അഡ്വക്കേറ്റ് ഗ്രാന്റ്ന് എങ്ങനെ അപേക്ഷിക്കാം ?






Manu Manu
Answered on June 08,2020

സഹായം:അഭിഭാഷക കൗൺസിലിൽ എൻറോൾ ചെയ്ത നിയമ ബിരുദധാരികൾക്ക് പ്രാക്ടീസ് ചെയ്യുന്നതിന് പ്രതിവർഷം 12000 രൂപ വീതം 3 വർഷത്തേക്ക് ധനസഹായം അനുവദിക്കുന്നു.

അർഹതാമാനദണ്ഡം:അഭിഭാഷക കൗൺസിലിൽ എൻറോൾ ചെയ്ത വാർഷികവരുമാനം 1 ലക്ഷം രൂപയിൽ അധികരിക്കാത്ത നിയമ ബിരുദധാരികൾക്ക് അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട വിധംBackward Classes Development Department എന്ന വെബ്‌സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ജാതിസർട്ടിഫിക്കറ്റ്, വരുമാനസർട്ടിഫിക്കറ്റ്, എൻറോൾമെന്റ് സർട്ടിഫിക്കറ്റ്, സീനിയർ അഭിഭാഷകനിൽനിന്നുള്ള സാക്ഷ്യപത്രം, ബാങ്ക് പാസ് ബുക്കിന്റ പകർപ്പ് എന്നിവ സഹിതം നൽകണം

അപേക്ഷിക്കേണ്ട വിലാസം:തിരുവനന്തപുരം മുതൽ എറണാകുളം വരെയുളളവർ ദക്ഷിണമേഖലാ ഡെപ്യൂട്ടി ഡയറക്ടർക്കും തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുളളവർ ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടർക്കുമാണ് അപേക്ഷ അയയ്ക്കേണ്ടത്. 

ദക്ഷിണമേഖലാ ഡെപ്യൂട്ടി ഡയറക്റ്റർ (തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ചുമതല):

മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്കവിഭാഗവികസനവകുപ്പ്,
സിവിൽ സ്റ്റേഷൻ, രണ്ടാം നില, കാക്കനാട്, എറണാകുളം-682030
ഫോൺ: 0484-2429130, 2428130

ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്റ്റർ (തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുളള ചുമതല):

മേഖലാ ഡെപ്യൂട്ടി ഡയറക്ടർ,
പിന്നാക്കവിഭാഗവികസനവകുപ്പ്,
സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673020
ഫോൺ: 0495- 2377786, 2377796

സമയപരിധി:നോട്ടിഫിക്കേഷൻ പ്രകാരമുളള കാലയളവ്


tesz.in
Hey , can you help?
Answer this question