പരമ്പരാഗത ബാർബർത്തൊഴിലാളികൾക്കുള്ള ധനസഹായം എങ്ങനെ ലഭിക്കും ?






Karan Karan
Answered on June 08,2020

സഹായം:25,000 രൂപ വരെ വിവിധ ഗഡുക്കളായി ഗ്രാന്റ് അനുവദിക്കുന്നു.

അർഹതാമാനദണ്ഡം:പിന്നാക്കസമുദായങ്ങളിൽപ്പെട്ട പരമ്പരാഗതബാർബർത്തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ ആയിരിക്കണം. കുടുംബവാർഷികവരുമാനം ഒരുലക്ഷം രൂപയിൽ കവിയരുത്. ഗ്രാമ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ബാർബർ ഷോപ്പുകളായിരിക്കണം

അപേക്ഷിക്കേണ്ട വിധംBackward Class Development Department എന്ന വെബ്‌സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത നിശ്ചിതമാതൃകയിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ജാതി, വരുമാനസർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡ്, തിരിച്ചറിയൽക്കാർഡ്, ബാങ്ക് പാസ് ബുക്ക് തുടങ്ങിയവയുടെ പകർപ്പുകൾസഹിതം അതതു ഗ്രാമപഞ്ചായത്തിൽ നൽകണം.

അപേക്ഷിക്കേണ്ട വിലാസം:തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള അപേക്ഷകൾ ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടർക്കും തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുളള അപേക്ഷകൾ ദക്ഷിണമേഖലാ ഡെപ്യൂട്ടി ഡയറക്ടർക്കും അയയ്ക്കണം. 

ദക്ഷിണമേഖലാ ഡെപ്യൂട്ടി ഡയറക്റ്റർ (തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ചുമതല):

മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്കവിഭാഗവികസനവകുപ്പ്,
സിവിൽ സ്റ്റേഷൻ, രണ്ടാം നില, കാക്കനാട്, എറണാകുളം-682030
ഫോൺ: 0484-2429130, 2428130

ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്റ്റർ (തൃശ്ശൂർ മുതൽ കാസർഗോഡ് വരെയുളള ചുമതല):

മേഖലാ ഡെപ്യൂട്ടി ഡയറക്ടർ,
പിന്നാക്കവിഭാഗവികസനവകുപ്പ്,
സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673020
ഫോൺ: 0495- 2377786, 2377796

സമയപരിധി:നോട്ടിഫിക്കേഷൻ പ്രകാരമുളള കാലയളവ്


tesz.in
Hey , can you help?
Answer this question