ലൈസൻസില്ലാതെ കേരളത്തിൽ വ്യവസായം ആരംഭിക്കാൻ പറ്റുമോ ?


ലൈസൻസില്ലാതെ വ്യവസായം ആരംഭിക്കാൻ സാഹചര്യമൊരുക്കുന്ന നിയമമായ KERALA INVESTMENT PROMOTION AND FACILITATION ACT കേരളത്തിൽ നിലവിൽ വന്നിട്ടുണ്ട്. സൂക്ഷ്മ–ചെറുകിട–ഇടത്ത ര വ്യവസായസ്ഥാപനങ്ങൾ സുഗമമാക്കാൻ ഈ നിയമം സംരംഭകരെ സഹായിക്കും. പുതുതായി തുടങ്ങുന്ന സംരംഭങ്ങള്ക്കുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം.

നടപടിക്രമങ്ങൾ

പുതിയ നിയമപ്രകാരം ലൈസൻസില്ലാതെ സംരംഭം തുടങ്ങി, മൂന്നു വർഷത്തിനകമോ ഈ കാലാവധി തീർന്ന് ആറു മാസത്തിനുള്ളിലോ ലൈസൻസുകൾ നേടിയാൽ മതി.

സംരംഭം തുടങ്ങാൻ തീരുമാനിച്ചാൽ ആദ്യമായി ഓൺലൈനിൽ ഉദ്യോഗ് ആധാർ എടുക്കണം. അതിനുശേഷം ജില്ലാ കലക്ടർ അധ്യക്ഷനും ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ കൺവീനറുമായ നോഡൽ ഏജൻസിക്കു സംരംഭകൻ നിശ്ചിത ഫോമിൽ അപേക്ഷ നല്കണം.

റെഡ് കാറ്റഗറിയിലുള്ള സംരംഭങ്ങൾ (ഓയിൽ റിഫൈനറി, മൈനിങ്, ഫാർമസ്യൂട്ടിക്കൽസ്, ഡിസ്റ്റിലറി) ക്ക് ഈ നിയമപ്രകാരം അനുമതിയില്ല.

അപേക്ഷകര് സംരംഭം സംബന്ധിച്ച സാക്ഷ്യപത്രം പൂരിപ്പിച്ചു നൽകണം. സാക്ഷ്യപത്രത്തിലെ വ്യവസ്ഥകൾ ലംഘിച്ചാൽ 5 ലക്ഷം രൂപവരെ പിഴ ഈടാക്കും.

സാക്ഷ്യപത്രത്തിന്റെ പിൻബലത്തിൽ 10കോടി രൂപവരെ മൂല്യമുള്ള സൂക്ഷ്മ–ചെറുകിട വ്യവസായങ്ങ ൾക്കാണ് അനുമതി.

നെൽവയലുകൾ, തണ്ണീർത്തടങ്ങൾ, നദീതീരം എന്നിവ നികത്തി കെട്ടിടം പണിതു സംരംഭം തുടങ്ങാൻ ഈ  നിയമപ്രകാരം അനുമതിയില്ല.

ഭക്ഷ്യസുരക്ഷാ നിയമം (FSSAI), ജിഎസ്ടി, അളവ് തൂക്കനിയമങ്ങൾ, ISI ട്രേഡ്മാർക്ക് സർട്ടിഫിക്കറ്റു കൾ എന്നിവ തുടങ്ങുമ്പോൾ ആവശ്യമാണ്.

അല്ലാത്തപക്ഷം ഉല്പന്നങ്ങൾ വിപണിയിലിറക്കുന്നതു ക്ലേശകരമാകും.

ജില്ലാ നോഡൽ ഏജൻസിക്ക് അപേക്ഷ സമർപ്പിച്ചതിന്റെ രസീത് കൈപ്പറ്റിയതിനുശേഷം ഉടൻ സംരംഭങ്ങൾ ആരംഭിക്കാം.

ജില്ലാ നോഡൽ ഏജൻസി സംരംഭകന്റെ അപേക്ഷ നിരസിച്ചാൽ സംസ്ഥാന ഏകജാലക ക്ലിയറൻസ് വഴി 30 ദിവസത്തിനുള്ളിൽ വസ്തുതകൾ ബോധ്യപ്പെടുത്തി അനുമതി നേടാം.

