എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്ക  സർക്കാർ ധനസഹായം നൽകുമോ ?






കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട 4738 പേര്‍ക്ക് പ്രതിമാസം പെന്‍ഷന്‍ നല്‍കുന്നു. ദീര്‍ഘകാല ചികിത്സ ആവശ്യമുളളവരും രോഗാവസ്ഥയിലുള്ളവരും തൊഴിലെടുക്കാനാകാതെ വീട്ടില്‍ കഴിയുന്നവരുമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് 1700/- രൂപയും പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് 2200/- രൂപയും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ മറ്റ് രോഗികള്‍ക്ക് 1200/- രൂപ വീതവും പ്രതിമാസ ധനസഹായം നല്‍കി വരുന്നു. സ്നേഹസാന്ത്വനം പദ്ധതിയിലൂടെ പ്രതിമാസം 65 ലക്ഷത്തോളം രൂപ സുരക്ഷാ മിഷന്‍ നല്‍കുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങളിലെ 1 മുതല്‍ +2 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ചുവടെ പറയുന്ന നിരക്കില്‍ വിദ്യാഭ്യാസ ധനസഹായം അനുവദിച്ചു വരുന്നു.

ബഡ്സ് സ്കൂളില്‍ പഠിക്കുന്നവര്‍ക്ക്                           - 2000/-രൂപ

1മുതല്‍ 7വരെ ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക്         - 2000/-രൂപ

8 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക് - 3000/-രൂപ

+1,+2 ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക്             - 4000/-രൂപ

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായി കിടപ്പിലായവരെയും കടുത്ത ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നതിനാല്‍ ഒരു മുഴുവന്‍ സമയ പരിചാരകന്‍റെ സേവനം ആവശ്യമുള്ളവരെയും പരിചരിക്കുന്നവര്‍ക്ക് സ്പെഷ്യല്‍ ആശ്വാസകിരണം പദ്ധതി പ്രകാരം 700/-രൂപ നിരക്കില്‍ പ്രതിമാസ ധനസഹായം അനുവദിച്ചു വരുന്നു.

അപേക്ഷിക്കേണ്ടവിധം

പൂരിപ്പിച്ച അപേക്ഷ കാസർകോട് ജില്ലാ കളക്ടർ ഓഫീസിൽ സമർപ്പിക്കണം.

എൻഡോസൽഫാൻ ബാധിതരുടെ വിദ്യാഭ്യാസ സഹായത്തിനായി ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

എൻഡോസൽഫാൻ ബാധിതർക്ക് വിദ്യാഭ്യാസ സഹായധനം പുതുക്കുന്നതിനുള്ള  ആപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question