റേഷൻ കാർഡിലേക്ക് പുതിയ ഒരു അംഗത്തെ/അംഗങ്ങളെ ചേർക്കുന്നതിന് എന്തു ചെയ്യണം?

Written By Gautham Krishna   | Published on May 05, 2021




നിലവിൽ ഒരു റേഷൻ കാർഡിലും അംഗമല്ലാത്ത വ്യക്തിയെ ചേർക്കുന്നതിന് അയാളുടെ ആധാർ നമ്പറും അതേ താലൂക്കിൽ നിലവിൽ മറ്റൊരു റേഷൻ കാർഡിൽ അംഗമായ വ്യക്തിയെ ചേർക്കുന്നതിന് സമ്മതപത്രവും ,മറ്റൊരു താലൂക്കിലെ കാർഡിൽ നിന്നും ട്രാൻസ്ഫർ ആയി വരുന്ന വ്യക്തിയെ ചേർക്കുന്നതിന് Transfer of Member അപ്ലിക്കേഷൻ നമ്പറും ,Source of Addition ആയി ഉപയോഗിക്കുന്നു.

റേഷൻ കാർഡിലേക്ക് പുതിയ ഒരു അംഗത്തെ/അംഗങ്ങളെ രണ്ടു വിധത്തിൽ ചേർക്കാം.

  1. സിവിൽ സപ്ലൈസ് വെബ്സൈറ്റിൽ മുഖേന അപേക്ഷിക്കാം .

  2. അക്ഷയ കേന്ദ്രം മുഖേനയും  അപേക്ഷിക്കാവുന്നതാണ്.

റേഷൻ കാർഡിലേക്ക് പുതിയ ഒരു അംഗത്തെ/അംഗങ്ങളെ ചേർക്കാൻ ഹാജരാക്കേണ്ട രേഖകൾ.

നിർദ്ദിഷ്ട ആവശ്യകത അനുസരിച്ച് നിങ്ങൾ ഈ രേഖകളിൽ ഏതെങ്കിലും അല്ലെങ്കിൽ എല്ലാം സമർപ്പിക്കണം.

  • റിഡക്ഷൻ സർട്ടിഫിക്കറ്റ് 

  • ജനനതീയതി സർട്ടിഫിക്കറ്റ് 

  • സറണ്ടർ സർറ്റിഫിക്കറ്റ് 

  • എം പി / എം ൽ എ / പഞ്ചായത്ത് പ്രെസ്‌ഡെന്റ് നൽകുന്ന സർട്ടിഫിക്കറ്റ് 

  • സമ്മതപത്രം 

  • നോൺ ഇൻക്ലൂഷൻ സർട്ടിഫിക്കറ്റ് 

  • പഴയ റേഷൻ കാർഡ് 

  • Member Transffered Certificate 

  • ആധാർ 

  • റദ്ദു ചെയ്യപ്പെട്ട തൊഴിൽ വിസ(വിദേശത്തു നിന്നു മടങ്ങി വരുന്നവർക്ക്)

  • സൈന്യത്തിൽ നിന്നുള്ള വിരമിക്കൽ രേഖ 

  • Signed Certificate (നിര്ബന്ധമാണ്)

സിവിൽ സപ്ലൈസ് വെബ്സൈറ്റ് മുഖേന അപേക്ഷിക്കുന്ന വിധം

ആദ്യം സിവിൽ സപ്ലൈസ് വെബ്സൈറ്റിൽ ഒരു അക്കൗണ്ട് ഉണ്ടാക്കുക.അതിനുള്ള പ്രക്രിയ താഴെ കൊടുത്തിരിക്കുന്നു.

  • Citizen Login എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

  • Citizen ബട്ടൺ ക്ലിക്ക് ചെയ്യുക.

  • Create an Account എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

  • രജിസ്ട്രേഷന്‍ ഫോം പേജില്‍ പുതിയ റേഷൻ കാർഡിന് വേണ്ടിയാണോ എന്ന ചോദ്യത്തിന് NO എന്ന് മറുപടി നൽകുക.

  • റേഷന്‍കാര്‍ഡില്‍ നിലവില്‍ ചേര്‍ത്തിട്ടുള്ള ഏതെങ്കിലും ഒരു ആധാര്‍ നമ്പറും റേഷന്‍കാര്‍ഡ്‌ നമ്പരും നൽകുക.VALIDATE ചെയ്യുക. ഒരംഗത്തിന്റെയും ആധാര്‍ റേഷന്‍ കാര്‍ഡുമായി ചേര്‍ത്തിട്ടില്ലായെങ്കില്‍ അക്ഷയ കേന്ദ്രം മുഖേന അപേക്ഷ നൽകുക.

