കേരളത്തിലെ സർക്കാർ ജീവനക്കാരുടെ അവധികൾ സംബന്ധിച്ച വ്യവസ്ഥകൾ ഏതൊക്കെയാണ് ?






കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വ്യാപനം ചെറുക്കുന്നത്തിന്റെ ഭാഗമായി ജീവനക്കാർക്ക് പ്രത്യേകം അനുവദിച്ച സ്‌പെഷ്യൽ കാഷ്വൽ ലീവ് നമ്മളിൽ പലരും അവൈൽ ചെയ്തു കാണും.

പൊതുവിൽ സ്‌പെഷ്യൽ കാഷ്വൽ ലീവ് സർവിസിൽ എങ്ങനെ ബാധിക്കുന്നു, പ്രധാനപ്പെട്ട സ്‌പെഷ്യൽ കാഷ്വൽ ലീവ് ഏതൊക്കെ, ഇതു സേവന പുസ്തകത്തിൽ കൈകാര്യം ചെയ്യുന്ന വിധം ഒന്നു പരിചയപ്പെടാം.
ഒപ്പം കാഷ്വൽ ലീവും, കോമ്പൻസഷൻ ലീവും പരിചയപ്പെടാം. ഓർഡിനറി ലീവുകളും, സ്പെഷെൽ ലീവുകളും, സ്‌പെഷ്യൽ കാഷ്വൽ ലീവുകളും നമുക്കുണ്ട്. വകുപ്പ് തല പരീക്ഷയുടെ സമയമായതിനാൽ

ഇപ്രാവിശ്യം സ്‌പെഷ്യൽ കാഷ്വൽ ലീവ് , കാഷ്വൽ ലീവ്, കോമ്പൻസഷൻ ലീവ് എന്നിവയെ പറ്റി ഒരു ചെറു വിവരണം നൽകാൻ ശ്രമിക്കാം.

അവധി സംബന്ധിചു KSR part 1 Rule 61 മുതൽ 124 വരെയുള്ള ഭാഗങ്ങളിലാണ് ഉൾപ്പെട്ടിരിക്കുന്നത്.

Rule 111 കാഷ്വൽ ലീവിനെ കുറിച്ചും, KSR Appendix VII ൽ വിശദമായി കാഷ്വൽ ലീവ്, സ്പെഷ്യൽ കാഷ്വൽ ലീവ് എന്നിവയെ കുറിച്ചും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഓപ്പണിങ് മാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

ഉപകരിക്കുമെന്നു വിശ്വസിക്കുന്നു.

ജീവനക്കാർക്ക് ഒരു കലണ്ടർ വർഷം പരമാവധി 20 എണ്ണവും, അധ്യാപകർക്ക് 15 എണ്ണവും , പി.ടി. എസ് വിഭാഗത്തിന് 20 എണ്ണവും *ആകസ്മിക അവധി (Casual Leave) എടുക്കാവുന്നതാണ്.

ഒരു കലണ്ടർ വർഷത്തിന്റെ അവസാന മാസങ്ങളിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ ആനുപാതികമായി കാഷ്വൽ ലീവ് കുറവ് വരുത്തണമെന്ന് നിഷ്കർഷിക്കുന്നില്ല.

അതിനാൽ തന്നെ ആവശ്യമെങ്കിൽ മുഴുവൻ കാഷ്വൽ ലീവ് അനുവദിച്ചു കൊണ്ടും / കുറവ് വരുത്തി കൊണ്ടും ഓഫീസ് മേധാവിക്കു ഉചിതമായ തീരുമാണമെടുക്കാവുന്നതാണ്.

