കഴിഞ്ഞ വർഷം വരെ കരമടച്ചു നൽകിയിരുന്ന വസ്തുവിൽ അയൽവാസിക്ക് പരാതി ഉണ്ടെന്ന് ചൂണ്ടി കാണിച്ചു കൊണ്ട് പ്രമാണത്തിൽ പറഞ്ഞിട്ടുള്ള വസ്തു കരം തീർത്തു നൽകുന്നില്ല.എന്താണ് ചെയ്യേണ്ടത്? റോഡ് വികസനവുമായി ബന്ധപ്പെട്ട് വസ്തുവിന്റെ കരം തീർത്ത രസീതുമായി ഹിയറിങ്ങിന് ഹാജരാകാൻ ഉള്ളതാണ്.
Answered on September 27,2020
വില്ലജ് ഓഫീസിൽ നിന്ന് കരം അടച രസീത് കിട്ടാൻ തടസം ഉണ്ടാകുന്ന പ്രധാന കാരണം എന്തെങ്കിലും തരത്തിലുള്ള കേസുകളോ കോടതി നോട്ടീസുകളോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ബാധ്യത സംബന്ധിച്ചുള്ള വിവരങ്ങളോ വില്ലജ് ഓഫീസർക് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും കരം അടച്ചു തരാൻ വൈകുന്നത്. ഇത്തരം സാഹചര്യത്തിൽ നമ്മൾ അത് എന്ത് കൊണ്ടാണ് എന്ന് മനസിലാക്കുക. നമുക് ഈ പറഞ്ഞ ഉത്തരം തൃപ്തികരമല്ല എങ്കിൽ വില്ലജ് ഓഫീസിൽ നിന്ന് വസ്തുവിന് കരം അടച്ചു തരുന്നില്ല എന്ന വിവരം കാണിച്ചു കൊണ്ട് താലൂക് തഹസില്ദാര്ക് പരാതി നൽകണം. ബന്ധപ്പെട്ട രേഖകളും ഹാജരാകണം.
തഹസിൽദാർ കരം അടയ്ക്കാൻ ഉള്ള തടസം പരിശോധിച്ചു പ്രശ്നം ഒന്നുമില്ലെങ്കിൽ കരം അടയ്ക്കാൻ സൗകര്യം ഉണ്ടാകുന്നതിന് വേണ്ടി തഹസിൽദാർ വില്ലജ് ഓഫീസർക് നിർദേശം നൽകും.
തടസം ഉണ്ടെങ്കിൽ അക്കാര്യം തങ്ങളെ അറിയിക്കുകയും ചെയ്യും
How to do Property Registration in Kerala?
Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..  Click here to get a detailed guide
Aadhaaram, Pattayam, Pokkuvaravu, Databank
Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..  Click here to get a detailed guide