റേഷൻ കാർഡിലെ പ്രായം തിരുത്തുന്നത് എങ്ങനെ?

Written By Gautham Krishna   | Published on May 05, 2021




റേഷൻ കാർഡിലെ പ്രായം തിരുത്തുന്നതിനു വേണ്ടി രണ്ടു വിധത്തിൽ അപേക്ഷിക്കാം.

  1. സിവിൽ സപ്ലൈസ് വെബ്സൈറ്റിൽ മുഖേന അപേക്ഷിക്കാം .

  2. അക്ഷയ കേന്ദ്രം മുഖേനയും  അപേക്ഷിക്കാവുന്നതാണ്.

ഹാജരാക്കേണ്ട രേഖകൾ

റേഷൻ കാർഡിലെ പ്രായം തിരുത്തലിനു വേണ്ടി അപേക്ഷിക്കാൻ ഹാജരാക്കേണ്ട രേഖകൾ താഴെ കൊടുത്തിരിക്കുന്നു.

  • ജനനതീയതി സർട്ടിഫിക്കറ്റ്

  • സ്കൂൾ സെര്ടിഫിക്കറ്റ്

  • ആധാർ

  • Signed Application(നിർബന്ധമാണ്)

ആവശ്യകത അനുസരിച്ച് നിങ്ങൾ ഈ രേഖകളിൽ ഏതെങ്കിലും അല്ലെങ്കിൽ എല്ലാം സമർപ്പിക്കണം.

സിവിൽ സപ്ലൈസ് വെബ്സൈറ്റ് മുഖേന അപേക്ഷിക്കുന്ന വിധം

ആദ്യം സിവിൽ സപ്ലൈസ് വെബ്സൈറ്റിൽ ഒരു അക്കൗണ്ട് ഉണ്ടാക്കുക.അതിനുള്ള പ്രക്രിയ താഴെ കൊടുത്തിരിക്കുന്നു.

  • Citizen ബട്ടൺ ക്ലിക്ക് ചെയ്യുക.

  • Create an Account എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

  • പുതിയ റേഷന്‍ കാര്‍ഡിനു വേണ്ടിയാണോ എന്നു ചോദ്യത്തിന്‌ No എന്നു മറുപടി നൽകുക.

  • റേഷന്‍കാര്‍ഡില്‍ നിലവില്‍ ചേര്‍ത്തിട്ടുള്ള ഏതെങ്കിലും ഒരു ആധാര്‍ നമ്പറും റേഷന്‍കാര്‍ഡ്‌ നമ്പരും നൽകുക.VALIDATE ചെയ്യുക. ഒരംഗത്തിന്റെയും ആധാര്‍ റേഷന്‍ കാര്‍ഡുമായി ചേര്‍ത്തിട്ടില്ലായെങ്കില്‍ അക്ഷയ കേന്ദ്രം മുഖേന അപേക്ഷ നൽകുക.

  • ലോഗിന്‍ ഐഡി (പരമാവധി 10 അക്ഷരം), പാസ്‌ വേഡ്‌, ഇമെയില്‍, മൊബൈല്‍ നമ്പര്‍ എന്നിവ നൽകുക,Submit ചെയ്യുക.

  • Email Id-ലേക്ക് വരുന്ന Verification Link -ൽ ക്ലിക്ക് ചെയ്ത ലോഗിൻ ചെയ്യുക.

സിറ്റിസൺ ലോഗിൻ ഐഡിയും പാസ്സ്വേർഡും മറന്നുപോയാൽ എന്ത് ചെയ്യണം?

Forgot User ID അല്ലെങ്കിൽ Forgot Password എന്ന ഓപ്ഷൻ ഉപയോഗിക്കുക.യൂസർ ഐഡി രജിസ്റ്റർ ചെയ്തപ്പോൾ നൽകിയ ഇമെയിൽലേക്ക് സന്ദേശം ലഭിക്കും.

റേഷൻ കാർഡിലെ പ്രായം തിരുത്തുന്നതിനുള്ള അപേക്ഷ

  • Create ചെയ്ത User ID-യും Password-ഉം ഉപയോഗിച്ച്‌ Login ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജിലുള്ള E-SERVICES എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക.

  • തുട൪ന്ന്‌ ലഭിക്കുന്ന പേജില്‍ നിന്നും General Details എന്ന Option തെരഞ്ഞെടുക്കുക.

  • General Details ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന Application form fill ചെയ്യുക.
  • Application form fill ചെയ്യുമ്പോൾ വ്യക്തിയുടെയോ കുടുംബത്തിന്റെയോ വിവരങ്ങളിലാണ് തിരുത്തൽ വരുത്തേണ്ടതെങ്കിൽ Family Attributes സെലക്ട് ചെയ്യുക.

  • തിരുത്തൽ വരുത്തേണ്ട ആളുടെ പേരും എന്താണ് തിരുത്തേണ്ടത് എന്നിടത്ത് Age എന്നും അതിനുള്ള കാരണവും കൊടുക്കണം.
  • ആവശ്യമായ രേഖകള്‍ upload ചെയ്തശേഷ online അപേക്ഷകള്‍ SUBMIT ചെയുക.

  • അവസാനമായി FINAL SUBMIT എന്നതില്‍ ക്ലിക്ക്‌ ചെയുകയും ചെയ്താല്‍ മാത്രമേ അപേക്ഷ താലൂക്ക്‌ സപ്പൈ ഓഫീസ്‌ ലോഗിനില്‍ Approval ചെയുന്നതിനായി ലഭിക്കുകയുള്ളൂ.

  • അതിന്‌ ശേഷം PRINT എന്നതില്‍ ക്ലിക്ക്‌ ചെയ്ത്‌ Application Printout എടുക്കുകയും അതില്‍ കാര്‍ഡുടമ ഒപ്പിട്ട്  ആ Signed Application തിരികെ upload ചെയുക.

  • റേഷന്‍ കാര്‍ഡ്‌ TSO/CRO അംഗീകരിച്ചു കഴിയുമ്പോള്‍ അപേക്ഷകന്‌ SMS മുഖേനയോ ഫോണിലൂടെയോ അറിയിപ്പു ലഭിക്കും.

  • ഇ-റേഷൻ കാർഡ് സംവിധാനം സംസ്ഥാനത്ത് നടപ്പിലാകിയതിനാൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അപേക്ഷ അംഗീകരിച്ച ശേഷം, അപേക്ഷകന് ഇ-റേഷൻ കാർഡ് ഡൗൺലോഡ് ചെയ്ത്  അച്ചടികാം.  ലാമിനേറ്റ് ചെയ്ത് ഉപയോഗിക്കാനും കഴിയും.

Upload ചെയ്യേണ്ട രേഖകളുടെ Format and Size

  • കാര്‍ഡ്‌ ഉടമയാകേണ്ട വ്യക്തിയുടെ Passport Size Photo - JPG Format - Maximum size 15 kb
  • മറ്റ്‌ രേഖകള്‍ - PDF Format - Maximum Size 200kb

നിങ്ങൾ കൊടുത്ത റേഷൻ കാർഡ് അപേക്ഷയുടെ Application status എങ്ങനെയറിയാം?

ration card apply online age correction status

  •  Application number കൊടുത്താൽ Application Status ലഭ്യമാകുന്നതാണ്.