ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് വെൽഫെയർ ബോർഡ് ഓഫീസിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ എന്തെല്ലാം ആണ് ?
Answered on August 22,2020
ഷോപ്‌സ് & കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ സ്ഥാപനങ്ങളിലെയും എല്ലാ തൊഴിലാളിക്കും അംഗമാകാം.
ആനുകൂല്യങ്ങൾ
പെൻഷൻ:സ്ഥിരമായ ശാരീരികാവശത മൂലം രണ്ടുവർഷത്തിലധികമായി ജോലി ചെയ്യാൻ കഴിയാതിരിക്കുകയോ 60 വയസു തികയുകയോ ചെയ്തിട്ടുള്ളതും ഈ ആക്ട് പ്രകാരമുള്ള ക്ഷേമപദ്ധതിയിൽ പത്തു വർഷമെങ്കിലും തുടർച്ചയായി അംശദായം അടയ്ക്കുതുമായ അംഗത്തിന് പെൻഷൻ നൽകാനും 15 വർഷമെങ്കിലും തുടർച്ചയായി അംശദായം അടച്ച അംഗം മരിച്ചു പോയാൽ കുടുംബപെൻഷൻ നൽകാനും വ്യവസ്ഥയുണ്ട്. 1100 രൂപയാണ് പെൻഷൻ.
വിവാഹ ധന സഹായം:മൂന്നുവർഷം തുടർച്ചയായി സർവ്വീസുള്ള ഒരു വനിതാംഗത്തിനോ അംഗത്തിന്റെ പെൺമക്കൾക്കോ 7500 രൂപ വരെ. പുരുഷാംഗത്തിന് 5000 രൂപ.
പ്രസവാനുകൂല്യം:ഒരു വർഷമെങ്കിലും തുടർച്ചയായി അംശദായം അടച്ചിട്ടുള്ളതും ഇ. എസ്. ഐ.പദ്ധതിയുടെ പരിധിയിൽ വരാത്തതുമായ സ്ത്രീത്തൊഴിലാളികൾക്കു പ്രസവത്തിനു 12 ആഴ്ചയും മാസം തികയാതെയുള്ള പ്രസവം, ഗർഭം അലസൽ, നിയമപ്രകാരമുള്ള ഗർഭഛിദ്രം, എന്നിവയ്ക്ക് ആറാഴ്ച വീതവും പ്രസവകാലവേതനം നൽകാം. പ്രസവാനുകൂല്യമായി പരമാവധി രണ്ടു തവണ 15,000 രൂപവീതം ലഭിക്കുന്നു. ഗർഭം അലസലിന് 2500 രൂപ.
ശവസംസ്കാരച്ചെലവ്:അംഗമോ അംഗത്തിന്റെ കുടുംബത്തിലെ ആരെങ്കിലുമോ മരിച്ചാൽ 1,000 രൂപ നൽകും.
മരണാനന്തര ധനസഹായം:മൂന്നു വർഷം സർവീസ് പൂർത്തിയാക്കിയ അംഗത്തിന് 5,000 രൂപ മുതൽ അംഗത്വകാലാവധി അനുസരിച്ച് 20,000 രൂപ വരെ.
മരണാനന്തരച്ചെലവ്:മൂന്നു വർഷം സർവീസ് പൂർത്തിയാക്കിയ അംഗത്തിന്റെ കുടുംബാംഗങ്ങൾക്ക് 5,000 രൂപ.
ചികിത്സാ ധനസഹായം:മൂന്നു വർഷം സർവ്വീസ് പൂർത്തിയാകുന്ന അംഗത്തിനും അവരുടെ കുടുംബത്തിലെ അംഗത്തിനും സർക്കാരാശുപത്രിയിൽ കിടന്നുള്ള ചികിത്സയ്ക്കു 10,000 രൂപ വരെ.
വിദ്യാഭ്യാസാനുകൂല്യം:ഒരു വർഷമെങ്കിലും അംശദായമടച്ച അംഗത്തിന്റെ മക്കൾക്ക്എസ്.എസ്.എൽ.സി.മുതൽ പ്രൊഫഷണൽ ഗ്രാജ്വേറ്റ് കോഴ്സുകൾ വരെ മെരിറ്റ് അടിസ്ഥാനത്തിൽ 750 രൂപ മുതൽ 6,000 രൂപ വരെ.
How to set up a business in India from scratch?
Setting up a Business in India involves the following steps Choosing the type of business Business Registration Process Central and State level Approvals / Compliances Wi..  Click here to get a detailed guide
How to register on K-Swift website?
The government of Kerala has introduced an online single-window clearance mechanism,Kerala Single Window Interface for Fast and Transparent (K-SWIFT) clearance, to help entrepreneurs to set ..  Click here to get a detailed guide
How to set up a business in Kerala from US or UK or Gulf?
Are you an NRI or NRK who wants to set up a business in Kerala. Then you have come to the right place. Setting up a business in Kerala involves the following steps. Choosing the ..  Click here to get a detailed guide