പുതിയ റേഷൻകാർഡ് എടുക്കുന്നതിന് എങ്ങനെയാണ് അപേക്ഷിക്കേണ്ടത്?

Written By Gautham Krishna   | Published on May 05, 2021




പുതിയ റേഷൻ കാർഡിന് രണ്ട് രീതിയിൽ അപേക്ഷിക്കാം

  1. സിവിൽ സപ്ലൈസ് വെബ്സൈറ്റിൽ മുഖേന അപേക്ഷിക്കാം .

  2. അക്ഷയ കേന്ദ്രം മുഖേനയും  അപേക്ഷിക്കാവുന്നതാണ്.

റേഷൻ കാർഡിനായി ഹാജരാക്കേണ്ട രേഖകൾ

  • നിലവില്‍ റേഷന്‍ കാര്‍ഡിലെ അംഗമാണെങ്കില്‍.

    • അതേ താലൂക്കില്‍ തന്നെയാണ്‌ കാര്‍ഡ്‌ എടുക്കേണ്ടതെങ്കില്‍ നിലവിലെ കാര്‍ഡുടമയുടെ സമ്മതപത്രം.

    • മറ്റൊരു താലൂക്കിലാണ്‌ കാര്‍ഡ്‌ ആവശ്യമെങ്കില്‍ കാര്‍ഡില്‍ നിന്ന്‌ കുറവു  ചെയ്ത്‌ പ്രസ്തുത താലുക്ക്‌ സപ്ലൈ ഓഫീസര്‍ ലഭ്യമാക്കിയ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്‌ ആപ്ലിക്കേഷന്‍ നമ്പർ.

  • നിലവില്‍ കാര്‍ഡില്‍ അംഗമല്ല എങ്കിലോ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന്‌ മാറി വന്ന ആളാണെങ്കിലോ

    • ആധാര്‍ നമ്പർ 

  • എല്ലാ അംഗങ്ങള്‍ക്കും നിര്‍ബന്ധമായും ആധാര്‍ ഉണ്ടായിരിക്കേണ്ടതാണ്‌.

  • മേല്‍വിലാസം തെളിയിക്കുന്ന രേഖ (റെസിഡന്റിൽ സർട്ടിഫിക്കറ്റ്, ഔനേർഷിപ്  സര്‍ട്ടിഫിക്കറ്റ്‌, വീട്ടുകരമടച്ച രസീത്‌, വാടകക്കരാര്‍ തുടങ്ങിയവയിലേതെങ്കിലും ഒരു രേഖ)

  • വരുമാനസര്‍ട്ടിഫിക്കറ്റ്‌ (സര്‍ക്കാരുദ്യോഗസ്ഥരോ പ്രതിമാസം 25,000/ രൂപയില്‍ കൂടുതല്‍ വരുമാനം ഉള്ളവരോ ആണെങ്കില്‍. വരുമാനസര്‍ട്ടിഫിക്കറ്റ്‌ ആവശ്യമില്ല)

സിവിൽ സപ്ലൈസ് വെബ്സൈറ്റ് മുഖേന അപേക്ഷിക്കുന്ന വിധം

ആദ്യം സിവിൽ സപ്ലൈസ് വെബ്സൈറ്റിൽ ഒരു അക്കൗണ്ട് ഉണ്ടാക്കുക.അതിനുള്ള പ്രക്രിയ താഴെ കൊടുത്തിരിക്കുന്നു.

New Ration card apply online kerala

  • Citizen ബട്ടൺ ക്ലിക്ക് ചെയ്യുക.

New Ration card application online kerala

  • Create an Account എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

kerala new Ration card apply online

  • രജിസ്ട്രേഷന്‍ ഫോം പേജില്‍ പുതിയ റേഷൻ കാർഡിന് വേണ്ടിയാണോ എന്ന ചോദ്യത്തിന് Yes എന്ന് മറുപടി നൽകുക.

kerala Ration card new apply online

  • താലൂക് സപ്ലൈ ഓഫീസ് / സിറ്റി റേഷനിങ് ഓഫീസിൽ select ചെയ്യുക.

  • Login Id (പരമാവധി 10 അക്ഷരം) പേര്,പാസ്സ്‌വേർഡ്,ഇമെയിൽ,മൊബൈൽ നമ്പർ എന്നിവ നൽകുക.

  • Submit ബട്ടൺ ക്ലിക്ക് ചെയ്യുക.

  • Email Id-ലേക്ക് വരുന്ന Verification Link -ൽ ക്ലിക്ക് ചെയ്ത ലോഗിൻ ചെയ്യുക.

സിറ്റിസൺ ലോഗിൻ ഐഡിയും പാസ്സ്വേർഡും മറന്നുപോയാൽ എന്ത് ചെയ്യണം?

