ആശുപത്രിയിലെ ചികിത്സ രേഖകൾ കിട്ടുവാൻ രോഗിക്ക് അവകാശമുണ്ടോ?
Answered on August 12,2020
എല്ലാ സർക്കാർ ആശുപത്രികളും വിവരവകാശ നിയമത്തിന്റെ കീഴിൽ വരുന്നതാണ്. രോഗിയുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ ചികിത്സ രേഖകൾ നാല്പത്തിയെട്ടു മണിക്കൂറിനകം നൽകണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഇതിൻപ്രകാരം ആരോഗ്യ വകുപ്പിന് പത്തുരൂപ സ്റ്റാമ്പ് ഒട്ടിച്ചു നൽകുന്ന അപേക്ഷയ്ക്ക് മറുപടിയായി രോഗിക്ക് ചികിത്സാരേഖകൾ അധികാരികൾ കൈമാറ്റം ചെയ്തിരിക്കേണ്ടതാണ്.
Medical Establishment Act, Medical Regulation Act എന്നീ നിയമങ്ങൾ പ്രകാരം ആരോഗ്യ വകുപ്പിന് സ്വകാര്യ ആശുപത്രികളുടെ മുകളിൽ നിയന്ത്രണ അധികാരമുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യ വകുപ്പിന് നൽകുന്ന വിവരാവകാശ അപേക്ഷ പ്രകാരം 72മണിക്കൂറിനുള്ളിൽ രോഗിക്ക് ചികിത്സാ രേഖകൾ ആരോഗ്യ വകുപ്പ് സ്വകാര്യ ആശുപത്രിയിൽ നിന്നും വാങ്ങി നൽകേണ്ടതാണ്.
എല്ലാ അപേക്ഷകളും വിവരാവകാശ നിയമപ്രകാരം സമർപ്പിക്കുന്നതാണെന്നും, രോഗിയുടെ ജീവൻ രക്ഷിക്കാൻ ടി രേഖകൾ ആവശ്യമാണെന്നും അപേക്ഷയിൽ വ്യക് തമാക്കേണ്ടതാണ്. അപേക്ഷയിൽ 10രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ചു കൊടുക്കേണ്ടതും, ബന്ധപ്പെട്ട ഓഫീസിൽ നിന്നും receipt വാങ്ങുവാൻ മറക്കുകയും ചെയ്യരുത്.
For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075
How to set up a business in India from scratch?
Setting up a Business in India involves the following steps Choosing the type of business Business Registration Process Central and State level Approvals / Compliances Wi..  Click here to get a detailed guide