സംസ്‌കൃത സ്കോളർഷിപ്പിന് എങ്ങനെ അപേക്ഷിക്കാം ?






Keerthana Keerthana
Answered on June 16,2020

ആനുകൂല്യം:യു.പി വിഭാഗം — 300 രൂപ, ഹൈസ്കൂൾ വിഭാഗം — 500, ഓറിയന്റൽ സ്കൂളിലെ കുട്ടികൾക്കു യു.പി വിഭാഗം 250 രൂപ, ഹൈസ്കൂൾ വിഭാഗം — 300 രൂപ

അർഹത:ഓരോ അദ്ധ്യയനവർഷവും അക്കാഡമിക് സ്കൂളുകളിൽ സംസ്‌കൃതം പഠിക്കുന്ന കുട്ടികൾക്കുവേണ്ടി ജനുവരിമാസം നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങുന്നവരിൽ യു.പി വിഭാഗത്തിൽ ഓരോ ക്ലാസ്സിൽനിന്നും 10 പേരെയും ഹൈസ്കൂൾ വിഭാഗത്തിൽ ഓരോ ക്ലാസ്സിൽനിന്നും 20 പേരെയും തെരഞ്ഞെടുക്കുന്നു. ഓറിയന്റൽ സ്‌കൂളുകളിൽ സംസ്‌കൃതം പഠിക്കുന്ന കുട്ടികൾക്ക് ഓരോ ക്ലാസ്സിൽനിന്നും 6 കുട്ടികൾക്കുവീതം സ്കോളർഷിപ്പ് നൽകുന്നു.

നടപടിക്രമം:ഉപജില്ലാ/വിദ്യാഭ്യാസജില്ലാ അടിസ്ഥാനത്തിൽ പരീക്ഷ നടത്തുന്നു. മുൻവർഷത്തെ പരീക്ഷയുടെ മാർക്ക് അടിസ്ഥാനമാക്കിയാണ് സ്കോളർഷിപ്പ് നൽകുന്നത്.

അപേക്ഷിക്കേണ്ട വിലാസം:സ്‌പെഷ്യൽ ഓഫീസർ, സംസ്‌കൃതം, ഡി. പി. ഐ.ഓഫീസ്, ജഗതി പി. ഒ., തിരുവനന്തപുരം 14

സമയപരിധി:ഉണ്ട്

ഫോം:ഉണ്ട്

നടപ്പാക്കുന്നത്:പൊതുവിദ്യാഭ്യാസ ഡയറക്ടർ


tesz.in
Hey , can you help?
Answer this question