Forgot User ID അല്ലെങ്കിൽ Forgot Password എന്ന ഓപ്ഷൻ ഉപയോഗിക്കുക.യൂസർ ഐഡി രജിസ്റ്റർ ചെയ്തപ്പോൾ നൽകിയ ഇമെയിൽലേക്ക് സന്ദേശം ലഭിക്കും.

പുതിയ റേഷൻ കാർഡിനുള്ള അപേക്ഷ

  • Create ചെയ്ത User ID-യും Password-ഉം ഉപയോഗിച്ച്‌ Login ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജിലുള്ള E-SERVICES എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക.

New Ration card apply online

  • New Ration Card എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക.

Ration card apply online new

  • New Ration Card എന്ന ഓപ്ഷൻ സെലക്ട് ചെയ്താൽ ലഭിക്കുന്ന Application form പൂരിപ്പിക്കുക.റേഷൻ കാർഡ് ഉടമയുടെ വിവരങ്ങൾ,മറ്റു കുടുംബാങ്ങങ്ങളുടെ വിവരങ്ങൾ,ആവശ്യമായ രേഖകളും അതിൽ ചേർക്കേണ്ടതാണ്.

 new ration card

  • ഫോട്ടോകള്‍ JPEG ഫോര്‍മാറ്റിലും (15 KB യില്‍ കൂടാതെ) , മറ്റു രേഖകള്‍ PDF ഫോര്‍മാറ്റിലും (200 KB യില്‍ കൂടാതെ) അപ്‌ ലോഡ്‌ ചെയ്യാം.

  • ആവശ്യമായ രേഖകള്‍ upload ചെയ്തശേഷ online അപേക്ഷകള്‍ SUBMIT ചെയുക.

  • അതിന്‌ ശേഷം PRINT എന്നതില്‍ ക്ലിക്ക്‌ ചെയ്ത്‌ Application Printout എടുക്കുകയും അതില്‍ കാര്‍ഡുടമ ഒപ്പിട്ട്  ആ Signed Application തിരികെ upload ചെയുക.

  • ഒപ്പിട്ട അപ്ലിക്കേഷൻ അപ്‌ലോഡ് ചെയ്ത് കഴിയുമ്പോൾ, സിസ്റ്റം ഓൺലൈൻ പേയ്‌മെന്റ് പോർട്ടലിലേക്ക് നയിക്കും.അവിടെ ഫീസ് അടയ്ക്കുക. (Service charge - Rs. 50/- per card).
  • തുടർന്ന് FINAL SUBMIT ബട്ടനിൽ  ക്ലിക്ക്‌ ചെയുക. FINAL SUBMIT ബട്ടനിൽ ക്ലിക്ക്‌ ചെയ്താല്‍ മാത്രമേ അപേക്ഷ താലൂക്ക്‌ സപ്പൈ ഓഫീസ്‌ ലോഗിനില്‍ Approval ചെയുന്നതിനായി ലഭിക്കുകയുള്ളൂ.

  •  ഓണ്ലൈന്‍ അപേക്ഷ സമര്‍പ്പിച്ചശേഷം അതിന്റെ പ്രിന്റ്‌ എടുത്ത്‌ ബന്ധപ്പെട്ട രേഖകള്‍ സഹിതം സൂക്ഷിക്കുക.

  • റേഷന്‍ കാര്‍ഡ്‌ TSO/CRO അംഗീകരിച്ചു കഴിയുമ്പോള്‍ അപേക്ഷകന്‌ SMS മുഖേനയോ ഫോണിലൂടെയോ അറിയിപ്പു ലഭിക്കും. 

  • ഇ-റേഷൻ കാർഡ് സംവിധാനം സംസ്ഥാനത്ത് നടപ്പിലാകിയതിനാൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അപേക്ഷ അംഗീകരിച്ച ശേഷം, അപേക്ഷകന് ഇ-റേഷൻ കാർഡ് ഡൗൺലോഡ് ചെയ്ത്  അച്ചടികാം.  ലാമിനേറ്റ് ചെയ്ത് ഉപയോഗിക്കാനും കഴിയും.

Upload ചെയ്യേണ്ട രേഖകളുടെ Format and Size

  • കാര്‍ഡ്‌ ഉടമയാകേണ്ട വ്യക്തിയുടെ Passport Size Photo - JPG Format - Maximum size 15 kb

  • മറ്റ്‌ രേഖകള്‍ - PDF Format - Maximum Size 200kb

നിങ്ങൾ കൊടുത്ത റേഷൻ കാർഡ് അപേക്ഷയുടെ Application status എങ്ങനെയറിയാം?

ration card apply online new status

  •  Application number കൊടുത്താൽ Application Status ലഭ്യമാകുന്നതാണ്.