പരമ്പരാഗതകരകൗശലപ്പണിക്കാർക്കു നൈപുണ്യവികസനപരിശീലനത്തിനും ടൂൾകിറ്റിനുമുളള ധനസഹായം എങ്ങനെ ലഭിക്കും ?






Karan Karan
Answered on June 08,2020

സഹായം:പരിശീലനം അടക്കം പരമാവധി 25,000 രൂപ ഗ്രാന്റ് ആയി അനുവദിക്കുന്നു. തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്കു രണ്ടുതവണയായി കൈമാറുന്നു.

അർഹതാമാനദണ്ഡം:പിന്നാക്കസമുദായങ്ങളിൽപ്പെട്ട പരമ്പരാഗതകരകൗശലത്തൊഴിൽ ചെയ്യുന്ന സമുദായങ്ങളായിരിക്കണം. കുടുംബവാർഷികവരുമാനം ഒരുലക്ഷം രൂപയിൽ കവിയരുത്.

അപേക്ഷിക്കേണ്ട വിധംBackward Class Development Department എന്ന വെബ്‌സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത നിശ്ചിതമാതൃകയിലുള്ള അപേക്ഷാഫോം പൂരിപ്പിച്ചു ജാതിസർട്ടിഫിക്കറ്റ്, വരുമാനസർട്ടിഫിക്കറ്റ്, മറ്റു സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം നൽകണം.

അപേക്ഷിക്കേണ്ട വിലാസം:തിരുവനന്തപുരം മുതൽ എറണാകുളം വരെയുളളവർ ദക്ഷിണമേഖലാ ഡെപ്യൂട്ടി ഡയറക്ടർക്കും തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുളളവർ ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടർക്കുമാണ് അപേക്ഷ അയയ്ക്കേണ്ടത്. 

ദക്ഷിണമേഖലാ ഡെപ്യൂട്ടി ഡയറക്റ്റർ (തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ചുമതല):

മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്കവിഭാഗവികസനവകുപ്പ്,
സിവിൽ സ്റ്റേഷൻ, രണ്ടാം നില, കാക്കനാട്, എറണാകുളം-682030
ഫോൺ: 0484-2429130, 2428130

ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്റ്റർ (തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുളള ചുമതല):

മേഖലാ ഡെപ്യൂട്ടി ഡയറക്ടർ,
പിന്നാക്കവിഭാഗവികസനവകുപ്പ്,
സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673020
ഫോൺ: 0495- 2377786, 2377796

സമയപരിധി:നോട്ടിഫിക്കേഷൻ പ്രകാരമുളള കാലയളവ്


tesz.in
Hey , can you help?
Answer this question