കർഷകർക്കും ചെറുകിട ഉൽപാദകർക്കും ഏറെ പ്രയോജനകരമാണ്. കൂടുതൽ കാർഷികവിഭവങ്ങൾ മൂല്യവർധിത ഉൽപന്നങ്ങളാക്കാനാകും. കാർഷികോൽപന്നങ്ങൾ വിളവെടുക്കുന്ന സമയത്ത് ചെറിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിച്ച്, അതു നടക്കാതെ, സീസണിലെ വിളവു മുഴുവൻ നിസ്സാരവിലയ്ക്കു നൽ കേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാം.

കൊപ്ര ആട്ടിയെടുക്കുന്ന എക്സ്പെല്ലർ, നെല്ലു കുത്തുന്ന ഹള്ളർ എന്നിവ സ്ഥാപിക്കാൻ സമയമെടുക്കുന്നതുകൊണ്ട് (ഇതിനുള്ള യന്ത്രങ്ങൾ 5 എച്ച് പിക്ക് മുകളിൽ വരുന്നതിനാൽ പഞ്ചായത്ത് മുനിസിപ്പൽ സെക്രട്ടറിമാർ ലൈസൻസ് നൽകാൻ വൈകാറുണ്ട്) സംരംഭം തുടങ്ങാൻ പറ്റാതെ പോയ നാളികേര / നെൽകർഷകർക്ക് പുതിയ നിയമം കൈത്താങ്ങാകും.

കൂടുതൽ കാർഷികോൽപന്ന സംഭരണശാലകളും ശീതീകരണികളും ഫ്രീസറുകളും ഡ്രയറുകളും സ്ഥാപിക്കാൻ സാധിക്കും. അതിനാൽ വിലയിടിവും ഇടനിലക്കാരുടെ ചൂഷണവും ഒഴിവാക്കാനാകും.

പ്രഫഷനൽ ബിരുദമുള്ളവർപോലും തൊഴിൽരഹിതരായ കേരളത്തിൽ യുവജനങ്ങൾക്കും വീട്ടമ്മമാർക്കും പെട്ടെന്നു സംരംഭം തുടങ്ങാൻ സാധിക്കും.

വ്യവസായം തുടങ്ങാനുള്ള കാലതാമസം ഒഴിവാക്കുന്നതുവഴി അനാവശ്യച്ചെലവുകളും ലൈസൻസ് നേടാൻ കൈക്കൂലി നൽകുന്നതുൾപ്പെടെയുള്ള സാമൂഹ്യതിന്മകൾക്കും അറുതിയുണ്ടാകും.

വിദേശ മലയാളികൾക്ക് നാട്ടിൽ വന്ന് ധൈര്യപൂർവം സംരംഭങ്ങളിലേക്ക് നിക്ഷേപമിറക്കാനുള്ള സാഹചര്യമുണ്ടാകും.

അന്യസംസ്ഥാനത്തേക്ക് സംരംഭം പറിച്ചു നടാൻ ആഗ്രഹിക്കുന്ന നിക്ഷേപകർ ഇവിടെ തുടരുകവഴി കേരളത്തിൽ കൂടുതൽ ക്രയവിക്രയമുണ്ടാവുകയും അത് വിപണിക്ക് ഉണർവ് നൽകുകയും ചെയ്യും

എല്ലാറ്റിനുമുപരി വ്യവസായസൗഹൃദ സംസ്ഥാനമല്ല കേരളമെന്ന ദുഷ്പേരു മാറ്റി ഈസി ഓഫ് ഡ്യൂയിങ് ബിസിനസ് റാങ്കിങ്ങിൽ വളരെ പിന്നിലായ കേരളത്തെ മുന്നിലെത്തിക്കാനാകും.

സംരംഭം തുടങ്ങാൻ തീരുമാനിച്ചാൽ ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക. കേരളത്തിലെ എല്ലാ ജില്ലകളിലും ജില്ലാ വ്യവസായകേന്ദ്രം നിലവിലുണ്ട് . ലൈസൻസ് എടുക്കുവാൻ, ഉൽപ്പാദന പരിശീലനങ്ങൾ , വായ്പാ സംവിധാനം, മാർക്കറ്റിംഗ് എന്നിവയെ കുറിച്ചുള്ള നിർദ്ദേശങ്ങൾ അവിടെ നിന്ന് ലഭിക്കുന്നതാണ്.

നമ്മുടെ കർഷകരും ചെറുകിട ചെറുപ്പക്കാരായ സംരംഭകരും നിക്ഷേപകരും ഈ അവസരം പരമാവധി മുതലെടുത്ത് സംരംഭങ്ങൾ തുടങ്ങുക.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question