കാഷ്വൽ ലീവ് വിവരങ്ങൾ കെ.എസ്.ആർ ഫോറം നം.19 പ്രകാരമുള്ള കാഷ്വൽ ലീവ് രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്. കൂടാതെ സ്ഥലം മാറ്റം കിട്ടുമ്പോൾ ബന്ധപ്പെട്ട ജീവനക്കാരന്റെ കാഷ്വൽ ലീവ് രജിസ്റ്ററിന്റെ എക്സ്ട്രാക്റ്റ് സാക്ഷ്യപ്പെടുത്തി അയക്കുകയും വേണം. അതു ലഭിച്ചതിനു ശേഷം മാത്രമേ പുതിയ ഓഫീസിൽ നിന്നും ബാക്കി കാഷ്വൽ ലീവ് അനുവധിക്കേണ്ടതുള്ളു . (Appendix VII..Para 4)

ആകസ്മിക അവധി ഒരേ സമയം 15 ദിവസം വരെ* (അവധി ദിവസങ്ങൾ ഉൾപ്പെടെ) മാത്രമേ അനുവദിക്കുകയുള്ളൂ.

ഹോളിഡേ ഡ്യൂട്ടി ചെയ്യ്താൽ എടുക്കുന്ന കോമ്പൻസേഷൻ ലീവിനോടൊപ്പം കാഷ്വൽ ലീവ് കമ്പൈൻ ചെയ്യ്ത് എടുക്കാവുന്നതാണ്.

അങ്ങനെ കമ്പൈൻ ചെയ്തെടുക്കുമ്പോഴും അവധി ദിനങ്ങളടക്കം ഒരേ സമയം 15 ൽ അധികരിക്കരുത്.

കോമ്പൻസേഷൻ ലീവ് ഒരു വർഷം പരമാവധി 15 എണ്ണം മാത്രമേ അനുവദിക്കാൻ പാടുള്ളു. ഒരേ സമയം 10 ലധികം എണ്ണം സ്വരൂപിച്ചു വെയ്ക്കാൻ പാടില്ല. ഹോളിഡേ ഡ്യൂട്ടി ചെയ്താൽ മൂന്നു മാസത്തിനകം കോമ്പൻസെഷൻ ലീവായി അവൈൽ ചെയ്തിരിക്കണം.

പൊതു അവധി ദിവസം ഔദ്യോഗിക കൃത്യനിർഹണ്ത്തിലേക്കായി നടത്തുന്ന യാത്രയാണെങ്കിൽ (Tour) പോലും കോമ്പൻസെഷൻ ലീവ് ലഭിക്കുന്നതല്ല.

ഓഫീസ് മേധാവിക്ക് കോമ്പൻസെഷൻ ലീവ് ലഭിക്കുന്നതല്ല.

സ്ഥലം മാറ്റത്തെ തുടർന്ന് ജോയനിങ് ടൈം എടുക്കുകയും വൈകി ജോയിൻ ചെയേണ്ടി വരുന്ന സാഹചര്യത്തിൽ overstyal of joining time ക്രമീകരിക്കാൻ കാഷ്വൽ ലീവ് അനുവധിക്കാൻ പാടില്ല. ഓർഡിനറി ലീവുകൾ നൽകി മാത്രമേ അവധി ക്രമീകരിക്കാൻ പാടുള്ളു. റിലീവ് ചെയ്ത തീയതിയുടെ തൊട്ടടുത്ത ദിവസം മുതൽ ആണ് അവധി തീയതി ആരംഭിക്കേണ്ടത്. ( KSR part 1, Rule 131, 137 കാണുക)

ഒരു തവണ കാഷ്വൽ ലീവ് അനുവദിച്ചത് മുൻ കാല പ്രാബല്യത്തോടെ മറ്റു അവധികളിലേക്ക് ക്രമീകരിക്കാൻ പാടുള്ളതല്ല. എന്നാൽ കാഷ്വൽ ലീവിന്റെ തുടർച്ചയായി മറ്റു ഓർഡിനറി ലീവുകൾ എടുക്കേണ്ടി വരുകയാണെങ്കിൽ ആദ്യം അനുവദിച്ച കാഷ്വൽ ലീവ് തീയതി മുതൽ മറ്റു ഓർഡിനറി ലീവായി കണ്ടു കൊണ്ട് അവധി ക്രമീകരണം നടത്താവുന്നതാണ്.

പ്രതേക സാഹചര്യത്തിൽ കാഷ്വൽ ലീവ് സ്‌പെഷ്യൽ കാഷ്വൽ ലീവിനൊപ്പവും കമ്പൈൻ ചെയത് ചേർത്തെടുക്കാവുന്നതാണ്.

