വിദേശത്തേക്ക് തൊഴിലിനായി പോകുന്ന ആളുകൾ അറിയേണ്ട കാര്യങ്ങൾ വിവരികാമോ ?


Indian Emigration Act, 1983, section 10 പ്രകാരം വിദേശത്തേക്ക് ഇന്ത്യക്കാരെ തൊഴിലിനായി റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങൾ, Protector of Emnigrants ന്റെ കീഴിൽ, അവരുടെ സ്ഥാപനം രജിസ്റ്റർ ചെയ്തിട്ടുണ്ടാവണം. ഇങ്ങനെയുള്ള രജിസ്ട്രേഷന്റെ കാലാവധി 5 വർഷമാണ്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഏജൻസിയുടെ ഓഫീസിൽ പ്രദർശിപ്പിച്ചിട്ടുണ്ടാവണം എന്ന് നിർബന്ധം ഉള്ളതാണ്. ഏജൻസി റിക്രൂട്ട്മെന്റ്നായി സബ് ഏജൻസിനെ നിയോഗിക്കുവാൻ പാടുള്ളതല്ല. ഉദ്യോഗാർഥികൾക്ക് ഭാവിയിൽ തിരിച്ചു വരുവാനുള്ള ചില വിന്റെ ഭാഗം ഏജൻസി മുൻകൂറായി വാങ്ങുവാൻ പാടുള്ളതല്ല. വാങ്ങുന്ന പണത്തിന് രസീത് ഉദ്യോഗാർത്ഥികൾക്ക് റെസിപ്റ്റ് കൊടുക്കേണ്ടതാണ്. ഏജൻസിയുടെ ഓഫീസിൽ ഉദ്യോഗാർഥികൾ കാണത്തക്കവിധത്തിൽ ഏജൻസി രജിസ്ട്രേഷൻ നമ്പറും, വർഷവും പ്രദർശിപ്പിച്ചിരിക്കണം(രജിസ്ട്രേഷൻ അഞ്ചു വർഷക്കാലത്തേക്ക് മാത്രമാണ്). റിക്രൂട്ടിംഗ് ഏജൻസി യുടെ രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾക്ക് വാലിഡിറ്റി ഉണ്ടോയെന്ന് emigrate.gov. എന്ന വെബ്സൈറ്റിലൂടെ അറിയുവാൻ സാധിക്കുന്നതാണ്.

കേന്ദ്ര സർക്കാരിന്റെ madad.gov. in എന്ന വെബ്സൈറ്റിലൂടെ ഏജൻസി ക്കെതിരെയുള്ള പരാതികൾ ഓൺലൈൻ ആയി രേഖപ്പെടുത്തുവാൻ സാധിക്കും.

താഴെപ്പറയുന്ന വിഷയങ്ങളെക്കുറിച്ചുള്ള പരാതികളും ഈ വെബ്സൈറ്റിലൂടെ കേന്ദ്ര സർക്കാരിനെ അറിയിക്കാവുന്നതാണ്.

1. വിദേശരാജ്യങ്ങളിൽ താമസിക്കുമ്പോൾ ഉണ്ടാകുന്ന അഭ്യന്തരമായ കാര്യങ്ങളിൽ വേണ്ട സഹായങ്ങൾ.

2. നഷ്ടപരിഹാരം
3. വൈവാഹിക തർക്കങ്ങൾ.
4.NORI സർട്ടിഫിക്കറ്റ്
5. പാസ്പോർട്ട്.
6. ശമ്പള കുടിശ്ശിക.
7. ലൈംഗിക ചൂഷണം.
8. വിദ്യാർഥികളുടെ പ്രശ്നങ്ങൾ.
8. തൊഴിൽ ചൂഷണം.
9. ജനന സർട്ടിഫിക്കറ്റ്.
10. തൊഴിൽ കരാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ.
11. ജയിലിൽ തടവ്.
12. മൃതദേഹവുമായി ബന്ധപ്പെട്ടവ.
13. സ്പോൺസറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ.
14. മിസ്സിംഗ്‌ കേസുകൾ.

റിക്രൂട്ടിംഗ് ഏജൻസിസ് അമിതമായ തുക വാങ്ങുകയും, വിദേശത്ത് ചെന്നശേഷം ശമ്പളം കുറവാണ് എന്ന് തിരിച്ചറിയുമ്പോൾ ഉദ്യോഗാർത്ഥികൾ പരാതി കൊടുക്കേണ്ടത് pge@mea.gov.in.

ജോബ് വിസ തരാമെന്നു പറഞ്ഞ് സർവീസ് ചാർജ് വാങ്ങുകയും, ടൂറിസ്റ്റ് വിസയിൽ പോകുവാൻ നിർബന്ധിക്കുകയും ചെയ്യുകയാണെങ്കിൽ മേൽകാണിച്ച മെയിൽ ഐഡിയിലേക്ക് ആണ് പരാതി കൊടുക്കേണ്ടത്. www.madad.gov.in എന്നാ പോർട്ടൽ വഴിയും പരാതി കൊടുക്കാം.
പെൺകുട്ടികളെ വിദേശത്തേക്ക് അയയ്ക്കുകയും, അവർക്ക് മോശമായ തൊഴിൽ സാഹചര്യങ്ങൾ നേരിടേണ്ടി വരികയും ചെയ്യുമ്പോൾ മേൽപ്പറഞ്ഞ മെയിൽ ഐഡിയിലേക്ക് പരാതി അയക്കുകയും owrc.in എന്ന വെബ്സൈറ്റിൽ ലഭ്യമായ ഇന്ത്യൻ helpline ഫോൺ നമ്പറുകളിലേക്ക് സഹായം അഭ്യർത്ഥിക്കുകയും ചെയ്യാം. റിക്രൂട്ടിംഗ് ഏജൻസിയുമായി ബന്ധപ്പെടുമ്പോൾ അവരുടെ ലൈസൻസ് നമ്പർ രേഖപ്പെടുത്തി വെക്കാൻ മറക്കരുത്.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question