പ്രവാസി ക്ഷേമ നിധിയിൽ അംഗത്വം എടുത്തിരുന്നു 2011 ഇൽ. എന്നാൽ അംശദായം ഒന്നും തന്നെ അടച്ചില്ല. ഇപ്പോൾ എനിക്ക് 62 വയസു ആയി മുടങ്ങിയ അംശദായം അടക്കാൻ പറ്റുമോ?






Ramesh Ramesh
Answered on August 11,2020

എന്റെ അറിവിൽ ഇപ്പോൾ താങ്കൾക് പ്രവാസി ക്ഷേമ നിധിയിൽ അംശദായം അടയ്ക്കാൻ പറ്റില്ല.

പ്രായം 18 നും 55 നും മധ്യേ. അംഗങ്ങളാകുന്നവര്‍ക്ക് 60 വയസ്സ് കഴിയുമ്പോള്‍ പെന്‍ഷന്‍, മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് പെന്‍ഷന്‍, സ്ഥിരമായ ശാരീരികവൈകല്യം നേരിട്ടാല്‍ പ്രത്യേക സാമ്പത്തിക സഹായം എന്നിവ ക്ഷേമപദ്ധതിയില്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇതിനു പുറമെ അംഗങ്ങള്‍ക്ക് പ്രത്യേക ചികില്‍സാ സഹായം, വനിതാംഗത്തിനും പെണ്‍മക്കള്‍ക്കും വിവാഹ സഹായം, വസ്തു വാങ്ങുന്നതിനും, വീട് നിര്‍മ്മിക്കുന്നതിനും, അറ്റകുറ്റപ്പണി നടത്തുന്നതിനുമുളള സാമ്പത്തിക സഹായവും വായ്പയും, മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനുളള വിദ്യാഭ്യാസ സഹായവും വായ്പയും, സ്വയം തൊഴില്‍ വായ്പ എന്നീ ആനുകൂല്യങ്ങളും ലഭിക്കും.


Raghu Raghu
Answered on August 11,2020

പ്രവാസി ക്ഷേമ നിധി അംഗത്വം പുന:സ്ഥാപിക്കാൻ അവസരം

കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ അംഗത്വമെടുത്തിട്ടുള്ള അംശദായ കൂടിശ്ശിക വരുത്തി അംഗത്വം സ്വമേധയാ റദ്ദായിട്ടുള്ളതുമായവർക്ക് പിഴയും പലിശയും ഒഴിവാക്കി കുടിശ്ശിക മാത്രം ഒറ്റത്തവണയായി അടച്ച് അംഗത്വം പുനസ്ഥാപിക്കാം. ആറുമാസകാലയളവിലേക്കായിരിക്കും ഈ ആനുകൂല്യം ഉണ്ടായിരിക്കുക.

Date: 22-05-2020

Please check this link for more details.


Manu Manu
Answered on August 11,2020

തുടർച്ചയായി ഒരുവർഷം അംശദായം അടയ്ക്കുന്നതിൽ വീഴ്ചവരുത്തിയാൽ അംഗത്വം സ്വമേധയാ റദ്ദാകും.  പിന്നീട് 15 ശതമാനം പിഴ അടച്ചുവേണം അംഗത്വം പുനഃസ്ഥാപിക്കാൻ.


tesz.in
Hey , can you help?
Answer this question