സംരംഭക സഹായ പദ്ധതി വിവരിക്കാമോ ?
Vinod
Answered on June 24,2020
Answered on June 24,2020
ലഭിക്കുന്ന സഹായം:സ്റ്റാർട്ടപ്പ് സപ്പോർട്ട്, ഇൻവെസ്റ്റ്‌മെന്റ് സപ്പോർട്ട്, ടെക്‌നോളജി സപ്പോർട്ട്.
അർഹതാമാനദണ്ഡം:സൂക്ഷ്മ-ചെറുകിട-ഇടത്തരം മാനുഫാക്ചറിംഗ് യൂണിറ്റ്.
അപേക്ഷിക്കേണ്ട വിലാസം:അതതു ജില്ലാവ്യവസായകേന്ദ്രം
പദ്ധതിയുടെ വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും:ഈ കണ്ണിയിൽ അമർത്തുക.
അപേക്ഷിക്കേണ്ട വിധം:ഓൺ ലൈനായി മാത്രം
- 1. Industries Department വെബ്‌സൈറ്റിൽ Apply for ESS എന്ന ലിങ്ക് മുഖേന ഇഎസ്‌എസ് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള സൈറ്റിൽ പ്രവേശിക്കാം.
- 2. പുതുതായി അപേക്ഷ സമർപ്പിക്കുന്നതിനുമുമ്പ് രജിസ്റ്റർ ചെയ്യണം. രജിസ്റ്റ്രേഷൻ ചെയ്യുമ്പോൾ ലഭിക്കുന്ന യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് സൈറ്റിൽ ലോഗിൻ ചെയ്യാം.
- 3. ഏതു സഹായത്തിനാണോ അപേക്ഷിക്കുന്നത് അത് യൂസറുടെ ഹോം പേജിൽനിന്നു സെലക്റ്റ് ചെയ്ത് അപേക്ഷ സമർപ്പിക്കുന്നതിനുള്ള പേജിലേക്കു കടക്കാം.
- 4. അപേക്ഷയിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ പൂർണ്ണമായി എന്റർ ചെയ്തശേഷം സബ്‌മിറ്റ് കീയിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാം.
- 5. സമർപ്പിച്ച അപേക്ഷ ഹോം പേജിൽത്തന്നെയുള്ള ഡൗൺലോഡ് മെനുവിൽനിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാം.
- 6. പ്രിന്റെടുത്ത അപേക്ഷ, അപേക്ഷാഫീസിന്റെ ഡി.ഡി, ആവശ്യമായ മറ്റു രേഖകൾ (ചെക്ക് ലിസ്റ്റ് പ്രകാരമുള്ളത്) എന്നിവ സഹിതം ജില്ലാവ്യവസായകേന്ദ്രത്തിൽ നേരിട്ടു നൽകണം.
പൊതുവിവരങ്ങൾ:ഈ കണ്ണിയിൽ അമർത്തുക.