വാർഡ്സഭ യോഗത്തിന്റെ നോട്ടീസ് എത്ര ദിവസം മുൻപ് അവിടെയുള്ള പൊതുജനങ്ങൾക് നൽകണം?






വാര്‍ഡുസഭാ യോഗം സംബന്ധിച്ച്, വാര്‍ഡുസഭ യോഗത്തിന്റെ സ്ഥലവും തീയതിയും അറിയിച്ചുകൊണ്ടുള്ള നോട്ടീസ് യോഗ തീയതിക്ക് 3 ദിവസമെങ്കിലും മുമ്പായി മുനിസിപ്പാലിറ്റിയുടെ നോട്ടീസ് ബോര്‍ഡിലും വെബ് സൈറ്റിലും വാര്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ചില്‍ കുറയാത്ത സ്ഥലങ്ങളിലും പത്രക്കുറിപ്പ് മുഖേനയും പ്രസിദ്ധപ്പെടുത്തേണ്ടതാണ്.  

[2015 ലെ കേരള മുനിസിപ്പാലിറ്റി (വാര്‍ഡുസഭ രൂപീകരണവും യോഗ നടപടി ക്രമങ്ങളും ചട്ടങ്ങളിലെ ചട്ടം (4) കാണുക]. 

വാര്‍ഡ് സഭയിലെ ഓരോ അംഗത്തിനും നിശ്ചിത ദിവസത്തിനകം വ്യക്തിപരമായി നോട്ടീസ് നല്‍കണമെന്ന നിര്‍ദ്ദേശങ്ങള്‍ നിലവിലുള്ളതായി കാണുന്നില്ല. 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question