  • ലോഗിന്‍ ഐഡി (പരമാവധി 10 അക്ഷരം), പാസ്‌ വേഡ്‌, ഇമെയില്‍, മൊബൈല്‍ നമ്പര്‍ എന്നിവ നൽകുക,Submit ചെയ്യുക.

  • Email Id-ലേക്ക് വരുന്ന Verification Link -ൽ ക്ലിക്ക് ചെയ്ത ലോഗിൻ ചെയ്യുക.

സിറ്റിസൺ ലോഗിൻ ഐഡിയും പാസ്സ്വേർഡും മറന്നുപോയാൽ എന്ത് ചെയ്യണം?

Forgot User ID അല്ലെങ്കിൽ Forgot Password എന്ന ഓപ്ഷൻ ഉപയോഗിക്കുക.യൂസർ ഐഡി രജിസ്റ്റർ ചെയ്തപ്പോൾ നൽകിയ ഇമെയിൽലേക്ക് സന്ദേശം ലഭിക്കും.

റേഷൻ കാർഡിലേക്ക് പുതിയ ഒരു അംഗത്തെ/അംഗങ്ങളെ ചേർക്കുന്ന രീതി

  • Create ചെയ്ത User ID-യും Password-ഉം ഉപയോഗിച്ച്‌ Login ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജിലുള്ള E-SERVICES എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക.

  • അതിൽ Services of families എന്ന സെക്ഷനിൽ Addition of Member സെലക്ട് ചെയ്യുക.

 

  • ശേഷം card ഉടമയുടെ പേരും മറ്റു വിവരങ്ങളുമുള്ള ഒരു Form ലഭിക്കുന്നതാണ്.

  • വ്യക്തിവിവരങ്ങളും മറ്റും ചേർത്തതിന് ശേഷം Save എന്ന option ക്ലിക്ക് ചെയ്യുക.

  • Application Saved എന്ന നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.

  • ആവശ്യമായ രേഖകള്‍ upload ചെയ്തശേഷ online അപേക്ഷകള്‍ SUBMIT ചെയുക.

  • അതിന്‌ ശേഷം PRINT എന്നതില്‍ ക്ലിക്ക്‌ ചെയ്ത്‌ Application Printout എടുക്കുകയും അതില്‍ കാര്‍ഡുടമ ഒപ്പിട്ട്  ആ Signed Application തിരികെ upload ചെയുക.

  • അവസാനമായി FINAL SUBMIT എന്നതില്‍ ക്ലിക്ക്‌ ചെയുകയും ചെയ്താല്‍ മാത്രമേ അപേക്ഷ താലൂക്ക്‌ സപ്പൈ ഓഫീസ്‌ ലോഗിനില്‍ Approval ചെയുന്നതിനായി ലഭിക്കുകയുള്ളൂ.

  • റേഷന്‍ കാര്‍ഡ്‌ TSO/CRO അംഗീകരിച്ചു കഴിയുമ്പോള്‍ അപേക്ഷകന്‌ SMS മുഖേനയോ ഫോണിലൂടെയോ അറിയിപ്പു ലഭിക്കും.

  • ഇ-റേഷൻ കാർഡ് സംവിധാനം സംസ്ഥാനത്ത് നടപ്പിലാകിയതിനാൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അപേക്ഷ അംഗീകരിച്ച ശേഷം, അപേക്ഷകന് ഇ-റേഷൻ കാർഡ് ഡൗൺലോഡ് ചെയ്ത്  അച്ചടികാം.  ലാമിനേറ്റ് ചെയ്ത് ഉപയോഗിക്കാനും കഴിയും.

Upload ചെയ്യേണ്ട രേഖകളുടെ Format and Size

  • കാര്‍ഡ്‌ ഉടമയാകേണ്ട വ്യക്തിയുടെ Passport Size Photo - JPG Format - Maximum size 15 kb

  • മറ്റ്‌ രേഖകള്‍ - PDF Format - Maximum Size 200kb

നിങ്ങൾ കൊടുത്ത റേഷൻ കാർഡ് അപേക്ഷയുടെ Application status എങ്ങനെയറിയാം?

  •  Application number കൊടുത്താൽ Application Status ലഭ്യമാകുന്നതാണ്.