കാഷ്വൽ ലീവ് ഒരു സ്റ്റാറ്റ്യൂട്ടറി അവധി എന്ന ഗണത്തിൽ പെടാത്തതിനാൽ ഓർഡിനറി ലീവുകളായ ഏൺഡ് ലീവ്, ഹാഫ് പേ ലീവ്, കമ്യൂട്ടഡ് ലീവ്, ശൂന്യവേതനാവധി ലീവ് നോട് ഡ്യു എന്നിവയോടൊപ്പം ചേർത്ത് പൊതുവിൽ എടുക്കാൻ കഴിയില്ല.

അതുപോലെ തന്നെ സ്പെഷ്യൽ ലീവുകളായ മെറ്റേണിറ്റി, പെറ്റേണിറ്റി ,മിസ് കാരേജ്, യൂട്രസ് റിമുവൽ, ഹോസ്പിറ്റൽ ലീവ്, സ്‌പെഷ്യൽ ഡിസബിലിറ്റി ലീവ് തുടങ്ങിയവയുമായും കാഷ്വൽ ലീവ് ചേർത്തെടുക്കാൻ പാടില്ല.

എന്നാൽ സ്പെഷൽ കാഷ്യൽ ലീവുകളുമായി കമ്പൈൻ ചെയ്യ്ത് കാഷ്യൽ ലീവ് എടുക്കാവുന്നതാണ്.

സ്പെഷൽ കാഷ്യൽ ലീവുകളുമായി കമ്പൈൻ ചെയ്യ്ത് മുന്പിലോ , പിൻപിലോ ആയി ഓർഡിനറി ലീവുകളായ ഏൺഡ് ലീവ്, ഹാഫ് പേ ലീവ്, കമ്യൂട്ടഡ് ലീവ്, ശൂന്യവേതനാവധി ലീവ് നോട് ഡ്യു എന്നിവ ചേർത്ത് എടുക്കാവുന്നതാണ്.
കൂടാതെ ഇതൊടൊപ്പം ചില പ്രതേക സന്ദർഭങ്ങളിൽ കാഷ്വൽ ലീവിനെയും കമ്പൈൻ ചെയ്യിപ്പിക്കാവുന്നതാണ്.

ഒഴിവുകാലത്തോട് (vacation) ചേർത്ത് സ്പെഷൽ കാഷ്യൽ ലീവ് അനുവദിച്ചാൽ അതേ തുടർന്ന് സാധാരണ കാഷ്യൽ ലീവ് അനുവദിക്കാൻ കഴിയില്ല.

സ്പെഷൽ കാഷ്യൽ ലീവ് ഭൂരിപക്ഷം കേസിലും മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമേ ലഭിക്കുകയുള്ളു.

എന്നാൽ കോവിഡ് 19 അസാധാരണ സാഹചര്യത്തിൽ ബന്ധപ്പെട്ട ത.സ്വ.ഭ സെക്രെട്ടറിയിൽ നിന്നും സാക്ഷ്യപത്രം വാങ്ങിയും ചില കേസുകളിൽ സ്പെഷൽ കാഷ്യൽ ലീവ് അനുവദിക്കുന്നതിന് സർക്കാർ ഉത്തരവുണ്ടായിരുന്നു.

സ്പെഷൽ കാഷ്യൽ ലീവിൽ മുഴുവൻ ശമ്പളവും, എല്ലാ അലവൻസുകളും ലഭിക്കും, കൂടാതെ എല്ലാ സേവനാനുകുല്യങ്ങൾക്കും പരിഗണിക്കും. എൺഡ് ലീവ് കാൽ കുലേഷനും , പ്രൊബേഷനും ഡ്യൂട്ടിയായി പരിഗണിക്കും .
സ്‌പെഷ്യൽ കാഷ്വൽ ലീവ് സേവന പുസ്തകത്തിൽ ലീവ് അക്കൗണ്ട് പേജിൽ ഡെബിറ്റ് (കുറവ്) വരുത്തേണ്ടതില്ല എന്നാൽ എസ്.ബി യിൽ റണ്ണിങ്ങ് എന്ററി ശരിയാവണ്ണം നടത്തേണ്ടതാണ്

