ലൈഫ്മിഷൻ എന്ന പദ്ധതിയിൽ അപേഷിച്ചിരുന്നു. അതിന്റെ യൂസർ നെയിം പാസ് വേഡ് മറന്നു പോയി. ലോഗിൻ െചെയ്യാൻ പറ്റുന്നില്ല. എന്തു ചെയ്യും?






വ്യക്തിഗത ലൈഫ് അപേക്ഷകരുടെ യൂസർ നെയിം അവർ അപേക്ഷ സമർപ്പിച്ചപ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ആയിരിക്കും. പാസ്സ് വേഡ് മറന്നു പോയിട്ടുണ്ടെങ്കിൽ forgot pass word സംവിധാനത്തിലൂടെ പുതിയ പാസ്സ് വേഡ് ഉണ്ടാക്കുകയും ചെയ്യാം. പാസ്സ് വേഡ് അറിയാവുന്നവർ Life Mission എന്ന ലിങ്കിൽ പ്രവേശിച്ച ശേഷം അപേക്ഷ സമർപ്പിച്ചപ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ യൂസർ നൈമായി നൽകി ലോഗിൻ ചെയ്താൽ സമർപ്പിച്ച അപേക്ഷ കാണാൻ കഴിയും.

പക്ഷെ അവർക്ക് അപേക്ഷ എഡിറ്റു ചെയ്യാൻ കഴിയുകയില്ല. കൂടാതെ ലൈഫ് ലിസ്റ്റ് പ്രസിദ്ധീകരിച്ചാൽ പരാതിയുണ്ടെങ്കിൽ യൂസർ നൈമും പാസ്സ് വേഡും അറിയാവുന്നവർക്ക് അവരുടെ ലോഗിൻ വഴി അപ്പീൽ നൽകുവാനും കഴിയും.

എന്നാൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ ഏതാണെന്ന് അറിയാത്തവർക്ക് തങ്ങളുടെ ലോഗിൻ വഴി അപേക്ഷ കാണാനോ അപ്പീൽ നൽകാനോ കഴിയുകയില്ല. അത്തരത്തിലുള്ളവർ ഗ്രാമ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി ഓഫിസിൽ നേരിട്ടുചെന്ന് റേഷൻ കാർഡ് നമ്പറോ അപേക്ഷ നൽകിയപ്പോൾ ലഭിച്ച റഫറൻസ് നമ്പറോ നൽകിയാൽ അവർ സൈറ്റിൽ നോക്കി ആവശ്യമായ വിവരങ്ങൾ നൽകുന്നതാണ്. യൂസർ നൈമും പാസ്സ് വേഡും മറന്നുപോയവർക്ക് അപ്പീൽ നൽകേണ്ട സാഹചര്യമുണ്ടെങ്കിൽ അപ്പീൽ അധികാരികൾക്ക് (ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി / മുനിസിപ്പാലിറ്റി സെക്രട്ടറി) നേരിട്ട് അപ്പീൽ അപേക്ഷ നൽകാവുന്നതുമാണ്.

അപേക്ഷയുടെയോ അന്വേഷണത്തിന്റെയോ അടിസ്ഥാനത്തിൽ റേഷൻ കാർഡ് നമ്പർ ഒഴികെയുള്ള വിവരങ്ങൾ തിരുത്തിനൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കഴിയും.

 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question