ദേശീയകുടുംബക്ഷേമപദ്ധതി (National Family Benefit Scheme NFBS) എന്താണ്?






Vinod Vinod
Answered on June 07,2020

ആനുകൂല്യം:ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബത്തിലെ മുഖ്യസംരക്ഷക/ൻ (പ്രധാന വരുമാനമുണ്ടാക്കി കുടുംബത്തെ സംരക്ഷിച്ചുവരുന്ന വ്യക്തി) മരിച്ചാൽ ആ വ്യക്തിയുടെ ഭാര്യ/ഭർത്താവ്, പ്രായപൂർത്തിയാകാത്ത മക്കൾ, അവിവാഹിതരായ പെൺമക്കൾ, മരിച്ച വ്യക്തിയെ ആശ്രയിച്ചു കഴിയുന്ന അച്ഛനമ്മമാർ എന്നിവർക്ക് 20,000 രൂപ ധനസഹായം. (നം. 27/13/എസ്.ജെ.ഡി തീയതി 28.03.2013)

അർഹതാമാനദണ്ഡം:

1. മരിച്ചയാൾ മരണത്തിനുമുമ്പ് മൂന്നുവർഷം കേരളത്തിൽ സ്ഥിരതാമാസമായിരിക്കണം.

2. മരിച്ചയാളുടെ പ്രായം 18-വയസ്സിനു മുകളിലും 60-വയസ്സിനു താഴെയും ആയിരിക്കണം.

3. അപേക്ഷകൻ/അപേക്ഷക ദാരിദ്ര്യരേഖയ്ക്കു താഴെയായിരിക്കണം.

4. മരണം സംഭവിച്ച് ഒരുമാസത്തിനകം അപേക്ഷിക്കണം.

അപേക്ഷിക്കേണ്ട രീതി:

നിർദ്ദിഷ്ട ഫോമിലുള്ള അപേക്ഷയുടെ രണ്ടുപ്രതി തഹസിൽദാർ മുഖേന കളക്ടർക്കു നൽകണം.

അപേക്ഷയോടൊപ്പം വേണ്ട രേഖകൾ:

1. മരണസർട്ടിഫിക്കറ്റ്

2. അപേക്ഷിക്കുന്നയാൾക്കു മരിച്ചയാളുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ

3. അപേക്ഷിക്കുന്നയാളുടെ സത്യപ്രസ്താവന

കുറിപ്പ്:മതിയായ കാരണമുണ്ടെന്നു ബോദ്ധ്യപ്പെട്ടാൽ അപേക്ഷിക്കുന്നതിൽ വന്ന കാലതാമസം കളക്ടർ മാപ്പാക്കാം.

നടപടിക്രമം:

മാനദണ്ഡങ്ങൾക്കനുസൃതമായി നിശ്ചിതരേഖകൾസഹിതം വില്ലേജോഫീസിൽ ലഭിക്കുന്ന അപേക്ഷ പരമാവധി രണ്ടുദിവസത്തിനുള്ളിൽ വരുമാനം സാക്ഷ്യപ്പെടുത്തി ശുപാർശസഹിതം മേലധികാരിക്ക് അയയ്ക്കണം. താലൂക്കോഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളിൽ ലഭിക്കുന്ന അപേക്ഷകൾ അന്നുതന്നെ പ്രാഥമികാന്വേഷണത്തിനായി ബന്ധപ്പെട്ട വില്ലേജോഫീസർക്കു കൈമാറണം.


tesz.in
Hey , can you help?
Answer this question