കൂടാതെ കെ.എസ്.ആർ പാർട് 1 , റുൾ 106 നു താഴെ Government decision നു താഴെ ചേർത്തിരിക്കുന്ന Register for Special kind leaves എന്ന ഫോർമാറ്റിലുള്ള റജിസ്റ്ററിൽ സ്‌പെഷ്യൽ കാഷ്വൽ ലീവ് വിവരം രേഖപ്പെടുത്താവുന്നതാണ്. ഈ രെജിസ്റ്റർ ഓഫീസിൽ തയ്യാറാക്കി വെക്കേണ്ടതും Maternity, paternity തുടങ്ങിയ മുഴുവൻ സ്‌പെഷ്യൽ ലീവ് വിവരങ്ങളും, സ്‌പെഷ്യൽ കാഷ്വൽ ലീവ് വിവരങ്ങളും , ഓർഡിനറി ലീവ് വിവരങ്ങളും രേഖ പെടുത്തേണ്ടതുമാണ്.

കോവിഡ് 19 വ്യാപനം ചെറുക്കുനത്തിന്റെ ഭാഗമായി കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കപ്പെട്ട ജീവനക്കാർക്ക് മെഡിക്കൽ സർട്ടി ഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ എത്രയാണോ ചികിത്സ കാലയളവ് അത്രയും ദിവസവും,
വീട്ടിലെ കുടുംബങ്ങൾക്ക് പിടിപെട്ടാൽ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ 14 ദിവസത്തേക്കും സ്‌പെഷ്യൽ കാഷ്വൽ ലഭിക്കും ( പാര 11, സ.ഉ(കൈ).112/20/പൊ.ഭ.വ , 7.6.2020).

ഹോട്ട് സ്പോട്ട്/കണ്ടൈൻമെന്റ് സോണ് ആയി പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളിൽ താമസിക്കുന്ന ജീവനക്കാർ ബന്ധപ്പെട്ട ത.സ്വ.ഭ സെക്രെട്ടറിയിൽ നിന്നും സാക്ഷ്യപത്രം ഹാജരാക്കിയാൽ പ്രസ്തുത കാലയളവിൽ
സ്‌പെഷ്യൽ കാഷ്വൽ ലഭിക്കും ( പാര 10, സ.ഉ(കൈ).112/20/പൊ.ഭ.വ , 7.6.2020).

വീടുകളിൽ ക്വറന്റീൻ നിർദേശികപ്പെട്ടവർ ഉണ്ടെങ്കിൽ ആ വീട്ടിൽ നിന്നും വരുന്ന ജീവനക്കാർക്ക് ബന്ധപ്പെട്ട ത.സ്വ.ഭ സെക്രെട്ടറിയിൽ നിന്നും സാക്ഷ്യപത്രം ഹാജരാക്കിയാൽ പ്രസ്തുത കാലയളവിൽ
സ്‌പെഷ്യൽ കാഷ്വൽ ലീവ് അനുവദിച്ചിട്ടുണ്ട്. ( പാര 11, സ.ഉ(കൈ).117/20/പൊ.ഭ.വ , 18.6.2020).

ക്വറന്റീൻ നിർദ്ദേശിക്കപ്പെട്ട ജീവനക്കാർക്ക് സർക്കാർ മെഡിക്കൽ ഓഫീസിസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത കാലയളവിൽ സ്‌പെഷ്യൽ കാഷ്വൽ ലീവ് അനുവദിച്ചിട്ടുണ്ട്. ( പാര 3, സ.ഉ(കൈ).128/20/പൊ.ഭ.വ , 2.7.2020).

