ലോൺ അടച്ച് തീരും മുമ്പ് കാർ വിൽക്കേണ്ട സാഹചര്യം ഉണ്ടായാൽ എന്ത് ചെയ്യും ?
Answered on August 12,2020
ബാക്കി ലോൺ തുക നിങ്ങൾ തന്നെ അടയ്ക്കേണ്ടി വരുമോ? അതോ കാർ വാങ്ങുന്നയാൾ ബാക്കി തുക അടയ്ക്കുമോ? ഇങ്ങനെ നിരവധി സംശയങ്ങൾ നിങ്ങൾക്കുണ്ടായേക്കാം. എങ്കിൽ ഇതാ അതിന് ഉത്തരം. കാർ വിൽക്കുന്നതിനൊപ്പം നിങ്ങളുടെ കാർ ലോണും പുതിയ ഉടമയ്ക്ക് കൈമാറാനുള്ള സൗകര്യം ബാങ്കുകൾ അനുവദിക്കുന്നുണ്ട്. എന്നാൽ എങ്ങനെ ലോൺ കൈമാറാം? എന്തൊക്കെയാണ് നടപടി ക്രമങ്ങൾ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം.
വായ്പ ഉടമ്പടി പരിശോധിക്കുക
മറ്റൊരു വ്യക്തിക്ക് വായ്പ കൈമാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിനു മുമ്പ് തന്നെ നിങ്ങളുടെ വായ്പാ രേഖകളുടെ വിശദാംശങ്ങൾ വിശദമായി പരിശോധിക്കുക. നിങ്ങളുടെ വായ്പ മറ്റൊരു വ്യക്തിക്ക് കൈമാറാൻ കഴിയുമോ എന്ന് വായ്പ രേഖയിൽ പരാമർശിച്ചിട്ടുണ്ടാകും. വായ്പാ രേഖയിൽ ഈ വിവരങ്ങൾ കണ്ടെത്താൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, നിങ്ങൾ വായ്പയെടുത്ത നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട് ഈ ഓപ്ഷൻ ലഭ്യമാണോയെന്ന് പരിശോധിക്കുക.
കാർ വാങ്ങുന്നയാളുടെ വിശ്വാസ്യത വിശകലനം ചെയ്യുക.
കാർ ലോൺ ഏറ്റെടുക്കാൻ പോകുന്ന കാർ വാങ്ങുന്നയാൾക്ക് മികച്ച ക്രെഡിറ്റ് ഹിസ്റ്ററിയുണ്ടെന്ന് ഉറപ്പു വരുത്തുക. സ്ഥിരമായ വരുമാനം, ആരോഗ്യകരമായ ക്രെഡിറ്റ് ചരിത്രം, വരുമാന തെളിവുകൾ, റസിഡൻസ് പ്രൂഫ് മുതലായ എല്ലാ സഹായ രേഖകളും ഉള്ള വ്യക്തിക്കായിരിക്കണം ലോൺ കൈമാറേണ്ടത്. നിങ്ങളിൽ നിന്ന് കാർ വാങ്ങുന്ന വ്യക്തിയുടെ ക്രെഡിറ്റ് ഹിസ്റ്ററി ബാങ്ക് മൂല്യനിർണ്ണയം നടത്തി മാത്രമേ വായ്പ കൈമാറാൻ അനുവദിക്കൂ. അതായത് തിരിച്ചടവ് ശേഷിയിലും ചരിത്രത്തിലും ബാങ്ക് സംതൃപ്തരായാൽ മാത്രമേ വായ്പ അനുവദിക്കുകയുള്ളൂ.
കാർ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൈമാറുക
നിലവിലുള്ള ഉടമ വാഹന വായ്പ്പയ്ക്കൊപ്പം കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും വാങ്ങുന്നയാൾക്ക് കൈമാറണം. വാഹനത്തിന്റെ ഉടമസ്ഥാവകാശം വാങ്ങുന്നയാൾക്ക് കൈമാറാൻ അവ നിങ്ങളെ സഹായിക്കും. കൈമാറ്റ പ്രക്രിയയ്ക്ക് ആർടിഒ സർക്കാരിന്റെ നിലവിലുള്ള ചാർജ് ഈടാക്കും. പരിശോധനകൾ നടത്തി മറ്റ് ഡോക്യുമെന്റേഷൻ പ്രക്രിയകളും പൂർത്തിയായാൽ പുതിയ ഉടമയ്ക്ക് അവരുടെ പേരിൽ പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും.
മോട്ടോർ ഇൻഷുറൻസ് പോളിസി കൈമാറുക
നിങ്ങളുടെ മോട്ടോർ ഇൻഷുറൻസ് പോളിസിയും കാർ വാങ്ങുന്നയാളുടെ പേരിലേയ്ക്ക് കൈമാറ്റം ചെയ്യണം. നിങ്ങൾ ഇനി ഇൻഷുറൻസ് പ്രീമിയം അടയ്ക്കേണ്ടതില്ലെന്ന് ഉറപ്പാക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. കാർ രജിസ്ട്രേഷനും വായ്പയും മറ്റൊരാൾക്ക് കൈമാറ്റം ചെയ്തു കഴിഞ്ഞാൽ സ്വാഭാവികമായും കാറിന്റെ ഇൻഷുറൻസ് പോളിസിയും നിങ്ങൾ അടയ്ക്കേണ്ട ആവശ്യമില്ല. ഇതിനാണ് കൈമാറ്റം നടത്തുന്നത്. ബന്ധപ്പെട്ട എല്ലാ രേഖകളും ഇൻഷുറർക്ക് സമർപ്പിക്കുക. ഇൻഷുററുടെ അംഗീകാരം ലഭിച്ച ശേഷം, നിങ്ങളുടെ പോളിസി കാർ വാങ്ങുന്നയാളുടെ പേരിലേയ്ക്ക് കൈമാറ്റം ചെയ്യാം.
കാർ വാങ്ങുന്നയാൾ ചെയ്യേണ്ടതെന്ത്?
സെക്കൻഡ് ഹാൻഡ് കാർ വാങ്ങുന്നയാൾ സെക്കൻഡ് ഹാൻഡ് കാർ വാങ്ങുന്നതിനുള്ള വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്. എന്നാൽ ഉപയോഗിച്ച കാറിനായി അനുവദിക്കുന്ന വായ്പയ്ക്ക് നൽകേണ്ട പലിശ നിരക്ക് ഒരു പുതിയ കാറിനായി അനുവദിക്കുന്ന വായ്പയുടെ പലിശ നിരക്കിനേക്കാൾ കൂടുതലാണ്. മാത്രമല്ല വായ്പ തിരിച്ചടയ്ക്കുന്നതിന് നിങ്ങൾക്ക് പരമാവധി 5 വർഷത്തെ കാലാവധി മാത്രമേ ലഭിക്കുകയുള്ളൂ. തിരിച്ചടവ് കാലാവധി കാറിന്റെ പഴക്കത്തെയും ആശ്രയിച്ചിരിക്കും.
For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075
Other State Vehicle in Kerala: RTO Rules, NOC, Address Change, Road Tax, Registration [2024]
When you take a vehicle from any other State to Kerala, you need to do either or all of the following based on your period of stay in Kerala. Get NOC Certificate from Other State. ..  Click here to get a detailed guide
Sarthi Parivahan Sewa 2024- Driving License, Vehicle Information
The Ministry of Road Transport & Highways (MoRTH) has been instrumental in automating more than 1300 Road Transport Offices (RTOs) nationwide. These RTOs issue essential documents, inclu..  Click here to get a detailed guide