കെട്ടിട നിർമ്മാണ പ്രവൃത്തികൾക്കുള്ള പെർമിറ്റുകൾക് എങ്ങനെ അപേക്ഷിക്കണം?
Answered on September 21,2021
കെട്ടിട നിർമ്മാണ പെർമിറ്റിനായി ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിലെ സെക്രട്ടറിക്ക് അപേക്ഷ നൽകണം. 2019 ലെ കേരള കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ ചട്ടം 5, 6 എന്നിവയിലാണ് പ്രധാനമായും കെട്ടിട നിർമ്മാണ പെർമിറ്റ് ലഭിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ സമർപ്പിക്കുന്നതിനെയും അതോടൊപ്പം നൽകേണ്ട രേഖകളെയും കുറിച്ച് പ്രതിപാദിക്കുന്നത്. ലൈസൻസുള്ള ബിൽഡിങ്ങ് സൂപ്പർവൈസർ വഴി ഓൺലൈനായി വേണം അപേക്ഷ നൽകേണ്ടത്. വസ്തുവിന്റെ പ്രമാണം, കരം തീർത്ത രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ്, പെർമിറ്റ് ഫീസ്, ബിൽഡിങ്ങ് സൂപ്പർവൈസറും ഉടമസ്ഥനും സാക്ഷ്യപ്പെടുത്തിയ കെട്ടിട നിർമാണ പ്ലാനുകൾ, സ്റ്റേറ്റുമെന്റുകൾ എന്നിവയാണ് കെട്ടിട നിർമ്മാണ അനുമതിക്കായി നൽകേണ്ട പ്രാഥമിക രേഖകൾ. വസ്തുവിന്റെ തരം, പ്രത്യേകതകൾ, കെട്ടിടത്തിന്റെ ഉപയോഗം, വിസ്തീർണ്ണം,പൊക്കം, റോഡിന്റെ പ്രത്യേകതകൾ തുടങ്ങിയയനുസരിച്ച് കൂടുതൽ രേഖകൾ വേണ്ടി വന്നേക്കാം. ലൈസൻസുള്ള ബിൽഡിങ്ങ് സൂപ്പർവൈസറെ സ്ഥലം കാണിച്ച് ആവശ്യമായ ഉപദേശം തേടുക.
Answered on June 04,2020
നിർദ്ദിഷ്ട ഫോറത്തിൽ 5 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ്പതിച്ച് ഗ്രാമപഞ്ചായത്ത് /നഗരസഭകളിൽ നിന്നോ അപേക്ഷിക്കണം.
Documents Required
- വസ്തുവിന്റെ ആധാരത്തിന്റെ പകർപ്പ്
- ഭൂനികുതി ഒടുക്കിയ രസീത്
- കൈവശാവകാശ സർട്ടിഫിക്കറ്റി ന്റെ പകർപ്പ്.
- നിർമ്മാണ പ്രവൃത്തിയുടെ പ്ലാനുകൾ.
- അപേക്ഷ ഫീ (ഷെഡ്യൂൾ I)
Validity
പെർമിറ്റ് നൽകിയ തീയതി മുതൽ 5 വർഷത്തേക്ക് സാധുത.
Fees
ഷെഡ്യൂൾ II പ്രകാരമുള്ള പെർമിറ്റ് ഫീ.