ശാരിരികമോ, മാനസികമോ പ്രശ്നങ്ങൾ നേരിടുന്ന കുട്ടിയുള്ള ജീവനക്കാർക്ക് ഒരു കലണ്ടർ വർഷം 15 സ്പെഷൽ കാഷ്യൽ ലീവ് ലഭിക്കും.
15 ൽ കവിയരുത് എന്ന വ്യവസ്ഥയിൽ ഈ അവധി പല പ്രാവശ്യമായി അനുവദിക്കാം.
ഈ സ്പെഷൽ കാഷ്യൽ ലീവിന്റെ ഇടയ്ക്ക് വരുന്ന അവധി ദിനങ്ങൾ ലീവിന്റെ എണ്ണത്തിൽ കൂട്ടില്ല.
കുട്ടിയ ചികിൽസിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. അച്ഛനും അമ്മയും സർക്കാർ ജീവനക്കാർ ആണെങ്കിൽ അവരിൽ ഒരാൾ മാത്രമേ ഈ അവധി എടുത്തിട്ടുള്ളൂ എന്ന സാക്ഷ്യപത്രം വേണം.

അംഗപരിമതർക്കു (PH) ഒരു വർഷം 15 ദിവസം വരെ സ്പെഷൽ കാഷ്യൽ ലീവ് ലഭിക്കും. തവണ കളായും എടുക്കാം. PH വിഭാഗത്തിന് ഏതു കാര്യത്തിനാണോ disability അതിന്റെ ട്രീറ്റ്മെന്റ് സംബന്ധിച്ചുള്ള മെഡിക്കൽ സർട്ടി ഫിക്കേറ്റു ഹാജരാക്കിയാൽ മാത്രമേ പ്രസ്തുത ലീവ് ലഭിക്കുകയുള്ളൂ.
സ്പെഷൽ കാഷ്യൽ ലീവിന്റെ ഇടയ്ക്ക് വരുന്ന അവധി ദിനങ്ങൾ ലീവിന്റെ എണ്ണത്തിൽ കൂട്ടില്ല.
ഈ അവധി പി.ടി.എസ് വിഭാഗം ജീവനക്കാർക്കും ലഭിക്കും.

കാൻസർ ചികിത്സയ്ക്കുള്ള കീമോതെറാപ്പി, റേഡിയേഷൻ എന്നിവയ്ക്ക് 6 മാസം വരെയും,

കിഡ്‌നി മാറ്റിവയ്ക്കലിന് 45 ദിവസം വരെയും,

ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ജീവനക്കാർക്ക് 45 ദിവസം വരെയും,

ആൻജിയോ പ്ലാസ്റ്റിക്കു വിധേയരാകുന്ന ജീവനക്കാർക്കു 30 ദിവസം വരെയും (GO(p) no.153/19/fin ; 6.11.19)

Organ Transplantation and post transplantation recovery എന്നിവയ്ക്കു വിധേയരാകുന്ന ജീവനക്കാർക്ക് പരമാവധി 90 ദിവസം വരെയും ഒരു കലണ്ടർ വർഷം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ സ്പെഷൽ കാഷ്യൽ ലീവ് ലഭിക്കും. ഇടയ്ക്കുള്ള പൊതു ഒഴിവു ദിനങ്ങൾ ഒഴിവാക്കും, ഒരു വർഷം ഒന്നിൽ കൂടുതൽ തവണകളായി ഈ അവധി എടുക്കാം.

കാൻസർ ചികിത്സയ്ക്കുള്ള കീമോതെറാപ്പി, കിഡ്‌നി ചികിത്സയ്ക്കു ഡയാലിസിസ്, എച്.ഐ. വി ചികിത്സ എന്നിവയ്ക്ക് വിധേയരാകുന്ന 18 വയസിൽ താഴെയുള്ള കുട്ടികകളുടെ മാതാ പിതാക്കന്മാർക്കു ഒരു വർഷം 15 ദിവസം വരെ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ സ്പെഷൽ കാഷ്യൽ ലീവ് ലഭിക്കും. ഇടയ്ക്കുള്ള പൊതു ഒഴിവു ദിനങ്ങൾ ഒഴിവാക്കും, ഒരു വർഷം ഒന്നിൽ കൂടുതൽ തവണകളായി ഈ അവധി എടുക്കാം. അച്ഛനും അമ്മയും സർക്കാർ ജീവനക്കാർ ആണെങ്കിൽ
അവരിൽ ഒരാൾ മാത്രമേ ഈ അവധി എടുത്തിട്ടുള്ളൂ എന്ന സാക്ഷ്യപത്രം വേണം. 

