ങ്ഷൻ ആക്കുന്നതാണ്.
കൂടാതെ ഇങ്ങനെ ഒരു സംരംഭം തുടങ്ങിയതിനോടനുബന്ധിച്ച് നിങ്ങളുടെ കുടുംബത്തിൽ ആർക്കെങ്കിലും തൊഴിലുറപ്പിന്റെ തൊഴിൽ കാർഡ് ഉണ്ടെങ്കിൽ 20 ദിവസത്തെ വേതനവും നിങ്ങൾക്ക് ഈ പദ്ധതിയിലൂടെ ലഭിക്കുന്നതാണ്. പലർക്കും ഇങ്ങനെയൊരു സഹായം പഞ്ചായത്ത് നൽകുന്നതായി അറിഞ്ഞിട്ടില്ല ആയതിനാൽ താല്പര്യമുണ്ടെങ്കിൽ ഇതിനെ പറ്റി അന്വേഷിച്ച് ഇത്തരം കാര്യങ്ങൾ തുടങ്ങാവുന്നതാണ്.
Answered on June 24,2020
ലഭിക്കുന്ന സഹായം:ഒരു ഗുണഭോക്താവിന് 19 പെണ്ണാടും ഒരു മുട്ടനാടും വാങ്ങുന്ന യൂണിറ്റ് സ്ഥാപിക്കുന്നതിന് സഹായം. ഒരു ലക്ഷം രൂപ ധനസഹായം.
അർഹതാ മാനദണ്ഡം:അപേക്ഷകർക്ക് ചുരുങ്ങിയത് 50 സെന്റ് സ്ഥലം സ്വന്തമായോ പാട്ടത്തിനെടുത്തതോ ഉണ്ടായിരിക്കണം. 150 ഗുണഭോക്താക്കൾക്ക് ആനുകൂല്യം.
അപേക്ഷിക്കേണ്ട വിധം:അടുത്തുള്ള മൃഗാശുപത്രിയിൽ ബന്ധപ്പെടണം.