എന്താണ് പ്രവാസി ക്ഷേമനിധി ?






Manu Manu
Answered on June 05,2020

പ്രവാസികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഉന്നമനത്തിനും ഭാവി സുരക്ഷക്കും ഊന്നല്‍ നല്‍കിക്കൊണ്ട് കേരള സര്‍ക്കാര്‍ പ്രവാസികാര്യ വകുപ്പ് ആവിശ്കരിച്ച് തികച്ചും വിജയകരമായി നടപ്പില്‍ വരുത്തിയ ഒരു സുപ്രധാന പദ്ധതിയാണ് ക്ഷേമനിധി.

18-55 വയസ്സ് വരെയുള്ള കേരളത്തിനു പുറത്തുള്ള പ്രവാസിക്കും വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസിക്കും ഇതിന്റെ ഭാഗമാകാന്‍ കഴിയും. അതു പോലേ പ്രവാസം മതിയാക്കി കേരളത്തില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത 55 വയസില്‍ കൂടാത്ത സ്ഥിര താമസമാക്കിയവര്‍ക്കും ഈ പദ്ധതിയില്‍ അംഗത്വമെടുക്കാന്‍ കഴിയും.

പ്രവാസി ക്ഷേമനിധിയും അനുബന്ധ ഘടകങ്ങളും പ്രവാസി വെല്‍ഫയര്‍ ബോര്‍ഡില്‍ സര്‍ക്കാര്‍ നിയമിക്കുന്ന ചെയര്‍മാന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു.
ചുരുങ്ങിയത് 5 വര്‍ഷം മുടങ്ങാതെ ക്ഷേമനിധിയില്‍ നിശ്ചിത തുക അംശാദായം അടക്കുകയും 60 വയസ്സ് വരെ ക്ഷേമനിധിയില്‍ മുടക്കമില്ലാതെ അംശാദായം നല്‍കുകയും ചൈതവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുക പെന്‍ഷനായി ലഭിക്കുന്നു.

നിലവില്‍ ഇത് 2000 രൂപയാണ്. അത് പോലെ ക്ഷേമനിധി അംഗം മരണപ്പെടുന്ന പക്ഷം ആശ്രിതര്‍ക്ക് ആകെ പെന്‍ഷന്‍ തുകയുടെ 50% ലഭിക്കുന്നു. കൂടാതെ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി അംശാദായം അടച്ച ഓരോ അംഗത്തിനും പെന്‍ഷന്‍ തുകയോടൊപ്പം കൂടുതലായി അശാദായം അടച്ച ഓരോ വര്‍ഷത്തിലേയും ആകെ തുകയുടെ 3% അധിക പെന്‍ഷന്‍ ലഭിക്കും. എന്നാല്‍ ഈ അധിക പെന്‍ഷനും അടിസ്ഥാന പെന്‍ഷനും അര്‍ഹനായ ക്ഷേമനിധി അംഗത്തിന് അടിസ്ഥാന പെന്‍ഷന്‍തുകയുടെ ഇരട്ടിയിലും അധികം  പെന്‍ഷന്‍ ലഭിക്കുന്നതല്ല.


tesz.in
Hey , can you help?
Answer this question