ചുരുങ്ങിയത് സംസ്ഥാനത്തെ പ്രധിനിധികരിക്കുകയോ അതിനു മുകളിലേക്കോ എന്ന രീതിയിൽ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ജീവനക്കാർക്ക് ഒരു കലണ്ടർ വർഷം പരമാവധി 30 ദിവസം സ്പെഷൽ കാഷ്യൽ ലീവ് അനുവധിക്കാം.

പ്ളേഗ്, മസൂരി, ന്യുമോണിയ, ടൈ ഫോയിഡ്, കോളറ, ഡിഫ്തീരിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയ രോഗങ്ങൾ** ജീവനക്കാർക്ക് ബാധിച്ചാൽ സ്‌പെഷ്യൽ കാഷ്വൽ ലീവ് ലഭിക്കില്ല, പകരം മറ്റു ഓർഡിനറി അവധികൾ എടുക്കേണ്ടതാണ്.
എന്നാൽ വീട്ടിലെ അംഗങ്ങൾക്ക്* അത്തരം രോഗങ്ങൾ വന്നാൽ ജിവനകാർക്കു 21 ദിവസത്തെക്കും, അത്യാവശ്യ സന്ദർഭത്തിൽ 30 ദിവസം വരെയും സ്പെഷെൽ കാഷ്വൽ ലഭിക്കും.

പേ വിഷ ചികിത്സയ്ക്ക് 14 ദിവസവും, ചികിത്സാ കേന്ദ്രത്തിലേക്കും അവിടെ നിന്നു തിരികെ ആസ്ഥാനത്തേക്കും യാത്രയ്ക്കായി യഥാർത്ഥത്തിൽ വേണ്ടുന്ന ദിവസങ്ങളടക്കം സ്പെഷെൽ കാഷ്വൽ ലഭിക്കും.

വകുപ്പ്തല പരീക്ഷയ്ക്കു പോകുന്നതിനും, പരീക്ഷ കേന്ദ്രത്തിൽ നിന്നും തിരിച്ചു വരുന്നതിനുമുള്ള സമയം സ്പെഷെൽ കാഷ്വൽ ലീവായി അനുവദിക്കും. എന്നാൽ പി.എസ്.സി നടത്തുന്ന മത്സരപരീക്ഷയ്ക്കു പോകുന്നതിനു
സ്പെഷെൽ കാഷ്വൽ ലീവ് അനുവദിക്കില്ല.

രക്തദാനം നടത്തിയാൽ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഒരു വർഷം 4 തവണ സ്പെഷെൽ കാഷ്വൽ ലീവ് ലഭിക്കും.

അവയവദാനം നടത്തിയാൽ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഒരു കലണ്ടർ വർഷം 45 ദിവസം വരെ സ്പെഷെൽ കാഷ്വൽ ലീവ് അനുവധികാവുന്നതാണ്.

വന്ധീകരണ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന പുരുഷ ജീവനക്കാർക്ക് 6 ദിവസവും , വനിതാ ജീവനക്കാർക്ക് 14 ദിവസവും സ്പെഷൽ കാഷ്യൽ ലീവ് ലഭിക്കും. ഇടയ്ക്കുള്ള പൊതു ഒഴിവു ദിനങ്ങൾ ഒഴിവാക്കും. ശസ്ത്രക്രിയ വിജയ മല്ലെങ്കിൽ മെഡിക്കൽ സർടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം വീണ്ടും ഒരു തവണ കൂടി അതേ കാലയളവിൽ സ്‌പെഷ്യൽ കാഷ്വൽ ലീവ് അനുവദിക്കാം. ഈ അവധി പി.ടി.എസ് വിഭാഗം ജീവനക്കാർക്കും ലഭിക്കും.

പ്രസവത്തോടനുബന്ധിച്ചല്ലാതെയുള്ള വന്ധീകരണ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന വനിതാ ജീവനക്കാരുടെ ഭർത്താക്കന്മാർക്കു 7 ദിവസം ഡോക്ടറുടെ സർടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ കാഷ്വൽ ലീവ് അനുവധികാവുന്നതാണ്.

