ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക് എതിരെ എവിടെ പരാതി കൊടുക്കണം ?






ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ സർവ്വസാധാരണമായി കാണുന്നുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ ലക്ഷ്യം ഉപഭോക്താക്കളെ എങ്ങനെയെങ്കിലും ചൂഷണം ചെയ്യുക എന്നത് മാത്രമാണ്. ഇനിമുതൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഓൺലൈനിൽ ascionline.org ( Advertising Standard Council of India ) എന്ന വെബ്സൈറ്റിൽ പരാതി നൽകാവുന്നതാണ്.

ടെലിവിഷൻ ചാനലുകളിൽ വരുന്ന പരസ്യങ്ങളെ സംബന്ധിച്ചുള്ള പരാതി Ministry of Information and Broadcasting ന്റെ മെയിലിലേക്ക് അയക്കാവുന്നതാണ്.

മരുന്നുകളെ കുറിച്ചുള്ള തെറ്റായ അവകാശവാദങ്ങളും, പരസ്യങ്ങളും Drugs and magic remedies act, പ്രകാരം കുറ്റകരമാണ്. പരാതി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ അതോറിറ്റിക്ക്‌ കൊടുക്കാവുന്നതാണ്.

ഭക്ഷണ പദാർത്ഥങ്ങളെ കുറിച്ചുള്ള തെറ്റായ പരസ്യങ്ങളെ കുറിച്ചുള്ള പരാതി Food safety and Standards authority ക്ക്‌ കൊടുക്കാം.

ഇൻഷുറൻസ് പോളിസികളെ കുറിച്ചുള്ള തെറ്റായ അവകാശവാദങ്ങൾ IRDA വെബ്സൈറ്റിൽ പരാതിയായി രേഖപ്പെടുത്താവുന്നതാണ്.

ബാങ്കുകളെ കുറിച്ചും നോൺ ബാങ്കിംഗ് സാമ്പത്തിക സ്ഥാപനങ്ങളെ കുറിച്ചുമുള്ള പരാതി RBI  വെബ്സൈറ്റിൽ രേഖപ്പെടുത്താവുന്നതാണ്.

ടെലിവിഷൻ ചാനലുകളിലൂടെ ഉള്ള പരിപാടികളിൽ ഒരു മണിക്കൂറിൽ 12 മിനിറ്റുകൾ മാത്രമേ പരസ്യം കാണിക്കാവൂ.

ഉപഭോക്ത നിയമം 2 (1) ( r) പ്രകാരം ഉപഭോക്താവിന് തെറ്റായതും, തെറ്റിദ്ധരിപ്പിക്കുന്ന തുമായ പരസ്യത്തിനെതിരെ ഉപഭോക്ത കമ്മീഷനെ സമീപിക്കാവുന്നതാണ.

പത്രപരസ്യങ്ങൾ, ഫ്ലക്സ് ബോർഡുകൾ, നോട്ടീസുകൾ, ചുമരെഴുത്തുകൾ, ടിവി പരസ്യങ്ങൾ എന്നിവയിൽ ഏതെങ്കിലും തരത്തിലുള്ള ഉപഭോക്ത ചൂഷണത്തിനുള്ള തെറ്റിദ്ധാരണകൾ പരത്തുന്നുവെങ്കിൽ, നിങ്ങൾക്ക് തീർച്ചയായും പരാതിപ്പെടാം.

ഇങ്ങനെയുള്ള പരസ്യങ്ങൾ കാണുമ്പോൾ.അവയുടെ ഫോട്ടോ വീഡിയോ എന്നിവ സഹിതം Grievance Against Misleading Advertisement എന്ന കേന്ദ്ര സർക്കാരിന്റെ വെബ്സൈറ്റിലും ഓൺലൈനായി പരാതി രേഖപ്പെടുത്താവുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question