കുടുംബ വീട്ടിലെ കാർഡിലാണ് എന്റെ പേരുള്ളത് .ഇപ്പോൾ മാറി താമസിക്കുന്നു.ഭാര്യ യുടെ പേരുള്ളത് അയൽ താലൂക്കിലെ ഒരു റേഷൻ കാർഡിലുമാണ്. മക്കൾ ഒരു കാർഡിലും ഉൾപെട്ടിട്ടുമില്ല. എനിക്കും ഭാര്യക്കും മക്കൾക്കുമായി പുതിയ കാർഡ് സ്വന്തമാക്കുന്നതെങ്ങിനെ?( നിലവിൽ കുടുംബവീട്ടിലെ കാർഡുള്ള താലൂക്കിലെ വാടക വീട്ടിൽ വാസം)


Vinod Vinod
Answered on July 04,2020

അപ്പോള്‍ രണ്ട് ഘട്ടമായിട്ടാണ് അപേക്ഷ നൽകേണ്ടത്.

ആദ്യം ഭാര്യയുടെ പേര് നിലവിലുള്ള താലൂക്കിൽ നിന്നും കാര്‍ഡെടുക്കേണ്ട താലൂക്കിലേക്ക് മാറ്റുക എന്നതാണ്. അതിനായി നിലവിൽ ഭാര്യയുടെ പേരുള്ള റേഷൻ കാർഡ്, ആ കാർഡിൽ നിന്നും പേര് കുറയ്ക്കുന്നതിന് സമ്മതമാണെന്ന് വെള്ളപേപ്പറിലെഴുതി ആ കാർഡിന്റെ ഉടമ ഒപ്പിട്ട സമ്മപത്രം എന്നിവ സഹിതം അക്ഷയ വഴി Transfer of Member എന്ന online അപേക്ഷ നല്കുക. ആ അപേക്ഷയുടെ printout-ഉം റേഷന്‍ കാര്‍ഡും അവിടത്തെ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കി അപേക്ഷ approve ചെയ്ത് വാങ്ങുക.

അതിന് ശേഷം അവിടെ നിന്നും transfer ആയി എന്നുള്ളതിന് താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും നല്‍കുന്ന രേഖ ((ഒന്നുകില്‍ ആദ്യത്തെ കാര്‍ഡില്‍ പേര് നീക്കം ചെയ്തായി രേഖപ്പെടുത്തി സീല്‍ ചെയ്ത ഭാഗത്തിന്‍റെ കോപ്പി അല്ലെങ്കില്‍ transfer certificate)), ഭര്‍ത്താവിന്‍റെ പേരുള്ള റേഷൻ കാർഡ്, ആ കാർഡിൽ നിന്നും പേര് കുറയ്ക്കുന്നതിന് സമ്മതമാണെന്ന് വെള്ളപേപ്പറിലെഴുതി ആ കാർഡിന്റെ ഉടമ ഒപ്പിട്ട സമ്മപത്രം, പുതുതായി ചേര്‍ക്കേണ്ട കുട്ടികളുടെ ആധാർ കാർഡുകള്‍, വാടക കരാറിന്‍റെ കോപ്പി, വാടക വീട്ടിലെ KSEB consumer number, വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്, പുതിയ കാർഡിന്റെ ഉടമയാകേണ്ട ഗൃഹനാഥയുടെ passport size photo എന്നിവ സഹിതം അക്ഷയ വഴി പുതിയ കാര്‍ഡെടുക്കേണ്ട താലൂക്കില്‍ new Ration card അപേക്ഷ നല്‍കുക.ഈ അപേക്ഷയുടെ printout-ഉം ബന്ധപ്പെട്ട documents-ഉം കൊണ്ട് പുതിയ കാര്‍ഡെടുക്കേണ്ട താലൂക്ക് സപ്ലൈ ഓഫീസിൽ ചെല്ലുക.

NB:- റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷകള്‍ അക്ഷയ വഴി ചെയ്യുന്നതിന് പുറമേ സിറ്റിസണ്‍ ലോഗിന്‍ വഴി സ്വന്തമായി ചെയ്യുന്നതിനും സാധിക്കും.

tesz.in
Hey , can you help?
Answer this question