വന്ധീകരണ ശസ്ത്രക്രിയയ്ക്ക് ശേഷം ശസ്ത്രക്രിയയുടെ ഫലമായി ഉണ്ടായ തകരാറിനു ചികിത്സ തേടുന്ന പക്ഷം, ആശുപത്രിയിൽ കിടത്തി ചികിൽസിക്കാത്തകേസിൽ വനിതാ ജീവനക്കാർക്ക് 14 ദിവസവും, പുരുഷ ജീവനക്കാർക്ക് 7 ദിവസം ഡോക്ടറുടെ സർടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ കാഷ്വൽ ലീവ് അനുവധികാവുന്നതാണ്.

മൂന്നു കുട്ടികളിൽ കുറവുള്ള വനിതാ ജീവനക്കാർക്ക് Medical Termination of Pregnancy (MTP) യുടെ ഭാഗമായി 6 ദിവസവും, MTP ക്കു ശേഷം Salpingectomy operation നു വിധേയമായിട്ടുണ്ടെങ്കിൽ 14 ദിവസവും, ഭാര്യ MTP ക്കു ശേഷം Salpingectomy/
Tubectomy operation നു വിധേയമായിട്ടുണ്ടെങ്കിൽ ഭർത്താവിനു 7 ദിവസവും, സ്‌പെഷ്യൽ കാഷ്വൽ ലീവ് ലഭിക്കും.

കുടുംബാസൂത്രണം, കുടുംബക്ഷേമം ഇനത്തിലുള്ള സ്‌പെഷ്യൽ കാഷ്വൽ ലീവിന് മുൻപിലും, പിന്നിലുമായി ഓർഡിനറി ലീവുകളോ, കാഷ്വൽ ലീവുകളോ ചേർത്ത് എടുക്കാവുന്നതാണ്. എന്നാൽ ഓർഡിനറി ലീവും കാഷ്വൽ ലീവും സ്‌പെഷ്യൽ കാഷ്വൽ ലീവും മൂന്നും ചേർത്ത് ഈ കേസിൽ എടുക്കുവാൻ കഴിയുന്നതല്ല.

എംപ്ലോയ്‌മെന്റ് എക്‌സ്ചെയ്ഞ്ച് വഴി നിയമിക്കപ്പെടുന്ന സോപാധിക ജീവനക്കാർക്ക് Appendix VII ,section II പ്രകാരമുള്ള സ്‌പെഷ്യൽ കാഷ്വൽ ലീവിന് അർഹതയില്ല.

നിരന്തരം വരുന്നതും, പ്രധാനവുമായ സ്‌പെഷ്യൽ കാഷ്വൽ ലീവുകളെ കുറിച്ചാണ് പറഞ്ഞിട്ടുള്ളത്. അത്രകണ്ട് കൈകാര്യം ചെയ്യേണ്ടി വരാൻ സാധ്യതയില്ലാത്ത പതിനാഞ്ചിലധികം സ്‌പെഷ്യൽ കാഷ്വൽ ലീവ് ഇനിയുമുണ്ട്.
ഇതൊരു ക്വിക്ക് റഫറൻസ് ആയി മാത്രം കാണുക.

KSR part 1 Rule 111, Appendix VII , section 1 & II എന്നിവയും, ഉത്തരവുകളും സംശയം വരുന്ന പക്ഷം വിശദമായി നോക്കേണ്ടതുമാണ്.

ഒരു വർഷത്തിൽ അല്ലെങ്കിൽ സേവനകാലത്തിൽ ആകെ ഇത്ര തവണ മാത്രമേ സ്‌പെഷ്യൽ കാഷ്വൽ ലീവ് എടുക്കാവൂ എന്ന് പലയിടങ്ങളിൽ പറയുന്നതിനാൽ അവൈൽ ചെയ്യുന്ന സ്‌പെഷ്യൽ കാഷ്വൽ ലീവ് വിവരം സേവന പുസ്തകത്തിൽ വ്യക്തമായി രേഖപ്പെടുത്തുന്നതാണ് അഭികാമ്യം. കൂടാതെ Register for Special Kinds Leave ലുംരേഖപ്പെടുത്തേണ്ടതാണ്. (See Register format under Rule 106 KSR part 1)

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question