കൊറോണ കാലത്തു കേരളത്തിൽ ജീവിക്കാൻ സർക്കാർ നിർദേശിച്ച നടപടിക്രമങ്ങൾ

Written By Gautham Krishna   | Published on April 20, 2020




കേരളം ലോക്ക് ഡൗണിലേക്ക്  നീങ്ങിയ സാഹചര്യത്തില്‍ കേരളത്തിൽ ജീവിക്കാൻ പാലിക്കേണ്ട നടപടിക്രമങ്ങൾ ആണ് ഇവിടെ പറയുന്നത്.

അവശ്യ സേവങ്ങൾ മാത്രമേ ഇപ്പോൾ കേരളത്തിൽ ലഭിക്കു. ആവശ്യസേവനങ്ങള്‍ വാങ്ങിക്കാൻ  പാസ് നൽകപ്പെടും.

ആവശ്യസേവനങ്ങള്‍ എന്തൊക്കെയാണ്?

  • പാല്‍, പലചരക്ക്, പച്ചക്കറി

  • പത്രവിതരണം

  • നിയന്ത്രണങ്ങളോടെ ഓട്ടോ, ടാക്സി സർവീസ് അനുവദിക്കുന്നുണ്ട്.

  • സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ഭാഗികമായേ നടക്കൂ. കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് ഇവിടെ പ്രവര്‍ത്തനം നടക്കുക.

  • പെട്രോള്‍ പമ്പുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.

  • സ്വകാര്യ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാവുന്നതാണ്. കാരണമുണ്ടായിരിക്കണമെന്നു മാത്രം.

  • ചരക്കുനീക്കത്തിനുള്ള ഗുഡ്സ് ട്രെയിനുകള്‍ക്ക് ലോക്ക് ഡൗണ്‍ ബാധകമല്ല.

  • ബിവറേജസ് ഔട്‌ലെറ്റുകള്‍ തുറന്നിരിക്കും ബാറുകളിലെ കൗണ്ടറുകള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്.

  • ബാങ്കുകളില്‍ അവശ്യസേവനങ്ങള്‍ ഉണ്ടാകും. മാറ്റി വെക്കാവുന്ന ബാങ്ക് സന്ദര്‍ശനം മാറ്റി വെക്കണം. ഉച്ചയ്ക്ക് രണ്ടുമണി വരെയാണ് ഇവ തുറന്നിരിക്കുക.

  • പാചകവാതക വിതരണം മുടക്കമില്ലാതെ നടക്കും.

  • മരുന്നുകടകള്‍ പ്രവര്‍ത്തിക്കും.

  • റസ്റ്റോറന്റുകള്‍ക്ക് ഹോം ഡെലിവറി നടത്താവുന്നതാണ്. 

  • ഡാറ്റാ സെൻറർ, ഇൻറർനെറ്റ്, ടെലികോം

ലഭ്യമല്ലാത്ത സേവനങ്ങള്‍

  • പൊതുഗതാഗത സംവിധാനങ്ങള്‍  - കെഎസ്ആര്‍ടിസി, സ്വകാര്യ സര്‍വീസ് ഉള്‍പ്പെടെ ബസ്സുകളൊന്നും ഉണ്ടാകില്ല.

  • ട്രെയിനുകളും ഉണ്ടാകില്ല. പാസഞ്ചര്‍ ട്രെയിനുകളും ദീര്‍ഘദൂര ട്രെയിനുകളും പ്രവര്‍ത്തിക്കില്ല.

  • വിമാനങ്ങളും നിര്‍ത്തി വെച്ചിരിക്കുകയാണ്. ആഭ്യന്തര സേവനങ്ങളും അന്തര്‍ദ്ദേശീയ സേവനങ്ങളും ഇല്ല.

  • എല്ലാ ഷോപ്പുകള്‍ക്കും തുറന്നു വെക്കാനാകില്ല. അവശ്യവിഭാഗത്തില്‍ പെട്ടവയ്ക്കു മാത്രമേ തുറക്കാനാകൂ.   

  • റസ്റ്റോറന്റുകള്‍ക്ക് ഹോം ഡെലിവറി നടത്താന്‍ മാത്രമേ അനുമതിയുള്ളൂ. ഇരുന്നുള്ള ഭക്ഷണം കഴിപ്പ് നടക്കില്ല.

  • ബാറുകളിലും ഇരുന്നുള്ള മദ്യപാനം അനുവദിക്കില്ല.

  • ആരാധനാലയങ്ങളില്‍ തിരക്കുണ്ടാകുന്നത് പ്രമാണിച്ച് അവിടങ്ങളിലും ജനങ്ങള്‍ക്ക് പ്രവേശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതെസമയം ദൈനംദിന ചടങ്ങുകള്‍ നടത്തുന്നതില്‍ വിലക്കില്ല. ആള് കൂടരുതെന്നു മാത്രം. 

  • വിദ്യാഭ്യാസ സ്ഥാപനങ്ങളും ആളുകള്‍ കൂടുന്ന ഇതര പൊതുസ്ഥലങ്ങളും അടച്ചിടും. സിനിമാശാലകള്‍ പ്രവര്‍ത്തിക്കില്ല.   

കേരളത്തിൽ എങ്ങനെ യാത്ര ചെയ്യാം?

മതിയായ കാരണം ഇല്ലാതെ യാത്രചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കും. അവശ്യസര്‍വീസ് ആയി പ്രഖ്യാപിച്ച വിഭാഗങ്ങളുമായി ബന്ധപ്പെട്ടവര്‍ക് മാത്രമേ ഇളവ് അനുവദിക്കൂ. ഇത്തരം ആള്‍ക്കാര്‍ക്ക് പോലീസ് പ്രത്യേക പാസ് നല്‍കും. പാസ് കൈവശം ഇല്ലാത്തവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും.

സ്വകാര്യവാഹനങ്ങളിൽ പുറത്തിറങ്ങുന്നവർ പൊലീസിന് സത്യവാങ്മൂലം  (Affidavit) എഴുതി നൽകണം. സ്വന്തം വാഹനങ്ങളിൽ പുറത്തിറങ്ങുന്നവർ എന്താവശ്യത്തിനാണ് പുറത്തിറങ്ങുന്നതെന്നും എവിടേയ്ക്കാണ് പോകുന്നതെന്നും എഴുതി നൽകണം. സത്യവാങ്മൂലം തെറ്റാണെങ്കിൽ നിയമനടപടി സ്വീകരിക്കും.

സത്യവാങ്മൂലം നൽകേണ്ട ഫോർമാറ്റ് ചുവടെ കൊടുത്തിരിക്കുന്നു.

സത്യവാങ്മൂലം (Link)

മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.

kerala corona pass

മരുന്നുകള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും ഇളവ് നല്‍കും. ടാക്‌സിയും ഓട്ടോയും അത്യാവശ സാധനങ്ങളും മരുന്നുകളും ആശുപത്രി ഉപകരണങ്ങളും കൊണ്ടുപോകാനെ ഉപയോഗിക്കാവുവെന്നും

പാസുകൾ എങ്ങനെ ലഭിക്കും?

ആവശ്യസേവനങ്ങള്‍ വാങ്ങിക്കാൻ  പാസ് നൽകപ്പെടും. പാസുകള്‍ ജില്ലാ പോലീസ് മേധാവികള്‍ നല്‍കും.